ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു. അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ … Read more

പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. Ulster Bank, KBC … Read more