ഡബ്ലിനിൽ കാർ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ഡബ്ലിനിൽ കാര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. Clodalking-ലെ Grange Castle Road R136-ല്‍ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഒരാൾ കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ഗാർഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. ആദ്യം പ്രതി ഒരു കാർ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മറ്റൊരു കാറിനെ സമീപിക്കുകയും, ഡ്രൈവറെ വലിച്ച് പുറത്തിട്ട ശേഷം കാറോടിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് Garda Armed Support Unit-ഉം ലോക്കല്‍ ഗാര്‍ഡയും സംയുക്തമായി നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവില്‍ തട്ടിക്കൊണ്ടുപോയ കാര്‍ Tallaght-ലെ Katherine … Read more

കൗണ്ടി ക്ലെയറില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കൌണ്ടി ക്ലെയറില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് Clarecastle-ലെ ഒരു കടയില്‍ അതിക്രമിച്ചു കയറിയ രണ്ട് പേര്‍ 20 വയസ്സിന് മേൽ പ്രായമുള്ള യുവാവിനെയും, കൌമാരക്കാരനായ ഒരു ആണ്‍കുട്ടിയേയും ആക്രമിച്ചത്. ഇതുകൂടാതെ 50 വയസ്സുള്ള ഒരു സ്ത്രീക്കും സംഭവത്തില്‍ പരിക്കേറ്റു. യുവാവ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറിയ പരിക്കേറ്റ കൌമാരക്കാരനും സ്ത്രീക്കും ചികിത്സ നല്‍കുന്നുണ്ട്. സംഭത്തില്‍ Ennis Garda Station ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.ആക്രമണം കണ്ടവര്‍ ഉണ്ടെങ്കിലോ, അല്ലെങ്കില്‍ … Read more

കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി

മലയാളികളായ 200 നഴ്‌സുമാരെ ജോലി വാഗ്ദാനം നല്‍കി പറ്റിച്ചത് അയര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മറ്റൊരു മലയാളി. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റിയ ഇയാള്‍ കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സംഗതി പുറത്തായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും മാസം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കാട്ടി തട്ടിപ്പുകാരന്‍ പരസ്യം നല്‍കിയത്. ഇത് കണ്ടാണ് നഴ്‌സുമാര്‍ ഇയാളുമായി ബന്ധപ്പെട്ടത്. ഇവരോട് എറണാകുളത്തെ ഒരു ഏജന്‍സി വഴി … Read more

അയർലണ്ടിലെ അഞ്ച് കൗണ്ടികളിലായി 547 കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ സർക്കാർ; വിപണിയിലുള്ളതിനേക്കാൾ വാടക 25% കുറവ്

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരാനായി 100 മില്യണ്‍ യൂറോ മുടക്കി 500-ലധികം കോസ്റ്റ് റെന്റല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. വിപണിയിലെ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ വീടുകള്‍ വാടകയ്ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കോസ്റ്റ് റെന്റല്‍. 100 മില്യണ്‍ മുടക്കി അഞ്ച് കൗണ്ടികളിലായി നിര്‍മ്മിക്കപ്പെടുന്ന 547 വീടുകള്‍ക്ക്, വിപണിയിലെ നിരക്കിനെക്കാള്‍ 25% എങ്കിലും വാടക കുറവായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ 12 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കായി 3,250 കോസ്റ്റ് റെന്റല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 675 മില്യണ്‍ യൂറോ ഇതിനോടകം തന്നെ … Read more

അഭയാർത്ഥികളെ താമസിപ്പിക്കാനിരുന്ന ഒരു കെട്ടിടം കൂടി അഗ്നിക്കിരയാക്കി; ഇത്തവണ വിക്ക്ലോയിൽ

അന്താരാഷ്ട്ര അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം. വിക്ക്‌ലോയിലെ Newtownmountkennedy-ലുള്ള Riverlodge (Thudder House) കെട്ടിടത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീ പടര്‍ന്നത്. അന്താരാഷ്ട്ര സംരക്ഷണപ്രകാരം അപേക്ഷ നല്‍കിയ 160-ഓളം പേരെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ച കെട്ടിടമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചകളില്‍ ഇതിന് മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. അതേസമയം ഈ കെട്ടിടം നിലവില്‍ വാസയോഗ്യമായിരുന്നില്ല. തുടര്‍ന്ന് ഇത് വാസയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും, പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തീപിടിത്തത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിങ്ങള്‍ അഗ്നിക്കരയാക്കുന്നത് … Read more

അയർലണ്ടിലെ ആദ്യ മുഴുവൻ ഇലക്ട്രിക്ക് ബസ് സർവീസ് നഗരമായി മാറാൻ ലിമറിക്ക്

അയര്‍ലണ്ടിലെ ആദ്യ മുഴുവന്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉള്ള നഗരമായി മാറാന്‍ ലിമറിക്ക്. 55 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുകയെന്ന് സര്‍ക്കാര്‍ ബസ് സര്‍വീസ് കമ്പനിയായ Bus Éireann അറിയിച്ചു. നിലവില്‍ 34 ഇലക്ട്രിക് ബസുകള്‍ ലിമറിക്കില്‍ സര്‍വീസ് നടത്തുന്നുണ്ട്. 2025 ആദ്യത്തോടെ 21 പുതിയ ബസുകള്‍ കൂടി ഇതിനോടൊപ്പം ചേരും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ ലിമറിക്കിലെ Colbert Station-ല്‍ വെള്ളിയാഴ്ച നിര്‍വ്വഹിച്ചു. ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി Roxboro-ലെ … Read more

അയർലണ്ടിലെ എല്ലാ ഗാർഡ ഉദ്യോഗസ്ഥർക്കും ഇനി 30 മിനിറ്റ് നിർബന്ധിത റോഡ് സുരക്ഷാ ഡ്യൂട്ടി

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഗാര്‍ഡ. യൂണിഫോമിലെത്തുന്ന എല്ലാ ഗാര്‍ഡ ഉദ്യോഗസ്ഥരും ഇനിമുതല്‍ നിര്‍ബന്ധമായും ദിവസവും 30 മിനിറ്റ് റോഡ് സുരക്ഷാ ഡ്യൂട്ടി ചെയ്യണമെന്ന് ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ഓരോ ഷിഫ്റ്റിലും 30 മിനിറ്റ് ഇതിനായി നീക്കി വയ്ക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഇതിന് പുറമെ ഗാര്‍ഡ റോഡ് പൊലീസിങ് വിഭാഗത്തിലേയ്ക്ക് ഈ വര്‍ഷം അവസാനത്തോടെ 75 പേരെ കൂടി ചേര്‍ക്കും. ഈ വര്‍ഷം ഇതുവരെ 63 പേരാണ് … Read more

ഡബ്ലിനിൽ 400 സോഷ്യൽ, അഫോർഡബിൾ വീടുകൾ നിർമ്മിക്കുന്നു; ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുമെന്ന് പ്രതീക്ഷ

ഡബ്ലിനില്‍ 400-ഓളം സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം. ഡബ്ലിന്‍ 12-ല്‍ Grand Canal-ന് സമീപമാണ് വീടുകള്‍ നിര്‍മ്മിക്കാന്‍ ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി (LDA), ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് Bluebell Waterways development എന്ന പേരില്‍ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. ആകെ 389 വീടുകളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുക. സ്റ്റുഡിയോ, വണ്‍, ടു, ത്രീ ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ആകെയുള്ള വീടുകളില്‍ 35% സോഷ്യല്‍ ഹൗസിങ് പദ്ധതിയില്‍ പെട്ടതായിരിക്കും. ബാക്കിയുള്ളവ കോസ്റ്റ് … Read more

ഗർഭിണിയാണെന്ന കാരണത്താൽ നഴ്‌സിങ് ഹോമിൽ സ്ഥിരനിയമനം നൽകിയില്ല; മലയാളി നഴ്‌സിന് അയർലണ്ടിൽ 56,000 യൂറോ നഷ്ടപരിഹാരം

ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് മലയാളിയായ നഴ്‌സിന് സ്ഥിരനിയമനം നിഷേധിച്ച അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമിന് 56,000 യൂറോ പിഴയിട്ട് വര്‍ക്ക്‌പ്ലോസ് റിലേഷന്‍സ് കമ്മിഷന്‍ (WRC). Irish Nurses and Midwives Organisation (INMO) വഴി മലയാളിയായ ടീന മേരി ലൂക്കോസ് ആണ് Glenashling Nursing Home ഉടമകളായ Riada Care Ltd-ന് എതിരെ WRC-യില്‍ പരാതി നല്‍കിയത്. 2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥാപനം നടത്തിയത് വിചേചനം (maternity discrimination) ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ട് വര്‍ഷത്തെ … Read more

അയർലണ്ടിലെയും യു.കെയിലെയും 3 ലക്ഷത്തോളം വരുന്ന ടാക്സി യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്നു

ഐറിഷ് ടാക്‌സി സോഫ്റ്റ്‌വെയര്‍ കമ്പനിയായ iCabbi-യില്‍ നിന്നും മൂന്ന് ലക്ഷത്തോളം വരുന്ന യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. അയര്‍ലണ്ടിലും, യു.കെയിലുമായി താമസിക്കുന്ന 287,000 ആളുകളുടെ പേരുകള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ചോര്‍ന്നത്. ഇതില്‍ ബിബിസിയിലെ മുതിര്‍ന്ന ഡയറക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ബ്രിട്ടിഷ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഒരു ഇയു രാജ്യത്തിന്റെ അംബാസഡര്‍ എന്നിവരും ഉള്‍പ്പെടുന്നു. VPNMentor എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി വിഭാഗം ഗവേഷകയായ ജെറമിയ ഫൗളര്‍ ആണ് വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. iCabbi സൂക്ഷിച്ചിരുന്ന 23,000 വ്യക്തിഗത … Read more