കിൽക്കെനി മലയാളി അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ മലയാളി സമൂഹം

കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ കില്‍ക്കെനി മലയാളി സമൂഹം. നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശിയായ അനീഷ് ശ്രീധരൻ (38) കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ കിൽക്കെനി ടൗണിൽ വച്ചാണ് സംഭവം. ചൊവ്വാഴ്ച കുടുംബമായി നാട്ടിൽ പോകാൻ ഇരിക്കെയാണ് അനീഷിന്റെ ആകസ്മിക മരണം. അയർലണ്ടിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തിരുന്ന അനീഷ്, യാത്രയ്‌ക്ക് മുമ്പ് കൂട്ടുകാരെ കണ്ട് … Read more

ഐറിഷ് ഗാർഡായിൽ അംഗമാകാൻ അവസരം : അവസാന തിയതി ഫെബ്രുവരി 27

അയർലണ്ടിലെ ദേശീയ പോലീസ്, സുരക്ഷാ സേനയായ An Garda Síochána യിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 2025ലെ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 വ്യാഴാഴ്ച  മൂന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 17,000-ത്തിലധികം ഗാർഡയും സ്റ്റാഫും അംഗങ്ങളായി ഉൾപ്പെടുന്ന സേനയില്‍ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്. ഗാർഡ ട്രെയിനിയുടെ റോളിനെക്കുറിച്ചും അപേക്ഷാ പ്രക്രിയയെക്കുറിച്ചും വിശദമായ വിവരങ്ങൾ കാൻഡിഡേറ്റ് ഇൻഫർമേഷൻ ബുക്ക്‌ലെറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ ബുക്ക്‌ലെറ്റ് ശ്രദ്ധാപൂർവ്വം വായിക്കാൻ ഗാര്‍ഡ  ഉദ്യോഗാർത്ഥികളോട് … Read more

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതൽ പാഴാക്കുന്ന ഭക്ഷണങ്ങൾ ബ്രെഡും ബേക്ക്ഡ് ഉൽപ്പന്നങ്ങളും : സര്‍വ്വേ

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണങ്ങള്‍ ബ്രെഡും ബേക്ക്ഡ് ഉൽപ്പന്നങ്ങളും ആണെന്ന് ഫുഡ്‌ വേസ്റ്റ് നെ കുറിച്ചു നടത്തിയ ഒരു പുതിയ പഠനത്തിൽ കണ്ടെത്തി. ഐറിഷ് കുടുംബങ്ങൾ €374 വില വരുന്ന ഭക്ഷണം വർഷത്തിൽ പാഴാക്കുന്നുണ്ടെന്നാണ് സർവേയുടെ കണ്ടെത്തൽ. ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്തിയ സര്‍വ്വേയില്‍ 1,000 ത്തോളം പേർ പങ്കെടുത്തു. ഒരു സാധാരണ വ്യക്തി മാസത്തിൽ ശരാശരി €19 വിലവരുന്ന ഭക്ഷണം ഉപേക്ഷിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം, 25.2% പേർ പ്രതിവര്‍ഷം €501 മുതൽ … Read more

ഐറിഷ് ആശുപത്രികളിൽ തിരക്ക് ; 694 പേർ കിടക്കയ്ക്കായി കാത്തിരിക്കുന്നു

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തു വിട്ട റിപ്പോര്‍ട്ട്‌ പ്രകാരം, തിങ്കളാഴ്ച രാവിലെ അയര്‍ലണ്ടിലെ ആശുപത്രികളിൽ 694 പേർ കിടക്കയ്ക്കായി കാത്തിരിക്കുന്നു. ഇതിൽ 457 പേർ അടിയന്തര വിഭാഗത്തിലും, 237 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിലുമാണ്. യൂണിവേഴ്സിറ്റി ആശുപത്രി ലിമറിക്കിൽ 131 പേർ ചികിത്സക്ക് കിടക്ക ലഭ്യമല്ലാതെ ട്രോളികളിലാണ്‌. ഇതിൽ 53 പേർ അടിയന്തര വിഭാഗത്തിലാണ്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 60 പേർ ട്രോളികളിൽ കിടക്കുന്നു, ഇതിൽ 54 പേർ അടിയന്തര വിഭാഗത്തിലാണ്. സ്ലൈഗോ … Read more

വിഷാദത്തിന് പുതിയ പ്രതീക്ഷ: രാജ്യത്ത് ആദ്യമായി rTMS ചികിത്സ ആരംഭിച്ച് ഡബ്ലിനിലെ ആശുപത്രി

ഡബ്ലിനിലെ സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി, സാധാരണ ചികിത്സകൾ കൊണ്ട് പ്രയോജനം ലഭിക്കാത്ത വിഷാദ രോഗികൾക്കായി ഒരു പുതിയ ചികിത്സാ രീതി ആരംഭിച്ചു. ഇത്തരത്തിലുള്ള ചികിത്സ നൽകുന്ന അയർലണ്ടിലെ ആദ്യത്തെ ആശുപത്രിയാണ് സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി. റിപ്പീറ്റീവ് ട്രാൻസ്ക്രാനിയൽ മാഗ്നെറ്റിക് സ്റ്റിമുലേഷൻ (rTMS) ശസ്ത്രക്രിയ ഇല്ലാതെ നടത്തുന്ന ഒരു ചികിത്സാ രീതിയാണ്. rTMS ചികിത്സയിൽ, കാന്തിക പൾസുകൾ ഉപയോഗിച്ച് മസ്തിഷ്കത്തിലെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും, മസ്തിഷ്കത്തിന് പുതിയ കണക്ഷനുകൾ രൂപപ്പെടുത്താനും മാനസികാവസ്ഥ നിയന്ത്രിക്കാനും … Read more

കോർക്ക്, ഗാൽവേ, ലിമറിക്ക് നഗരങ്ങളിൽ വാടക നിരക്കില്‍ വന്‍ വര്‍ധന : Daft.ie റിപ്പോർട്ട്

പ്രോപ്പർട്ടി വെബ്‌സൈറ്റായ ഡാഫ്റ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, കോർക്കും ഗാൽവേയുമടക്കം അയർലണ്ടിലെ നഗരങ്ങളിൽ വാടക നിരക്കുകൾ വർദ്ധിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള വാടക കഴിഞ്ഞ വർഷം ശരാശരി 10% ഉയർന്നപ്പോൾ, ലിമറിക്ക് സിറ്റിയിൽ 19% വരെ വർദ്ധനയുണ്ടായി. 2024-ലെ നാലാം പാദത്തിലെ (Q4) റിപ്പോർട്ട് പ്രകാരം, രാജ്യത്തെ വാടക നിരക്കുകൾ തുടർച്ചയായി ഉയരുകയാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ വാടക ഉയരുന്നതിന് പ്രധാന കാരണമായി പറയുന്നത് വാടകയ്‌ക്കുള്ള പ്രോപ്പര്‍ട്ടികളുടെ ലഭ്യത കുറവാണ്. വാടക നിയന്ത്രണങ്ങളിൽ പുതിയ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് … Read more

കിൽകെന്നി മലയാളി അനീഷ് ശ്രീധരൻ (38) അന്തരിച്ചു

കിൽകെന്നി മലയാളി  അനീഷ് ശ്രീധരൻ (38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പെരുമ്പടവം സ്വദേശിയാണ് . കിൽക്കെനി മലയാളി അസോസിയേഷൻ അംഗം ആയിരുന്നു. ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ). തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ് . കൂടുതൽ വിവരങ്ങൾ പിന്നീട്.

കത്തോലിക്ക കോൺഗ്രസ്‌  അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു.അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ,സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് ജോലിക്കായും പഠനത്തിനായും എത്തുന്ന യുവജനങ്ങൾക്ക് സഹായഹസ്തമായി പ്രവർത്തിക്കും.കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളിലുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കിയുള്ള ഗ്ലോബൽ നെറ്റ്‌വർക്ക്  രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കൗൺസിൽ രൂപീകരണം നടന്നത്.   കത്തോലിക്ക കോൺഗ്രസ്‌ … Read more

ഗ്രേറ്റർ കൊച്ചിൻ ക്ലബിന്റെ പത്താം വാർഷികം മാർച്ച് 21ന് : അയർലണ്ടിൽ സംഗീത വിരുന്നൊരുക്കാന്‍ ജോബ് കുര്യനും ആനാർക്കലി മരിക്കാറും

അയർലൻഡിലെ കൊച്ചിക്കാരുടെ കൂട്ടായ്മയിൽ  രൂപപ്പെട്ട ഗ്രേറ്റർ കൊച്ചിൻ ക്ലബ് (Greater Cochin Club) ,നമ്മുടെ തനതായ സംസ്‌കാരങ്ങളോടുള്ള അടുപ്പം വളർത്താനും, സാമൂഹികമായ കൂടിച്ചേരലുകൾ നടത്താനും ഒരു ഇടം ആയി പ്രവർത്തിച്ചുകൊണ്ട് ,തകർപ്പൻ കലാപരിപാടികൾ, വൈവിധ്യമാർന്ന ചർച്ചകൾ ,പൊതുസമ്മേളനങ്ങൾ,സാംസ്കാരിക ആഘോഷങ്ങൾ തുടങ്ങിയവയിലൂടെ പുതുതലമുറക്കും ഒപ്പം പൊതുസമൂഹത്തിനും നമ്മുടെ തനതായ  പാരമ്പര്യത്തെ പങ്കുവെക്കാൻ നാളിതുവരെ നടത്തിയിട്ടുള്ള ശ്രമങ്ങൾ പ്രശംസനീയമാണ് .GCC യുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഈ പ്രോഗ്രാം ,അയർലണ്ടിലെ സംഗീതപ്രേമികൾക്കു മറക്കാനാവാത്ത മറ്റൊരു സംഗീതസായാഹ്നം തന്നെ  ആയിരിക്കും … Read more

അയര്‍ലണ്ടിലെ ഇന്ത്യൻ ഉത്സവം: ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 (സീസൺ 3)ഓഗസ്റ്റ് 2 ലേക്ക് മാറ്റി വച്ചു.

ക്ലോൺമെൽ സമ്മർ ഫെസ്റ്റിന്റെ മൂന്നാം സീസൺ  ഓഗസ്റ്റ് 2 ലേക്ക് മാറ്റി. ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങൾ, നൃത്തപരിപാടികൾ, വടംവലി, കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ,അമ്യുസ്മെന്റ് റൈഡുകൾ,സംഗീതനിശയും ഉൾപ്പെടുന്ന ഈ മാമാങ്കത്തിൽ ഐറിഷ് കലാസാംസ്‌കാരിക ഇനങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ ഐറിഷ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ തനതുരുചികൾ വിളമ്പുന്ന ഫുഡ്‌ സ്റ്റാളുകളും കരകൗശല വസ്തുക്കൾ, ഇന്ത്യൻ വസ്ത്രങ്ങൾ, പെർഫ്യൂമുകൾ ഉൾപ്പടെ നിരവധി ഷോപ്പുകളും സജ്ജമാക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് സീസണും വൻവിജയമായതിനെ തുടർന്ന് ഇത്തവണ … Read more