അയർലണ്ടിൽ ചരിത്രനേട്ടവുമായി ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; തിരികെയെത്തിയത് 500 മില്യൺ കുപ്പികൾ

പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയില്‍ രാജ്യത്താരംഭിച്ച deposit return scheme വഴി ഇതുവരെ തിരികെയെത്തിയത് 500 മില്യണ്‍ കുപ്പികള്‍. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍ എന്നിവ ഉപയോഗശേഷം വലിച്ചെറിയാതെ ഡെപ്പോസിറ്റ് മെഷീനുകളിലോ, കടകളിലോ തിരികെയെത്തിച്ചാല്‍ പകരമായി ഡിസ്‌കൗണ്ടോ, വൗച്ചറോ ലഭിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിലവില്‍ 2,500 reverse vending മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 350 കലക്ഷന്‍ പോയിന്റുകള്‍ വേറെയമുണ്ട്. Re-turn എന്ന സ്ഥാപനമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 500 മില്യണ്‍ കുപ്പികള്‍ എന്ന നേട്ടം … Read more

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ

ലോകത്താദ്യമായി വെജിറ്റബിൾ ഓയിലിൽ ഓടുന്ന ഫയർ എഞ്ചിൻ അയർലണ്ടിൽ. Hydrotreated vegetable oil (HVO) ഉപയോഗിച്ച് ഓടുന്ന ലോകത്തിലെ ആദ്യത്തെ ഫയർ എഞ്ചിൻ കാർലോയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ മലിനീകരണം കുറയ്ക്കുന്നതിനായി കാർലോ കൗണ്ടി കൗൺസിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ HOV ഫയർ എഞ്ചിൻ എത്തിയിരിക്കുന്നത്. 2030-ഓടെ മലിനീകരണം 51% കുറയ്ക്കാനും, പൊതുമേഖലയിലെ ഊർജ്ജക്ഷമത 50% ആയി വർദ്ധിപ്പിക്കാനുമാണ് കൗൺസിലിന്റെ ശ്രമം. 462,000 യൂറോ മുതൽമുടക്കിൽ Tullow- യിൽ വച്ച് HPMP Fire Ltd … Read more

അയർലണ്ടിലെ ഗ്രീൻ ഹൗസ് ഗ്യാസ് എമിഷൻ 30 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നുവെന്ന് പരിസ്ഥിതി സുരക്ഷാ ഏജന്‍സി. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അഥവാ ഗ്രീന്‍ ഹൗസ് ഗ്യാസുകളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി കഠിന ശ്രമങ്ങളാണ് രാജ്യം ഈയിടെയായി നടത്തിവന്നത്. 2023-ല്‍ രാജ്യത്തെ ഗ്രീന്‍ ഹൗസ് ഗ്യാസ് പുറന്തള്ളല്‍ 6.8% കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് എല്ലാ മേഖലയില്‍ നിന്നും ഇത്തരത്തില്‍ പുറന്തള്ളലില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള എമിഷന്‍ 4.6% കുറഞ്ഞപ്പോള്‍, … Read more

വൻവിജയമായി അയർലണ്ടിലെ ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; ഉപയോഗശേഷം ഇതുവരെ തിരികെയെത്തിയത് 150 മില്യൺ കുപ്പികൾ

അയര്‍ലണ്ടില്‍ ഫെബ്രുവരി 1-ന് ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി പ്രകാരം പുനരുപയോഗത്തിനായി ലഭിച്ച കുപ്പികളുടെ എണ്ണം 150 മില്യണോട് അടുക്കുന്നു. ഇതില്‍ 75 മില്യണ്‍ കുപ്പികളും ലഭിച്ചത് മെയ് മാസത്തില്‍ മാത്രമായാണ്. ആദ്യ മാസങ്ങളില്‍ വലിയ രീതിയില്‍ വിജയം കണ്ടില്ലെങ്കിലും മെയ് മാസത്തില്‍ ദിവസേന ശരാശരി 2 മില്യണ്‍ കുപ്പികള്‍ വീതമാണ് ജനങ്ങള്‍ തിരികെയെത്തിച്ചത്. മെയ് വരെയുള്ള ആദ്യ നാല് മാസങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയ ശേഷം, ഇന്നുമുതല്‍ ‘Re-turn’ ലോഗോ പതിച്ച കുപ്പികള്‍ മാത്രമേ നിയമപരമായി ഉപഭോക്താക്കള്‍ക്ക് … Read more

അയർലണ്ടിൽ ഉപയോഗിച്ച കുപ്പി തിരികെ കൊടുത്താൽ ഇനി പണം കിട്ടും; പദ്ധതിക്ക് തുടക്കം

അയര്‍ലണ്ടില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ബോട്ടിലുകള്‍, കാനുകള്‍ തുടങ്ങിയവയ്ക്ക് ചെറിയ രീതിയില്‍ അധികതുക ഈടാക്കുകയും, അവ പിന്നീട് ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുന്ന Deposit- Return പദ്ധതിക്ക് ഈയാഴ്ച തുടക്കമാകും. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ Re-turn ആണ് മാലിന്യനിയന്ത്രണത്തിനുള്ള ഇയു നിര്‍ദ്ദേശത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്. 2025-ഓടെ പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യങ്ങള്‍ 77 ശതമാനവും, 2029-ഓടെ 90 ശതമാനവും പുനരുപയോഗിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം. ജര്‍മ്മനി, നോര്‍വേ, നെതര്‍ലണ്ട്‌സ് മുതലായ … Read more