വെള്ളപ്പൊക്കം തടയാൻ നവീകരണ ജോലികൾ: ഡബ്ലിൻ- വാട്ടർഫോർഡ് ട്രെയിൻ സർവീസുകൾ മൂന്ന് മാസത്തേയ്ക്ക് തടസപ്പെടും, വിശദ വിവരങ്ങൾ അറിയാം…

വെള്ളപ്പൊക്കം തടയുന്നത് സംബന്ധിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അടുത്ത മൂന്ന് മാസത്തേയ്ക്ക് ഡബ്ലിന്‍- വാട്ടര്‍ഫോര്‍ഡ് റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് ഐറിഷ് റെയില്‍. മില്യണ്‍ കണക്കിന് യൂറോ ചെലവിട്ട് നടത്തുന്ന North Quays development-ന്റെ ഭാഗമായാണ് ഈ നവീകരണ പ്രവൃത്തി. വാട്ടര്‍ഫോര്‍ഡിലെ Plunkett Train Station-ല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം പരിഹരിക്കുന്നതാണ് പ്രധാന പ്രവൃത്തികളിലൊന്ന്. പല പതിറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നമാണിത്. യാത്രക്കാര്‍ അധികമില്ലാത്ത രാവിലെ 8 മണിക്കും, പകല്‍ 2.30-നും ഇടയിലാണ് കാര്യമായ നവീകരണജോലികള്‍ നടത്തുക. ഇത് … Read more

കിൽക്കെനി മലയാളി അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ മലയാളി സമൂഹം

കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ കില്‍ക്കെനി മലയാളി സമൂഹം. നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശിയായ അനീഷ് ശ്രീധരൻ (38) കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ കിൽക്കെനി ടൗണിൽ വച്ചാണ് സംഭവം. ചൊവ്വാഴ്ച കുടുംബമായി നാട്ടിൽ പോകാൻ ഇരിക്കെയാണ് അനീഷിന്റെ ആകസ്മിക മരണം. അയർലണ്ടിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തിരുന്ന അനീഷ്, യാത്രയ്‌ക്ക് മുമ്പ് കൂട്ടുകാരെ കണ്ട് … Read more

കിൽകെന്നി മലയാളി അനീഷ് ശ്രീധരൻ (38) അന്തരിച്ചു

കിൽകെന്നി മലയാളി  അനീഷ് ശ്രീധരൻ (38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പെരുമ്പടവം സ്വദേശിയാണ് . കിൽക്കെനി മലയാളി അസോസിയേഷൻ അംഗം ആയിരുന്നു. ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ). തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ പിന്നീട്.

അയർലണ്ടിൽ അതി ശൈത്യം തുടരും; 15 കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതി ശൈത്യം ഇന്നും തുടരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. 15 കൗണ്ടികളിൽ ഇന്നലെ രാത്രി 7 മണിമുതൽ ഇന്ന് രാവിലെ 8 മണിവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും. ഓറഞ്ച് മുന്നറിയിപ്പിൽ ഉൾപ്പെട്ട കൗണ്ടികളില്‍, Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Galway, Roscommon, Tipperary, Leitrim and Donegal എന്നിവ ഉള്‍പെടുന്നു. അതോടൊപ്പം, രാജ്യം മുഴുവന്‍ പകൽ 12 മണിവരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. … Read more