ഡബ്ലിനിൽ മരുന്ന് നിർമ്മാണശാല ആരംഭിക്കാൻ കോവിഡ് വാക്സിൻ നിർമ്മാതാക്കളായ AstraZeneca; 100 പേർക്ക് ജോലി നൽകും

ഡബ്ലിനിലെ Blanchardstown-ല്‍ വാക്‌സിന്‍ നിര്‍മ്മാണശാല ആരംഭിക്കുമെന്ന് AstraZeneca. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന ലോകത്തെ മുന്‍നിര മരുന്നുകമ്പനികളില്‍ ഒന്നാണ് AstraZeneca. 300 മില്യണ്‍ യൂറോയിലേറെ ചെലവിട്ട് നിര്‍മ്മിക്കുന്ന നിര്‍മ്മാണശാലയില്‍ 100 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. മരുന്നുകളുടെ കൂട്ടിന് ആവശ്യമായ active pharmaceutical ingredient (API) നിര്‍മ്മിക്കുന്ന കേന്ദ്രമാണ് ഡബ്ലിനിലെ Alexion Campus in College Park-ല്‍ നിര്‍മ്മിക്കുക. ബ്രിട്ടിഷ്-സ്വീഡിഷ് ഉടമസ്ഥതയിലുള്ള കമ്പനിയാണ് AstraZeneca. കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്തെ ശാസ്ത്രമേഖലയ്ക്ക് നേട്ടമാകുമെന്നും, മരുന്നുനിര്‍മ്മാണരംഗം വികസിക്കുമെന്നും കമ്പനി CEO … Read more

Ryanair -ൽ പൈലറ്റായി ചരിത്രം കുറിച്ച് ഡബ്ലിനിലെ ജിജി തോമസ്; ആദ്യ മലയാളി വനിത

അയര്‍ലന്‍ഡിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളി പൈലറ്റ്. Beaumont-ലെ ജിജി തോമസ് ആണ് Ryanair-ന്റെ വിമാനത്തിന് സാരഥ്യം വഹിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്. ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഏവിയേഷന്‍ മാനേജ്‌മെന്റ് ബിരുദപഠനത്തിന് ശേഷം എയര്‍ ലിംഗസില്‍ Business Cargo Analyst ആയി ജോലി ചെയ്ത ജിജി, പിന്നീട് IAG Group-ല്‍ Insights Analyst ആയും സേവനമനുഷ്ഠിച്ചു. വീണ്ടും എയര്‍ ലിംഗസില്‍ തന്നെ Operations Planning Analyst ആയി തിരികെയെത്തിയ ജിജി, ഏതാനും നാള്‍ ജോലി ചെയ്ത ശേഷം … Read more

റസ്റ്ററന്റ് ജോലിക്കാരന് ശമ്പളമായി ലഭിച്ചത് ഒരു ബക്കറ്റ് നിറയെ 5 സെന്റിന്റെ 7,100 കോയിനുകൾ! സംഭവം ഡബ്ലിനിൽ

ഡബ്ലിനിലെ റസ്റ്ററന്റ് ജീവനക്കാരന് മാസശമ്പളമായി നല്‍കിയത് ഒരു ബക്കറ്റ് നിറയെ 5 സെന്റിന്‌റെ കോയിനുകള്‍. ഡബ്ലിന്‍ സിറ്റി സെന്ററിലെ Alfie’s Restaurant ആണ് യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ വിദ്യാര്‍ത്ഥിയും, റസ്റ്ററന്റിലെ താല്‍ക്കാലിക ജോലിക്കാരനുമായ Rian Keogh-ന് ജോലി നിര്‍ത്തുമ്പോഴുള്ള ശമ്പളമായി 355 യൂറോ, 5 സെന്റിന്റെ കോയിനുകള്‍ മാത്രമായി ഒരു വലിയ ബക്കറ്റിലിട്ട് നല്‍കിയത്. 30 കിലോ ഗ്രാമോളം തൂക്കം വരുന്ന ബക്കറ്റുമായി നടക്കാന്‍ പോലും ഇദ്ദേഹം ബുദ്ധിമുട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 5 … Read more

പാതിരാത്രി ഉച്ചത്തിൽ പാട്ടും ബാൻഡ് പരിപാടിയും; ഡബ്ലിനിലെ പബ്ബിന് 1,000 യൂറോ പിഴ

രാത്രി വൈകി ഉച്ചത്തില്‍ പാട്ട് വച്ച ഡബ്ലിനിലെ പബ്ബിന് 1,000 യൂറോ പിഴയിട്ട് കോടതി. The Oasis Bar Ltd-ന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന Sin e പബ്ബിനാണ് പിഴയും, അതിന് പുറമെ കേസ് നടത്തിപ്പ് ചെലവായ 2,658 യൂറോ സിറ്റി കൗണ്‍സിലിന് നല്‍കാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവിട്ടത്. പബ്ബ് രാത്രിയില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വയ്ക്കുന്നുവെന്ന പരാതിയുമായി നാട്ടുകാരാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനെ സമീപിച്ചത്. ഇക്കാര്യം പബ്ബ് അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലായിരുന്നു സിറ്റി … Read more

ഡബ്ളിൻ താലയിലെ വിനു ജോസഫിന്റെ ഭാര്യാ പിതാവ് നിര്യാതനായി

ഡബ്ളിൻ താലയിലെ വിനു ജോസഫിന്റെ ഭാര്യ സൗമ്യ വിനുവിന്റെ പിതാവ് പി.കെ .ബേബി (60 വയസ്സ്, എസ്.ബി. ഐ റിട്ടയർഡ് ഉദ്യോഗസ്ഥൻ ,റായ്പൂർ, ഛത്തിഗഡ്) നിര്യാതനായി. കടുത്തുരുത്തി മുടക്കാം പുരം കുടുംബാംഗമാണ്‌. ഭാര്യ: മിനി ബേബി, മകൾ: സൗമ്യ വിനു, മകൻ: എം .ബി . മാത്യു ( ടി.സി.എസ്സ് പൂനെ ). മരുമകൻ: വിനു ജോസഫ് (താല , ഡബ്ളിൻ , അയർലണ്ട് ). ഗ്രാൻസ് ചിൽഡ്രൻ: എൽസ & എയ്തൻ. സംസ്ക്കാരം നാളെ രാവിലെ … Read more

Clarehall -ൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം

ഡബ്ലിനിലെ Clarehall -ൽ ജോലി കഴിഞ്ഞു ബസ് കാത്തു നിന്ന മലയാളികൾക്ക് നേരെ ആക്രമണം. ഡബ്ലിനിൽ ഉന്നതപഠനത്തിനായി എത്തിയ വിദ്യാർത്ഥികൾക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. പഠനത്തോടൊപ്പം ഉള്ള പാർട്ട് ടൈം ജോലിയ്ക്ക് ശേഷം രാത്രി 2 മണിയ്ക്ക് വീട്ടിലേയ്ക്ക് ബസ് കാത്തു നിൽക്കവെയാണ് രണ്ടു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. Fresenius Medical Care ലാണ് അവർ ജോലി ചെയ്യുന്നത്.മുഖത്തായിരുന്നു പ്രധാനമായും ആക്രമണം നടത്തിയത്. അക്രമികൾ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടു. ഗാർഡയിൽ പരാതി കൊടുത്തിട്ടുണ്ട്. ഇന്ത്യക്കാർക്ക് നേരെ ഡബ്ലിനിലെ പലയിടത്തും ആക്രമണങ്ങൾ … Read more

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ  തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം.  കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകർമ്മങ്ങൾ നടക്കുന്നത്.    രാവിലെ  റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റൊസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ നിന്നും, വൈകിട്ട് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽനിന്നും തിരുകർമ്മങ്ങളുടെ ഓൺലൈൻ സംപ്രേക്ഷണം  ഉണ്ടായിരിക്കുന്നതാണ്.  ഈസ്റ്ററിനു മുന്നോടിയായുള്ള യൂറോപ്പ് ബൈബിൾ കൺവെൻഷൻ മാർച്ച് 28, … Read more