അയർലണ്ടിൽ ഫ്യുവൽ അലവൻസ് വിതരണം ആരംഭിച്ചു; ആഴ്ചയിൽ ലഭിക്കുക 33 യൂറോ

അയര്‍ലണ്ടിലെ 410,000 വീട്ടുകാര്‍ക്ക് ഗുണകരമാകുന്ന ഫ്യുവല്‍ അലവന്‍സ് വിതരണം ആരംഭിച്ചു. വരുന്ന ശൈത്യകാലത്തെ ഊര്‍ജ്ജ ബില്‍ വര്‍ദ്ധനയുടെ സഹായം എന്ന നിലയ്ക്ക് ഇന്നലെ (സെപ്റ്റംബര്‍ 22 തിങ്കള്‍) മുതലാണ് അലവന്‍സ് വിതരണം ആരംഭിച്ചിരിക്കുന്നത്. ആഴ്ചയില്‍ 33 യൂറോ, അല്ലെങ്കില്‍ രണ്ട് തവണയായി 462 യൂറോ വീതമാണ് അലവന്‍സ് ലഭിക്കുക. 2025 സെപ്റ്റംബര്‍ 22 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള 28 ആഴ്ചകള്‍ക്കിടെയാണ് ഫ്യുവല്‍ അലവന്‍സ് വിതരണം നടത്തുക. ഈ ധനസഹായം ശൈത്യകാലത്ത് ജനങ്ങള്‍ക്ക് വലിയ സഹായമാകുമെന്നും, 2026 … Read more

അയർലണ്ടിൽ പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് പിന്നാലെ പലചരക്കുകൾക്ക് വില വർദ്ധിച്ചു; മുൻ തവണത്തേക്കാൾ അധികം ചെലവിട്ടത് 68.8 യൂറോ

അയര്‍ലണ്ടില്‍ പലചരക്ക് സാധനങ്ങളുടെ വില വീണ്ടും വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ പലചരക്ക് ഉല്‍പ്പന്നങ്ങളുടെ വില 5.4 ശതമാനത്തില്‍ നിന്നും 6.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഉപഭോക്തൃ സംഘമായ Worldpanel by Numerator-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ശൈത്യകാലം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അയര്‍ലണ്ടിലെ വിവിധ കമ്പനികള്‍ വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പലചരക്ക് സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ഇരട്ടി ഭാരമാണ് നല്‍കുന്നത്. പുതിയ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ചെലവുകളുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ … Read more

ഡബ്ലിൻ ആശുപത്രികളിലെ രോഗികളെ പരസ്പരം ട്രാൻസ്ഫർ ചെയ്യുന്നത് സ്വകാര്യ ആംബുലൻസ് കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കം പിൻവലിച്ചു; തീരുമാനം തൊഴിലാളി സംഘടനയുടെ ഇടപെടലിൽ

ഡബ്ലിനിലെ ആശുപത്രികള്‍ക്കിടയില്‍ രോഗികളെ ആംബുലന്‍സില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ നിന്നും മാനേജ്‌മെന്റ് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. ആംബുലന്‍സ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് യുനൈറ്റ് അറിയിച്ചു. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തുള്ള ആശുപത്രികള്‍ക്കിടയിലായി രോഗികളെ പരസ്പരം ആംബുലന്‍സുകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള കരാര്‍ പുറത്തു നിന്നുള്ള സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ യുനൈറ്റ്, സിപ്റ്റു എന്നീ തൊഴിലാളി സംഘടനകള്‍ കഴിഞ്ഞയാഴ്ച സമരം നടത്താന്‍ ആലോചിച്ചിരുന്നു. എമര്‍ജന്‍സി ആംബുലന്‍സുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം … Read more

ഡബ്ലിൻ ടെംപിൾ ബാറിൽ ഇംഗ്ലീഷ് ടൂറിസ്റ്റിനെ കുത്തി പരിക്കേൽപ്പിച്ചു

ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ ഇംഗ്ലീഷ് ടൂറിസ്റ്റിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ ഗാര്‍ഡയുടെ പിടിയില്‍. ശനിയാഴ്ച രാത്രി 11.15-ഓടെയാണ് ഇംഗ്ലീഷുകാരായ വിനോദസഞ്ചാരിയെ ടെംപിള്‍ ബാര്‍ പ്രദേശത്തുവച്ച് കുത്തേറ്റതിനെ തുടര്‍ന്ന് സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.

യുകെയിൽ മലയാളി യുവാവിന് നേരെ വീണ്ടും വംശീയ ആക്രമണം; വടിവാൾ കൊണ്ട് വെട്ടിയത് കൗമാരക്കാരൻ

യുകെയില്‍ മലയാളിക്ക് നേരെ വീണ്ടും വംശീയ ആക്രമണം. ലിവര്‍പൂളിലാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ മലയാളിയായ യുവാവിനെ പുറകെ സൈക്കിളിലെത്തിയ കൗമാരക്കാരന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്നും ലിവര്‍പൂള്‍ മലയാളിയും, സാമൂഹികപ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആക്രമണത്തിന് ഇരയായ മലയാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്റെ കാര്‍ വര്‍ക്ക് ഷോപ്പില്‍ ആയതിനാല്‍ കടയിലേയ്ക്ക് നടന്നുപോകുമ്പോള്‍ പുറകെ സൈക്കിളിലെത്തിയ 18 വയസ് തോന്നിക്കുന്ന കൗമാരക്കാരന്‍, ‘പ്രദേശത്തെ കുട്ടികളെ പിന്തുടര്‍ന്നോ’ എന്ന് ചോദിച്ച് … Read more

ഡബ്ലിനിലെ ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്

ഡബ്ലിനിലെ Eden Quay-യില്‍ ഉണ്ടായ ആക്രമണത്തില്‍ കൗമാരക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. Mater Misericordiae University Hospital-ല്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈവശമുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കാം: Store Street Garda Station – (01) 666 8000 Garda Confidential Line – 1800 666 111

അയര്‍ലൻഡിൽ ക്യാൻസർ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു.

ലോംഗ്ഫോർഡ് : അയര്‍ലണ്ടിലെ ലോംഗ്ഫോർഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം കിഴക്കേക്കര ശ്രീ എപ്രേം സെബാസ്ററ്യൻറെ ഭാര്യയുമായ ഷാന്റി പോൾ ആണ് ഇന്ന് രാവിലെ മരിച്ചത്. അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ് ഷാന്റി. 52 വയസ്യായിരുന്നു. ക്യാൻസർ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയിലായിരുന്ന ഷാന്റി പോള്‍ ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാൻസ്‌ ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു.ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണമടഞ്ഞത്. മുമ്പ് താല ന്യൂ … Read more

ജയിലുകൾ നിറഞ്ഞതിനെ തുടർന്ന് അയർലണ്ടിൽ തടവുകാർക്ക് താൽക്കാലിക മോചനം; ഭൂരിപക്ഷവും മയക്കുമരുന്ന്, കളവ്, തട്ടിപ്പ് കേസുകളിലെ പ്രതികൾ

അയര്‍ലണ്ടിലെ ജയിലുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി വിടുതല്‍ നല്‍കപ്പെട്ട പ്രതികളില്‍ ഭൂരിപക്ഷം പേരും തട്ടിപ്പ്, മയക്കമരുന്ന്, മോഷണം എന്നീ കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ നിന്നും വിട്ടയയ്ക്കുന്ന പ്രതികളില്‍ നാലില്‍ ഒന്ന് പേരും നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷയനുഭവിച്ച് വരുന്നവരാണെന്നും ഐറിഷ് പ്രിസണ്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ ഓഗസ്റ്റ് 1-ന് 612 കുറ്റവാളികളാണ് ജയിലുകളില്‍ നിന്നും താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ടത്. ഇതില്‍ 149 പേര്‍ മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. 138 പേര്‍ മോഷണക്കേസുകളിലും, 51 പേര്‍ വധശ്രമം, … Read more

അപേക്ഷകർക്ക് പകരം ഡ്രൈവിംഗ് ടെസ്റ്റ് എഴുതിക്കൊടുക്കാൻ ശ്രമിച്ച പരിശീലകൻ പിടിയിൽ

ലേണര്‍ പെര്‍മിറ്റ് ലഭിക്കാനുള്ള ടെസ്റ്റില്‍, അപേക്ഷകര്‍ക്ക് പകരമായി ടെസ്റ്റ് എഴുതിക്കൊടുക്കാന്‍ ശ്രമം നടത്തിയ ഡ്രൈവിങ് പരിശീലകന്‍ പിടിയില്‍. ഡബ്ലിനിലെ Clonee സ്വദേശിയായ ഡാനിയല്‍ ട്രിഫാന്‍ എന്ന 50-കാരനെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. മറ്റൊരാള്‍ക്ക് വേണ്ടി പരീക്ഷയെഴുതാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ Criminal Justice Act 2006 സെക്ഷന്‍ 71 ആണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. ഒന്നിലധികം പേര്‍ക്ക് വേണ്ടി ഇയാള്‍ ഇത്തരത്തില്‍ പരീക്ഷയെഴുതാന്‍ നോക്കിയെന്നും കേസില്‍ പറയുന്നു. ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ … Read more

നോർത്തേൺ അയർലണ്ടിൽ മലയാളികൾക്ക് നേരെ വംശീയ ആക്രമണം; ‘ഗോ ഹോം’ എന്ന് ആക്രോശിച്ചു

അയര്‍ലണ്ടിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മലയാളികള്‍ക്ക് നേരെ വംശീയ ആക്രമണം. വിനോദസഞ്ചാരകേന്ദ്രമായ പോര്‍ട്രഷിന് സമീപമുള്ള നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കളെയാണ് ഒരു സംഘമാളുകള്‍ ശനിയാഴ്ച രാത്രി ആക്രമിക്കുകയും, ‘ഗോ ഹോം’ എന്ന് ആക്രോശിക്കുകയും ചെയ്തത്. രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി സമീപത്തെ പബ്ബിലേയ്ക്ക് പോകുമ്പോഴായിരുന്നു 20-ലേറെ പ്രായമുള്ള അഞ്ചോളം വരുന്ന ആളുകള്‍ ചെറുപ്പക്കാരെ മര്‍ദ്ദിച്ചത്. എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷമായിരുന്നു മര്‍ദ്ദനം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് റസ്റ്ററന്റ് ഉടമ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. … Read more