ലിമറിക്കിൽ തോക്കും ഉണ്ടകളുമായി ഒരാൾ പിടിയിൽ

ലിമറിക്ക് സിറ്റിയില്‍ തോക്കുകളും, വെടിയുണ്ടകളുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും രണ്ട് തോക്കുകളും, വെടിയുണ്ടകളും പിടിച്ചെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ശനിയാഴ്ച എന്നിസ് ജില്ലാ കോടതിയിലെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി.

അയർലണ്ടിൽ ഒരിടവേളയ്ക്ക് ശേഷം ചൂട് എത്തുന്നു; താപനില 19 ഡിഗ്രി വരെ ഉയരും

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ചൂട് ഉയരുന്നു. ബുധനാഴ്ച വരെ രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും, പലയിടത്തും 19 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം ബുധനാഴ്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും മഴയെത്തും. ഇന്ന് (ഞായര്‍) പൊതുവെ നല്ല വെയില്‍ ലഭിക്കും. 15 മുതല്‍ 18 ഡിഗ്രി വരെയാണ് പരമാവധി താപനില ഉയരുക. വൈകുന്നേരം നേരിയ ചാറ്റല്‍മഴ പെയ്‌തേക്കാം. രാത്രിയില്‍ താപനില 7 മുതല്‍ 3 ഡിഗ്രി വരെ … Read more

സൈമൺ ഹാരിസ് പ്രധാനമന്ത്രിയായതിന് പിന്നാലെ ജനപിന്തുണയിൽ മുന്നേറി Fine Gael; രാജ്യത്ത് ഏറ്റവുമധികം പേർ പിന്തുണയ്ക്കുന്നത് ഏത് പാർട്ടിയെ?

സൈമണ്‍ ഹാരിസ് അയര്‍ലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Fine Gael-ന് ജനപിന്തുണയില്‍ വര്‍ദ്ധന. രാജ്യചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് ഹാരിസ് ഈ മാസം 9-ന് ചുമതലയേറ്റത്. പാർട്ടിയുടെ പുതിയ നേതാവായും ഹാരിസിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ Sunday Times/Opinions അഭിപ്രായ സര്‍വേയില്‍ Fine Gael-ന്റെ ജനപിന്തുണ 3% ഉയര്‍ന്ന് 20% ആയി. അതേസമയം ഇപ്പോഴും രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ളത് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് ആണ്. 27% പേരുടെ പിന്തുണയാണ് … Read more

‘കണക്ട്-24 ഇന്റർനാഷണൽ ഫുഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ’ മെയ് 4,5 തീയതികളിൽ ഡബ്ലിനിൽ

ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് (GCC), ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ‘കണക്ട്- 24 ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍’ മെയ് 4, 5 തീയതികളില്‍ ഡബ്ലിനില്‍. GCC-യുടെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവല്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ഷോപ്പിങ് സെന്ററിന് സമീപമുള്ള മില്ലേനിയം പാര്‍ക്ക് ഗ്രൗണ്ടിലാണ് അരങ്ങേറുക. പേരുപോലെ ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണ് ഫെസ്റ്റിവലില്‍ നടക്കുക. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പുറമെ അയര്‍ലണ്ട്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക, അമേരിക്ക, പേര്‍ഷ്യന്‍ പ്രദേശങ്ങള്‍ മുതലായ … Read more

അയർലണ്ടിലെ നാഷണൽ സ്ലോ ഡൗൺ ഡേയിൽ അമിതവേഗത്തിൽ കാറുമായി പറന്നത് 755 പേർ

അയര്‍ലണ്ടില്‍ ഗാര്‍ഡ നടത്തിയ National Slow Down Day-യില്‍ അമിതവേഗതയില്‍ വാഹനമോടിച്ചതായി കണ്ടെത്തിയത് 755 പേരെ. ഏപ്രില്‍ 19 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 20 രാവിലെ 7 മണി വരെ നടത്തിയ 24 മണിക്കൂര്‍ ഓപ്പറേഷനില്‍ ആകെ 163,146 വാഹനങ്ങളാണ് പരിശോധിച്ചത്. ഗാര്‍ഡയുടെ സംവിധാനങ്ങള്‍ക്ക് പുറമെ GoSafe വാനുകളും ഓപ്പറേഷനില്‍ പങ്കെടുത്തു. 225 വാഹനങ്ങള്‍ അനുവദനീയമായതിലും അധികം വേഗത്തില്‍ പോകുന്നതായി GoSafe കണ്ടെത്തിയപ്പോള്‍, 530 വാഹനങ്ങളാണ് ഗാര്‍ഡ ചെക്ക് പോയിന്റുകളിലൂടെ പിടികൂടിയത്. കോര്‍ക്കില്‍ 100 … Read more

അയർലണ്ടിൽ ബിയറിനും വിലയേറുന്നു; വിലവർദ്ധന പ്രഖ്യാപിച്ച് Heineken

ജനപ്രിയ ബിയര്‍ ബ്രാന്‍ഡ് ആയ Heineken-ന് അയര്‍ലണ്ടില്‍ വില വര്‍ദ്ധിക്കുന്നു. ജൂണ്‍ മാസം മുതല്‍ പൈന്റിന് 6 സെന്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്നും Heineken Ireland പറയുന്നു. Birra Moretti, Orchard Thieves, Tiger മുതലായ ബ്രാന്‍ഡുകളും Heineken-ന്റേത് ആണ്. അതേസമയം മറ്റൊരു കമ്പനിയായ Diageo, തങ്ങളുടെ ബ്രാന്‍ഡുകളായ Guinness, Carlsberg, Smithwick എന്നിവയുടെ പൈന്റിന് 6 സെന്റ് വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. Guinness 0.0-യ്ക്ക് 9 … Read more

മന്ത്രി Roderic O’Gorman-ന്റെ വീടിന് മുന്നിൽ മുഖംമൂടി ധാരികളുടെ പ്രതിഷേധം; ഭയപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടിലെ സാമൂഹികോദ്ഗ്രഥന, ശിശുക്ഷേമ വകുപ്പ് മന്ത്രി Roderic O’Gorman-ന്റെ വീടിന് മുമ്പില്‍ മുഖംമൂടി ധാരികളുടെ പ്രതിഷേധം. വ്യാഴാഴ്ച രാത്രിയാണ് ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹത്തിന്റെ വെസ്റ്റ് ഡബ്ലിനിലെ വീടിന് മുന്നില്‍ ‘അതിര്‍ത്തികള്‍ അടയ്ക്കുക’ എന്നെഴുതിയ ബാനറും, പ്ലക്കാര്‍ഡുകളുമായി 12-ഓളം പ്രതിഷേധക്കാര്‍ എത്തിയത്. കുടിയേറ്റ വിരുദ്ധരാണ് പ്രതിഷേധത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്. സംഭവത്തിന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ ഉണ്ടായിരുന്ന അത്രയും സമയം ഇവിടെ ഗാര്‍ഡ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയക്കാരുടെ … Read more

ഗോൾവേയിൽ 9 ലക്ഷം യൂറോയുടെ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; നടത്തിവന്നത് കഞ്ചാവ് കൃഷി

ഗോള്‍വേ സിറ്റിയില്‍ 890,000 യൂറോ വിലവരുന്ന കഞ്ചാവും, കഞ്ചാവ് ചെടികളുമായി രണ്ട് പുരുഷന്മാര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ഇവിടെയുള്ള ഒരു കെട്ടിടത്തില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. ഇവിടെ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു പ്രതികള്‍. അറസ്റ്റിലായ രണ്ട് പേര്‍ക്കും 20-ന് മേല്‍ പ്രായമുണ്ട്. ഇവരെ നിലവില്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

കോർക്കിൽ കൊള്ള; 3 പേർക്ക് പരിക്ക്

കോര്‍ക്ക് നഗരത്തില്‍ നടന്ന കൊള്ളയില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ Millerd Street-ല്‍ നടന്ന കൊള്ളയ്ക്കിടെയാണ് ഇരകളായ രണ്ട് സ്ത്രീകള്‍ക്കും, ഒരു പുരുഷനും പരിക്കേറ്റത്. ഇവരെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം. കൊള്ളക്കാര്‍ ഇവരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.Bridewell Garda station- … Read more

അയർലണ്ടിൽ 3 പേർക്ക് കൂടി മീസിൽസ്; ആകെ 16 രോഗികൾ

അയര്‍ലണ്ടില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് അഥവാ അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം രാജ്യത്ത് മീസില്‍സ് പിടിപെടുന്നവരുടെ എണ്ണം 16 ആയി. ഇതിന് പുറമെ 16 പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്. രാജ്യത്ത് രണ്ട് മീസില്‍സ് ഔട്ട്‌ബ്രേക്കുകള്‍ ഉണ്ടായതായും Health Protection Surveillance Centre (HPSC) അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും സ്വകാര്യ വ്യക്തികളുടെ വീടുകളിലാണ് സംഭവിച്ചിട്ടുള്ളത്. ഒരിടത്ത് നാല് പേര്‍ക്കും, മറ്റൊരിടത്ത് മൂന്ന് പേര്‍ക്കും രോഗബാധയുണ്ടായി. 2023-ല്‍ രാജ്യത്ത് നാല് പേര്‍ക്കാണ് ആകെ മീസില്‍സ് … Read more