ശക്തമായ മഴ: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. Co Louth-ല്‍ പുലര്‍ച്ചെ 12 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് (ഒക്ടോബര്‍ 19, ഞായര്‍) 12 മണി വരെ തുടരും. ഇവിടെ ശക്തമായ മഴയോടൊപ്പം ഇടയ്ക്ക് ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രാദേശികമായ വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം. Co Wicklow-യില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് രാവിലെ 9 മണിക്ക് അവസാനിച്ചിരുന്നു. Carlow, Kilkenny, … Read more

പണത്തിന് രേഖകളില്ല; 300,000 യൂറോയുമായി ഡബ്ലിനിൽ 3 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ രേഖകളില്ലാതെ കൈവശം വച്ച 300,000-ലേറെ യൂറോയുമായി രണ്ട് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍. സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് ബുധനാഴ്ച Dublin Metropolitan Region-ല്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് നടപടി. ഓപ്പറേഷന്റെ ഭാഗമായി Dublin North Inner City-യിലെ നിരവധി വീടുകള്‍ പരിശോധിച്ചു. ഒരു വീട്ടില്‍ നിന്നും 35,000 യൂറോയും, മറ്റൊരു വീട്ടില്‍ നിന്നും 266,00 യൂറോയുമാണ് രേഖകളില്ലാതെ കണ്ടെത്തിയത്. 40-ലേറെ പ്രായമുള്ള ഒരു പുരുഷനും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയും, 60-ലേറെ പ്രായമുള്ള മറ്റൊരു … Read more

പക്ഷിപ്പനി: Fota Wildlife Park അടച്ചു, രോഗം ബാധിച്ച പക്ഷികളെ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കുക

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോർക്കിലെ Fota Wildlife Park അടച്ചിടുമെന്ന് അധികൃതര്‍. പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയ ഏതാനും പക്ഷികളുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. Avian influenza virus ആണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പാര്‍ക്കില്‍ രോഗം ബാധിച്ച പക്ഷികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കിടെ അയര്‍ലണ്ടിലെ വൈല്‍ഡ് ബേര്‍ഡ്‌സില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. തീരപ്രദേശത്തെ കടല്‍പ്പക്ഷികളിലാണ് ഇത് അധികമായി കണ്ടെത്തിയിട്ടുള്ളത്. രോഗം … Read more

കെപിസിസി ജനറൽ സെക്രട്ടറി ആയി സന്ദീപ് വാര്യർ

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യറെ കെപിസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പുറത്തുവിട്ട കെപിസിസി പുനസ്സംഘടനാ പട്ടികയിലാണ് സന്ദീപ് വാര്യറും ഇടംപിടിച്ചത്. കമ്മിറ്റിയില്‍ പതിമൂന്ന് ഉപാധ്യക്ഷന്മാര്‍, 58 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരന്‍, എ.കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായി നിയമിച്ചു. ടി. ശരത്ചന്ദ്ര … Read more

കുടുംബ പ്രേക്ഷകർക്ക് വിരുന്നൊരുക്കി മുതുകാടിന്റെ നേതൃത്വത്തിൽ മെഗാഷോ Mcube; കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വലിയ ലക്ഷ്യത്തിൽ പങ്കാളിയാകാം

Le Divano -യും മാസ്സ് ഇവന്റസും ചേർന്നവതരിപ്പിക്കുന്ന പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ മെഗാ സംഗീത മാജിക്ക് ഷോ – ‘Mcube’ ഡബ്ലിനിലും ലീമെറിക്കിലും അരങ്ങേറും. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് MCube (Magic, Melody , Mission). മികച്ച കലാപ്രകടനങ്ങൾക്കൊപ്പം, കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഒരു വലിയ സമൂഹ്യ ലക്ഷ്യത്തിനുവേണ്ടിയുള്ള ഉദ്യമത്തിൽ പങ്കാളിയാവാനുമുള്ള അവസരം … Read more

വിപണിയിൽ നിയമവിരുദ്ധമായ ഇടപെടൽ: പ്രമുഖ ബ്രാൻഡുകളായ ഗൂച്ചിക്കും, ക്ലോയിക്കും, ലോവെയ്ക്കും 157 മില്യൺ യൂറോ പിഴയിട്ട് യൂറോപ്യൻ കമ്മീഷൻ

മറ്റ് സ്വതന്ത്ര റീട്ടെയിലര്‍മാരെ നിയമവിരുദ്ധമായി നിയന്ത്രിക്കാന്‍ ശ്രമിച്ചതിന് ഗൂച്ചി, ക്ലോയി, ലോവെ എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 157 മില്യണ്‍ യൂറോ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. കമ്പനികളില്‍ 2023 ഏപ്രിലില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് യൂറോപ്യന്‍ കമ്മീഷന്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ 2024 ജൂലൈയില്‍ ഈ കമ്പനികള്‍ക്കെതിരെ അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര റീട്ടെയിലര്‍മാര്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടങ്ങളില്‍ സാധനങ്ങള്‍ക്ക് സ്വന്തമായി വില നിശ്ചയിക്കുന്നത് തടയുന്ന തരത്തിലായിരുന്നു നടപടി നേരിട്ട കമ്പനികളുടെ ഇടപെടല്‍. ഇത് സാധനങ്ങളുടെ വില വര്‍ദ്ധിക്കാനും, ഉപഭോക്താക്കള്‍ക്ക് … Read more

മദ്യപിച്ച് വാഹനമോടിക്കൽ, മോഷണം, കൊള്ള, അക്രമം: 2022 മുതൽ വിവിധ കുറ്റങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചത് 89 ഗാർഡകൾക്ക്

മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആക്രമണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് 2022 മുതല്‍ നിരവധി ഗാര്‍ഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. 2022-ല്‍ 44 സസ്‌പെന്‍ഷനുകള്‍ ഉണ്ടായപ്പോള്‍, 2023-ല്‍ 27-ഉം, കഴിഞ്ഞ വര്‍ഷം 18-ഉം സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ ഗാര്‍ഡയ്ക്കുള്ളിലുണ്ടായി. വിവരാവകാശനിയമപ്രകാരം BreakingNews.ie എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ ഒരാള്‍ക്ക് 1,317 ദിവസം വരെ സസ്‌പെന്‍ഷനില്‍ ഇരിക്കേണ്ടി വന്നതായും പറയുന്നു. മേല്‍ പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ അന്യായമായി തടവില്‍ വയ്ക്കുക, Domestic … Read more

അയർലണ്ടിൽ First Home Scheme വഴി ധനസഹായം ലഭിച്ചത് 8,399 പേർക്ക്; ആകെ ലഭിച്ച അപേക്ഷകൾ 19,200

First Home Scheme പ്രകാരം അയര്‍ലണ്ടിലെ 26 കൗണ്ടികളിലുമുള്ള 8,399 പേര്‍ക്ക് വീടുകള്‍ വാങ്ങാന്‍ സഹായം നല്‍കിയതായി അധികൃതര്‍. 2022 ജൂലൈ മാസത്തില്‍ ആരംഭിച്ച പദ്ധതിക്ക് 740 മില്യണ്‍ യൂറോയാണ് വകയിരുത്തിയിരുന്നത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ് ഈ സഹായം ലഭിക്കുക. 2025 സെപ്റ്റംബര്‍ അവസാനം വരെ ഇത്തരത്തില്‍ 8,399 പേര്‍ക്കാണ് സഹായം ലഭിച്ചത്. 19,200-ഓളം അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുമുണ്ട്. പദ്ധതിയിലൂടെ സഹായം അനുവദിച്ച വീടുകളുടെ ശരാശരി വില 387,000 യൂറോ ആണ്. ഓരോ വീടിനും ശരാശരി 66,000 … Read more

വെക്സ്ഫോർഡിൽ വമ്പൻ മയക്കുമരുന്ന് വേട്ട; ലോറിയുടെ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച് കടത്താൻ നോക്കിയത് 150 കിലോ കൊക്കെയ്ൻ

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort-ല്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. Garda National Drugs and Organised Crime Bureau (GNDOCB), Revenue’s Customs Service എന്നിവര്‍ തിങ്കളാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 150 കിലോഗ്രാമോളം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 10.5 മില്യണ്‍ യൂറോ വിപണിവില വരും. അയര്‍ലണ്ടില്‍ നിന്നും പോകുകയായിരുന്ന ഒരു ലോറിയിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ലോറിയുടെ ഇന്ധന ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കാർ കുതിരയെ ഇടിച്ചു; ക്ലെയറിൽ രണ്ട് പേർക്ക് പരിക്ക്

കൗണ്ടി ക്ലെയറിലെ Ennis-ല്‍ കാര്‍ കുതിരയെ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ Cahercalla More-ന് സമീപമുള്ള N85-ലാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇരുവരും University Hospital Limerick-ല്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ, ഇതുവഴി കടന്നുപോകുന്നതിനിടെ കാറിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞവരോ ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു: Ennis Garda Station – 065 6848100 Garda Confidential Line – 1800 … Read more