‘നൃത്താഞ്ജലി & കലോത്സവം 2017’ പ്രസംഗം ,കത്തെഴുത്ത് വിഷയങ്ങള്‍ പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ 23 വരെ .

ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) : വിഷയം :’പരിസ്ഥിതി സംരക്ഷണം / Environmental Conservation. സീനിയര്‍ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ). വിഷയം : ‘ബ്രെക്‌സിറ്റ് / Brexit’ സീനിയര്‍ വിഭാഗം കത്തെഴുത്ത് (മലയാളം), നിബന്ധകള്‍ ചുവടെ: വിഷയം : ‘സുഹൃത്തിന് … Read more

ജീസസ് യൂത്ത് നൈറ്റ് വിജില്‍: ഫാ.മാത്യു പെരുമ്പില്‍ നയിക്കും

ഡബ്ലിന്‍: ഈ മാസം 20 ന് നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.മാത്യു പെരുമ്പില്‍ നേതൃത്വം നല്‍കും. സി.ബി.സി.ഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി നിലവില്‍ സേവനം അനുഷ്0ിക്കുന്ന ഫാ.മാത്യു കമീലിയന്‍സ് സഭാ ഇന്ത്യ മുന്‍ പ്രൊവിന്‍ഷ്യാല്‍ കൂടിയാണ്. വെള്ളിയാഴ്ച രാത്രി 10.25 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച … Read more

അയര്‍ലണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങളും നാളെയും അടച്ചിട്ടും; വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്

  ഒഫീലിയ കൊടുങ്കാറ്റ് ഇന്ന് കനത്ത നാശം വിതച്ച പശ്ചാത്തലത്തില്‍ നാളെയും അയര്‍ലന്‍ഡിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് .വിദ്യാഭ്യാസവകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ സ്ഥിരീകരിച്ചു. ദേശീയ അടിയന്തര ഏകോപന ഗ്രൂപ്പിന്റെ ശ്രദ്ധാപൂര്‍വ്വമായ പരിഗണനയിലാണ് ഈ തീരുമാനം വന്നതെന്ന് ബ്രൂട്ടന്‍ പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്കായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. Following careful consideration by the National Emergency Coordination Group, the Department of Education and Skills, has decided that all … Read more

ഒഫീലിയ കൊടുങ്കാറ്റ്: വിമാന സര്‍വീസിനെ അടിമുടി ബാധിച്ചു; ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റദ്ദാക്കിയത് 130 സര്‍വീസുകള്‍

  ഒഫീലിയ കനത്ത തടസ്സം സൃഷ്ടിച്ചതോടെ റൈന്‍ എയര്‍ ഡസന്‍ കണക്കിന് ഐറിഷ് വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. ഇപ്പോള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അയര്‍ലണ്ടിലെ പ്രധാന എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള 130 വിമാനസര്‍വീസുകള്‍ സുരക്ഷയെ മുന്‍നിര്‍ത്തി റദ്ദാക്കിയിട്ടുണ്ട്. കോര്‍ക്ക്, ഷാനന്‍, നോക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ പല വിമാന സര്‍വീസുകളും ബാധിക്കപ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് യാത്രചെയ്യുന്നതിനു മുമ്പ് യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുടെ സര്‍വീസ് ലിസ്റ്റ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. Ground transport update. @Aircoach & … Read more

ഒഫീലിയ തകര്‍ത്താടി; അയര്‍ലണ്ട് ഇന്ന് ഇരുട്ടിലാകും

  ഒഫീലിയ ചുഴലിക്കാറ്റില്‍ അയര്‍ലണ്ടില്‍ ഏകദേശം 20,000 ഉപഭോക്താക്കള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം വൈദ്യുതി ബന്ധം തടസ്സപെട്ടു. രാജ്യത്തെ തെക്കന്‍ കൌണ്ടികളില്‍ വ്യാപകമായ വൈദ്യുതി തകരാറുകള്‍ സംഭവിച്ചതായി ESB അറിയിച്ചു. കെറി, കോര്‍ക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, ലിമെറിക്ക് തുടങ്ങിയ കൗണ്ടികളിലാണ് വൈദ്യുത ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടത്. ഇന്ന് രാത്രിയിലും ഈ പ്രദേശങ്ങള്‍ ഇരുട്ടിലാകുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. രാജ്യമെമ്പാടുമുള്ള സുരക്ഷാ ജീവനക്കാര്‍ വൈദ്യുതി തകരാറുകള്‍ പരിഹരിച്ച് വരികയാണെന്ന് ESB വ്യക്തമാക്കി. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്തിന്റെ … Read more

ഗവണ്‍മെന്റിന്റെ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

  ഓരോ 15 മിനിറ്റിലും രാജ്യമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകള്‍ ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അയര്‍ലാന്‍ഡില്‍ ആഞ്ഞടിച്ച ഒഫീലിയ ചുഴലിക്കാറ്റിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ ‘അഭൂതപൂര്‍വ്വമായ’ സംഭവം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടാനാണ് മെറ്റ് ഐറാന്‍ നിര്‍ദ്ദേശിക്കുന്നത്. എല്ലാ 15 മിനിറ്റിലും പ്രക്ഷേപണം ചെയ്യുന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് പൊതുജനം ജാഗ്രത പുലര്‍ത്തുന്നതിന് ഓര്‍മിപ്പിക്കുന്നു. മെറ്റ് ഐറാന്റെ അഭിപ്രായമനുസരിച്ച് ഒഫീലിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 50 mm മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴയും അതിശക്തമായ കാറ്റും ഉണ്ടാകുമെന്ന് കരുതുന്നു. … Read more

വ്യോമ ഗതാഗത അപ്ഡേറ്റുകള്‍

@ 11:35 12 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഷാനന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു A reminder to all passengers to please check your flight status with your airline before making your way to Shannon Airport today. #Ophelia pic.twitter.com/ZHvnK35wrT — Shannon Airport (@ShannonAirport) October 16, 2017 @ 10:50 ഡബ്ലിന്‍ എയര്‍പോര്‍ട്ട് സാധാരണ രീതിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള 130 വിമാനങ്ങള്‍ കൊടുങ്കാറ്റുമൂലം റദ്ദാക്കപ്പെട്ടതായി അധികൃതര്‍ … Read more

ഒഫീലിയ: അറിയേണ്ടതെല്ലാം…

ഡബ്ലിന്‍: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ഒഫീലിയ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നാഷണല്‍ എമര്‍ജന്‍സി കോഡിനേഷന്‍ ഗ്രൂപ്പ് നിരീക്ഷണം ശക്തമാക്കി. രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കില്ല. വ്യോമ-റോഡ് ഗതാഗതങ്ങളും താത്കാലികമായി നിര്‍ത്തിവെയ്ക്കും. അയര്‍ലണ്ടില്‍ നിന്നുള്ള എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ലിന്‍ഗസ്സ് അറിയിച്ചു. തൊഴില്‍ കേന്ദ്രങ്ങളും ഇന്ന് അടച്ചിടും. കഴിവതും ഇന്നത്തെ യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ശക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കോര്‍ക്ക് … Read more

ഓഫീലിയ ചുഴലിക്കാറ്റ് പൊതു ഗതാഗതത്തെ എങ്ങനെ ബാധിക്കുന്നു?

  ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഷെയിന്‍ റോസ് ടിഡി എല്ലാ പൊതുഗതാഗത സേവനങ്ങളും ഇന്ന് കടുത്ത ദുരിതം അനുഭവിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. ദേശീയ അടിയന്തര കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് എല്ലാ അവശ്യമില്ലാത്ത യാത്രയും ഒഴിവാക്കണം. ‘സുരക്ഷ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്, എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, വ്യക്തിഗത സുരക്ഷയാണ് ഏറ്റവും മുന്‍ഗണന അര്‍ഹിക്കുന്നതെന്നും റോസ് പറഞ്ഞു. അനാവശ്യമായ റിസ്‌ക് എടുക്കരുത്. ‘ ബസ് ഐറാന്‍ കെറിയില്‍ നിന്ന് പുറപ്പെടുന്ന വെളുപ്പിന് രാവിലെ മുതല്‍ ഉള്ള സര്‍വീസുകള്‍ ലഭ്യമല്ല. … Read more

ഡബ്ലിനില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങള്‍ ഉള്‍പ്പെടെ റദ്ദാക്കി

  ഡബ്ലിന്‍: പുലര്‍ച്ചെ വിമാന സര്‍വീസുകള്‍ സാധരാണ ഗതിയില്‍ ആയിരുന്നെങ്കിലും എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള നിരവധി വിമാനങ്ങള്‍ കൊടുംങ്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയതായി ഡബ്ലിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. എയര്‍ ലിങ്കസ് , റെയനയെര്‍, ബ്രിട്ടീഷ് എയര്‍വേയ്‌സ്, എയര്‍ ഫ്രാന്‍സ്, എമിറേറ്റ്‌സ് , കെ എല്‍ എം എന്നീ വിമാന കമ്പനികള്‍ ആണ?് തങ്ങളുടെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇന്നു വരാനിരിക്കുന്ന എത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങി മലയാളികള്‍ സാധാരണ യാത്ര ചെയ്യുന്ന വിമാനങ്ങളുടെ ആഗമനത്തെ … Read more