അയർലണ്ട് സീറോ മലബാർ സഭയുടെ അടുത്ത വിവാഹ ഒരുക്ക സെമിനാർ ജൂൺ 28-ന് ആരംഭിക്കും

ഡബ്ലിൻ: അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാറുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2024 ജൂൺ 28,29,30 തീയതികളിൽ റീയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ വച്ചാണ് കോഴ്സ് നടക്കുക.  നോൺ റസിഡൻഷ്യൻ കോഴ്സായിരിക്കും. രാവിലെ 9-ന് ആരംഭിച്ച് വൈകിട്ട് 5:30-നു സമാപിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സിൽ 50 പേർക്ക് പ്രവേശനം ഉണ്ടായിരിക്കും.   നവംബർ 8,9,10 തീയതികളിൽ നടത്തുന്ന റസിഡൻഷ്യൽ കോഴ്സിൽ 25 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ … Read more

ദേഹാസ്വാസ്ഥ്യം: ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഈ വാരാന്ത്യം ആശുപത്രിയില്‍ തുടരും. വ്യാഴാഴ്ചയാണ് 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലെന്നോണമാണ് ഈ വാരാന്ത്യം കൂടി അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രസിഡന്റിന് പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വൈദ്യസംഘം അറിയിച്ചു. ടെസ്റ്റുകളില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. അടുത്തയാഴ്ചയോടെ അദ്ദേഹം വസതിയില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോസ്‌കോമണിൽ ബോക്സിങ് ടൂർണമെന്റിനിടെ കൂട്ടത്തല്ല്; മത്സരങ്ങൾ റദ്ദാക്കി

കൗണ്ടി റോസ്‌കോമണില്‍ നടക്കുന്ന 2024 National Boy/Girl 4 Championships-ല്‍ കയ്യാങ്കളി. ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച വൈകിട്ടാണ് പുരുഷന്മാരുടെ ഒരു സംഘം തമ്മില്‍ത്തല്ലിയത്. ഇവരില്‍ പലരും മുഖംമൂടി (balaclavas) ഉപയോഗിക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമ കാരണം അറിവായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് അടിയന്തര രക്ഷാ സംഘം വേദിയിലെത്തിയതായും, 40-ലേറെ പ്രായമുളള ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഗാര്‍ഡ അറിയിച്ചു. ഇദ്ദേഹത്തെ പിന്നീട് ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. Castlerea-ലെ The Hub ആയിരുന്നു മത്സരവേദി. … Read more

മഞ്ഞ് പുതച്ച് അയർലണ്ട്; രാജ്യമെങ്ങും യെല്ലോ വാണിങ്

ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും തുടരുന്ന അയര്‍ലണ്ടില്‍ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാജ്യത്തെ എല്ലാ കൗണ്ടികള്‍ക്കുമായി ഇന്ന് രാത്രി 8 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് ഞായറാഴ്ച രാവിലെ 9 മണി വരെ തുടരും. മഞ്ഞുവീഴ്ച കാരണം റോഡ് യാത്ര തടസപ്പെടുകയും, റോഡിലും മറ്റും ഐസ് രൂപപ്പെടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫുട്പാത്തിലും ഐസ് രൂപപ്പെടുന്നത് കാരണം തെന്നി വീഴാന്‍ സാധ്യതയുണ്ട്. ഇന്ന് (ശനി) പകല്‍ 4 മുതല്‍ … Read more

ആദ്യ ടെസ്റ്റ് ജയത്തോടെ ചരിത്രം കുറിച്ച് അയർലണ്ട്; പിന്നിലാക്കിയത് ഇന്ത്യ, ന്യൂസിലാന്റ് അടക്കമുള്ള വമ്പന്മാരെ

അബുദാബിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സര വിജയത്തിലൂടെ ചരിത്രം കുറിച്ച് അയര്‍ലണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ആരംഭിച്ച് എട്ടാം മത്സരത്തില്‍ തന്നെ ആദ്യ ടെസ്റ്റ് വിജയം എന്ന നേട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഐറിഷ് പട. 5 വര്‍ഷവും, 10 മാസവും, 20 ദിവസവും കൊണ്ട് എത്തിയ ആ നേട്ടത്തില്‍ അയര്‍ലണ്ട് മറികടന്നതാകട്ടെ ക്രിക്കറ്റ് ലോകത്തെ വമ്പന്‍മാരായ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെയും. ടോളറന്‍സ് ഓവലില്‍ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിവസം 111 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് … Read more

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (INMO) എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് മത്സരിക്കാൻ മൈഗ്രന്റ് നഴ്സസ് അയർലൻഡ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

INMO -യുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികൾ മത്സരിക്കാൻ ധാരണയായി. INMO യുടെ വിവിധ ബ്രാഞ്ചുകൾ അവയുടെ വാർഷിക സമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ കൺവീനർ ആയ വർഗ്ഗീസ് ജോയ് മാനേജ്‌മന്റ് സീറ്റിലേക്ക് മത്സരിക്കുന്നു. സംഘടനയുടെ ദേശീയ ട്രെഷറർ ആയ സോമി തോമസ് ക്ലിനിക്കൽ സീറ്റിലേക്കും, സംഘടനയുടെ മാറ്റർ ഹോസ്പിറ്റൽ പ്രതിനിധിയായ ത്രേസ്സ്യ പി ദേവസ്സ്യ മാനേജ്‌മന്റ് സീറ്റിലേക്കും വാട്ടർഫോർഡ് യൂണിറ്റിൽ നിന്നുള്ള ശ്യാം കൃഷ്ണൻ ക്ലിനിക്കൽ … Read more

അതിശക്തമായ മഴ: ഡബ്ലിൻ അടക്കം 4 കൗണ്ടികളിൽ യെല്ലോ വാണിങ്

Dublin, Louth, Meath, Wicklow കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വെള്ളി) പുലര്‍ച്ചെ 3 മണിക്ക് ആരംഭിച്ച മുന്നറിയിപ്പ് നാളെ (ശനി) പുലര്‍ച്ചെ 3 മണി വരെ തുടരും. അതിശക്തമായ മഴയാണ് ഇവിടങ്ങളില്‍ ഉണ്ടാകുകയെന്നും, അത് പിന്നീട് ഐസ് രൂപപ്പെടാനും, മഞ്ഞുവീഴ്ചയിലേയ്ക്ക് നയിക്കാനും കാരണമാകുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. യാത്രാക്ലേശം അനുഭവപ്പെടുമെന്നും, ഡ്രൈവര്‍മാര്‍ റോഡില്‍ അതീവജാഗ്രതയോടെ പെരുമാറണമെന്നും മുന്നറിയിപ്പില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ വാർഷികം: ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി

കാക്കനാട്: കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി’ന്റെ അന്തർദേശീയ വാർഷിക സമ്മേളനം മാർച്ച് 2ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച്  ബിഷപ്പ് മാർ റാഫേൽ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് … Read more

ബ്ലാക്ക്‌റോക്കിൽ ത്രിദിന നോമ്പുകാല ധ്യാനം വെള്ളിയാഴ്ച്ച തുടങ്ങും

ഡബ്ലിൻ: അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ.ഡോ. കുര്യൻ പുരമഠം നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ബ്ലാക്ക്‌റോക്കിൽ വെള്ളിയാഴ്ച്ച (മാര്‍ച്ച് 1) തുടങ്ങും. മാർച്ച് 1,2,3 (വെള്ളി, ശനി, ഞായർ) തീയതികളിൽ ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ആണ് ധ്യാനം. മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 09:30 വരെയും, മാര്‍ച്ച് 2 ശനിയാഴ്ച 12:30 മുതല്‍ 07:30 വരെയും, മാര്‍ച്ച് 3 ഞായറാഴ്ച 1:30 മുതല്‍ 7:30 വരെയും ആണ് ധ്യാനം … Read more