മൂന്ന് പതിറ്റാണ്ടിനുശേഷം ഡബ്ലിനിലെ രാത്രികാല കബാബ് ഷോപ്പ് ‘Iskander’ നവീകരണത്തിനായി അടയ്‌ക്കും

28 വർഷത്തോളം രാത്രികാലങ്ങളിൽ ഡബ്ലിനിലെ ജനങ്ങളുടെ വിശപ്പടക്കിയിരുന്ന കബാബ് ഷോപ്പ് നവീകരിച്ച് പുനരാരംഭിക്കുന്നതിനായി അടയ്‌ക്കുന്നു.1992 മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Dame  street -ലെ ഇസ്‌കാൻഡർ കബാബ് ഹൗസ് ജനുവരി 19 മുതൽ അടച്ചിടും. Aydin കുടുംബം വാങ്ങിയ  ഷോപ്പ് നവീകരിച്ച് ഫെബ്രുവരി പകുതിയോടെ റെസ്റ്റോറന്റായി തുറക്കും. അലി അയ്ഡിന്റെ പിതാവ് 2000 മുതൽ Iskander -മായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ  കുടുംബം തുർക്കിയിൽ നിന്ന് അയർലണ്ടിലേക്ക് താമസം മാറുകയും ചെയ്തു. നഗര കേന്ദ്രത്തിൽ ആരംഭിച്ച ആദ്യത്തെ കബാബ് ഷോപ്പായിരുന്ന … Read more

Santry -യിൽ ഇൻഷുറൻസ് തട്ടിപ്പിനായി  കാറിന് മുന്നിലേക്ക്  ചാടി ;ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സാൻട്രി : ഡബ്ലിൻ   നോർത്ത് സാൻട്രി അവന്യൂവിലാണ്  അണ് സംഭവം.ജനുവരി 8 ന് ടിറ്ററിൽ പോസ്റ്റ് ചെയ്ത നിലയിൽ ആണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഡാഷ്‌കാമിൽ ചിത്രീകരിച്ച വീഡിയോയിൽ കാണുന്നത്, നീല ഡ്രസ്സ് ധരിച്ച ഒരാൾ കാറിന് മുന്നിൽ ചാടിയ ശേഷം  ഫുട്പാത്തിലൂടെ നടന്നു പോകുന്നതായാണ്. ഇൻഷുറൻസ് തട്ടിപ്പിനായി കാറിന്റെ മുമ്പിലേക്ക് ചാടി, ഡാഷ്ക്യാം കണ്ടതോടെ  ഫൂട്ട്പാത്തിലേയ്ക്ക് ഓടി മാറി നടന്നു.ഡ്രൈവർ  ജാഗ്രത യോടെ  വാഹനത്തിന്റെ വേഗം മന്ദഗതിയിലാക്കിയത് വലിയ അപകടം ഒഴിവാക്കി.

ഡബ്ലിന് സിറ്റിയിൽ ഇന്ത്യൻ  വംശജയായ  യുവതിക്ക് എതിരെ    ക്രൂരമായ  വംശീയ ആക്രമണം

ഇതു  യൂറോപ്യൻ സംസ്കാരം വിളിച്ചോതുന്ന നഗരമോ അതോ ക്രിമിനലുകളുടെ   പറുദീസയോ??  ശുഭാംഗി കരമകാർ എന്ന  ഇന്ത്യൻ   വംശജയായ യുവതിക്കെതിരെയാണ്  അക്രമം ഉണ്ടായതു  .  കഴിഞ്ഞ ദിവസം ഏകദേശം 5 മണിയോടെ   ഡബ്ലിൻ 8 -ലെ റൂഇബെൻ സ്‌ട്രീറ്റിൽ ( Reuben Street)    നടന്ന വംശീയ ആക്രമണത്തിൽ വായും താടിയെല്ലിനു ശക്തമായ പരിക്കേറ്റു ശുഭാംഗി കർമകർ അബോധ അവസ്ഥയിലായി . ഏകദേശം 20 നും  30 നും ഇടയിൽ പ്രായം തോന്നുന്ന സാമൂഹിക … Read more

ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ ഉൾപ്പെടെ മിനി ബസ് തട്ടികൊണ്ടു പോയി.

ഡബ്ലിൻ എയർപോർട്ടിൽ നിന്ന് മിനി ബസ് തട്ടികൊണ്ടു പോയി. ഇന്ന് വെളുപ്പിനെ  ഒരു മണിയോടെ ആണ് സംഭവം നടന്നത്. തട്ടികൊണ്ടു പോയ ബസിൽ മൂന്നു യാത്രക്കാരും ഉണ്ടായിരുന്നു. യാത്രക്കാരെ പിന്നീട് M1 -ൽ ഇറക്കി വിട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. യാത്രക്കാരെ ഇറക്കിയതിനു ശേഷം നോർത്ത് ഭാഗത്തെക്ക് പോയ ബസിനെ ഗാർഡ പിന്തുടർന്നു. ബസ് ഒരപകടത്തിൽ പെട്ടതിനെ തുടർന്നു ബസ് ഉപേക്ഷിച്ചു തട്ടികൊണ്ടു പോയവർ ഒരു കാറിൽ രക്ഷപെട്ടു. തുടർന്നു ആയുധധാരികൾ ആയ കൂടുതൽ ഗാർഡകൾ വരികയും കാറിനെ … Read more

ഡബ്ലിനിലെ ഭൂമിക്കച്ചവടം കൗൺസിൽ തള്ളി

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയലുള്ള കണ്ണായ സ്ഥലങ്ങൾ സ്വകാര്യ സംരഭകർക്ക് വിൽക്കാനുള്ള കൗൺസിൽ CEO  ഓവൻ കീഗന്റെ നിർദേശം കൗൺസിൽ നിരസിച്ചു. ഭവന പദ്ധതികൾക്ക് ഉപയോഗിക്കേണ്ടതിന് പകരം കായിക. സാംസ്ക്കാരിക വിനോദ കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിൽ ആരംഭിക്കാൻ വേണ്ടി ഭൂമി വിൽക്കാനുള്ള നീക്കമാണ് ഇതോടെ പരജയപ്പെട്ടത്. ഇതിലുടെ 90 മില്യൺ ഡോളറിന്റെ ഫണ്ടാണ് ബന്ധപ്പെട്ടവർ ലക്ഷ്യമിട്ടിരുന്നത്. ഷിൻഫെയ്ൻ കൗൺസിലർ ദൈയ്‌തി ഡൂളൻ   Daithí Doolan ആണ് കൗൺസിൽ യോഗത്തിൽ ഭൂമി വിൽപ്പനയെ എതിർത്ത് സംസാരിച്ചത്.ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഭൂമിയാണെന്നും, അത് … Read more

ഭവന നിർമ്മാണത്തിനായി ഉപയോഗിക്കേണ്ട ഭൂമി മറിച്ചു വിൽക്കാൻ ഡബ്ലിൻ സിറ്റി കൗൺസിൽ CEO

സാമൂഹ്യ ഭവന നിർമ്മാണത്തിന് ഉപയോഗിക്കേണ്ടതിനു പകരം സാംസ്കാരിക, കായിക, വിനോദ പദ്ധതികൾക്കായി 100 മില്യൺ ഡോളർ വിലമതിക്കുന്ന ഭൂമി ഡബ്ലിൻ സിറ്റി കൗൺസിൽ വിൽക്കാൻ ആലോചിക്കുന്നു.ഇതിന്റെ പിന്നിൽ കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓവൻ കീഗന്റെ താൽപര്യങ്ങൾ ആണെന്ന വിവരം ഇതിനോടകം പുറത്തുവന്നു. വിൽക്കാൻ ഉദ്ദേശിക്കുന്ന 14 സൈറ്റുകളും 15 കൗൺസിൽ വർക്ക് ഡിപ്പോകൾക്കും എകദേശം 90 മില്യൺ ഡോളറിലധികം വില വരുമെന്നും കൂടുതൽ സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും കീഗൻ പറഞ്ഞു.Ballymun, Ballymount, Dolphin’s Barn and … Read more

ഡബ്ലിനിൽ വരുന്നവർക്ക് ഇനിയും മക്ഡൊണാൾഡും ജെർവിസും തന്നെ ശരണം ;പബ്ലിക് ടോയ്‌ലറ്റ് പണിയാനുള്ള  2 ലക്ഷം യൂറോ ഫണ്ട് സിറ്റി കൗൺസിൽ പാഴാക്കി

ഡബ്ലിൻ സിറ്റിയിൽ വരുന്നവർ പ്രാഥമിക അവശ്യങ്ങൾക്ക് നട്ടം തിരിയുമ്പോൾ സിറ്റി കൗൺസിൽ രണ്ടു ലക്ഷം യൂറോയുടെ ഫണ്ട് ലാപ്സ് ആക്കി.സിറ്റി കൗൺസിൽ അനുവദിച്ച രണ്ടു ലക്ഷം യൂറോയിൽ നിന്ന് ഒരു ചില്ലി കാശ് പോലും ഇത് വരെ ചിലവഴിക്കാൻ സാധിച്ചിട്ടില്ല. 2018 നവംബറിൽ ആണ് ഫണ്ട് അനുവദിച്ചത്.ഇരുപത് വർഷം മുൻപാണ് ഡബ്ലിൻ സിറ്റിയിൽ നിന്ന് അവസാന പബ്ലിക് ടോയ്‌ലറ്റ് അടച്ചു പൂട്ടിയത്.  സാമൂഹ്യ വിരുദ്ധരുടെ ശല്യം വ്യാപിച്ചതിനെ തുടർന്നാണ് ജോലിക്കാർ ഉള്ള  പബ്ലിക് ടോയ്ലറ്റ് അടച്ചു പൂട്ടിയത്.പിന്നീട് … Read more