കാർലോ ഷോപ്പിംഗ് സെന്ററിൽ വെടിയുതിർത്ത് മരിച്ചത് വിക്ക്ലോ സ്വദേശിയായ 22-കാരൻ
കാര്‍ലോ ടൗണിലെ ഷോപ്പിങ് സെന്ററില്‍ വെടിയുതിര്‍ത്ത ശേഷം പിന്നീട് സ്വയം വെടിവച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. കൗണ്ടി വിക്ക്ലോയിലെ Kiltegan സ്വദേശിയായ Evan Fitzgerald (22) ആണ് ഞായറാഴ്ച വൈകിട്ട് 6.15-ഓടെ Fairgreen Shopping Centre-ലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിൽ തോക്കുമായി എത്തി രണ്ട് വട്ടം മേല്‍ക്കൂരയിലേയ്ക്ക് വെടി വയ്ക്കുകയും, ശേഷം പുറത്തേക്ക് ഓടിയിറങ്ങി സ്വയം വെടിയുതിര്‍ക്കുകയും ചെയ്തത്. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സായുധ ഗാർഡ സംഘം വളഞ്ഞതോടെ ഇയാൾ സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. … Read more