തെറ്റായ ദിശയിൽ കാറോടിച്ച് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു; നോർത്തേൺ അയർലണ്ടിൽ ഡ്രൈവർ അറസ്റ്റിൽ
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റിന് സമീപം തെറ്റായ ദിശയില്‍ ഡ്രൈവ് ചെയ്ത വാഹനം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു. Co Down-ലെ A2 റോഡില്‍ വച്ച് ഇന്നലെ രാവിലെ 11.25-ഓടെയാണ് സംഭവം. തെറ്റായ ദിശയില്‍ ഒരു കാര്‍ ഓടിക്കുന്നതായി പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് കണ്ടത്. സില്‍വര്‍ നിറത്തിലുള്ള എംജി കാര്‍ നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. പൊലീസ് കൈകാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ ബെല്‍ഫാസ്റ്റ് ദിശയിലേയ്ക്ക് തന്നെ വീണ്ടും പോയി. തുടര്‍ന്ന് റോഡ് സൈഡില്‍ വച്ച് വാഹനം നിര്‍ത്തിച്ച പൊലീസ്, 40-ലേറെ … Read more





