കോർക്കിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കോര്‍ക്കിലെ Mitchelstown-ല്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Cork University Hospital പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ഡബ്ലിൻ-ഡെറി വിമാന സർവീസ് 15 വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്നു

ഡബ്ലിനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറിയിലേയ്ക്കുള്ള വിമാന സര്‍വീസ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുന്നു. 2011-ലാണ് രണ്ട് എയര്‍പോര്‍ട്ടുകള്‍ക്കുമിടയിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. പൊതുധനകാര്യ വിനിയോഗവകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ് ആണ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ തുടങ്ങിയതായി പാര്‍ലമെന്റിനെ അറിയിച്ചത്. എന്നു മുതലാണ് സര്‍വീസ് പുനരാരംഭിക്കുക എന്ന് മന്ത്രി വ്യക്തമാക്കിയില്ലെങ്കിലും, 2026 അവസാനത്തോടെയാകും നടപടി പ്രാവര്‍ത്തകമാകുക എന്നാണ് റിപ്പോര്‍ട്ട്.

അയർലണ്ടിൽ പാലിന് വില കുറയും; 2 വർഷത്തിനിടെ ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ച് സൂപ്പർമാർക്കറ്റുകൾ

2023-ന് ശേഷം ആദ്യമായി അയര്‍ലണ്ടില്‍ പാലിന് വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍. പാലിന് പരമാവധി 16 സെന്റ് വിലക്കുറവാണ് Lidl Ireland പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 2 ലിറ്റര്‍ കാര്‍ട്ടന്റെ വില 2.45 യൂറോയില്‍ നിന്നും 2.35 യൂറോ ആയി കുറയും. 3 ലിറ്ററിന്റെ വില 3.55 യൂറോയില്‍ നിന്നും 3.39 ആകുകയും ചെയ്യും. 3 സെന്റ് മുതല്‍ 16 സെന്റ് വരെ വിലക്കുറവാണ് Aldi വിവിധ പാക്കുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണപ്പെരുപ്പം കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാല്‍ … Read more

കൗമാരക്കാർക്കിടയിൽ ‘എഐ ഗേൾഫ്രണ്ട്‌സ്’ വ്യാപകമാകുന്നു; നിങ്ങളുടെ കുട്ടി ഇതിന്റെ ഇരയോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കൗമാരക്കാരായ ആണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ഗേള്‍ഫ്രണ്ടുകളെ സൃഷ്ടിക്കുന്നത് വ്യാപകമാകുന്നു. ആണ്‍കുട്ടികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെയോ, സോഷ്യല്‍ മീഡിയയിലെയോ ഏത് പെണ്‍കുട്ടിയുടെയും ഫോട്ടോയും എടുത്ത ശേഷം, അത് എഐ ഉപയോഗിച്ച് സ്വന്തം വിര്‍ച്വല്‍ കാമുകി ആക്കി മാറ്റുന്ന തരത്തില്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഈയിടെ അയര്‍ലണ്ടില്‍ നടന്ന ഒരു കോണ്‍ഫറന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. എഐ ഗേള്‍ഫ്രണ്ട് എന്ന തരത്തില്‍ നിരവധി ആപ്പുകളും ഇന്ന് വ്യാപകമാണ്. ഇതില്‍ നിങ്ങളുടെ ഗേള്‍ഫ്രണ്ട് ക്ലാസ്‌മേറ്റ്, സ്റ്റെപ്പ് … Read more

‘ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോ, വർക്ക് വിസ ഉണ്ടോ? ഞാനാണിവിടെ അധികാരി’: ഡബ്ലിനിൽ ഇന്ത്യൻ യുവതിക്ക് നേരെ വംശീയ അധിക്ഷേപം

ചെറിയ ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയ അധിക്ഷേപം. ഏതാനും നാളുകളായി ഡബ്ലിനില്‍ ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ വംശജര്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളും, അധിക്ഷേപങ്ങളും കുറഞ്ഞു എന്ന് കരുതുന്നതിനിടെയാണ് പുതിയ സംഭവം. ഡബ്ലിനില്‍ താമസിക്കുന്ന സ്വാതി വര്‍മ്മ എന്ന വ്യക്തിക്കാണ് ഒക്ടോബര്‍ 8-ആം തീയതി ഒരു ഐറിഷ് വനിതയില്‍ നിന്നും വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇതിന്റെ വീഡിയോ സ്വാതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ജിമ്മില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി തന്നെ സമീപിച്ച ഒരു സ്ത്രീ, … Read more

തീവ്ര വലതുപക്ഷ പ്രതിരോധം: “ഐക്യദാർഢ്യവും പോരാട്ടവും” എന്ന വിഷയത്തിൽ ക്രാന്തി സെമിനാർ സംഘടിപ്പിക്കുന്നു; സിപിഎം നേതാവ് സുഭാഷിണി അലി പങ്കെടുക്കും

അയർലൻഡ് ഉൾപ്പെടെ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തീവ്ര വലതുപക്ഷ പ്രവർത്തനങ്ങൾക്കെതിരെയും ബോധപൂർവ്വം വലതുപക്ഷം നടത്തുന്ന നുണപ്രചരണങ്ങൾക്കെതിരെയും ആഗോളതലത്തിൽ പൊരുതുന്ന ശബ്ദങ്ങളെ ക്രാന്തി ഒരുമിപ്പിക്കുന്നു. ക്രാന്തി തീവ്ര-വലതുപക്ഷ നയങ്ങളെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദ സദസ്സിൽ സിപിഎമ്മിന്റെ മുൻ പോളിറ്റ് ബ്യൂറോ മെമ്പറും കാൺപൂർ എംപിയും ആയിരുന്ന സുഭാഷിണി അലി മുഖ്യാതിഥിയാകും. സംവാദ സദസ്സിൽ അക്കാദമിക് വിദഗ്ധർ ആയ നിരവധി പേർ പ്രഭാഷണം നടത്തും. പരിപാടിക്ക് ശേഷം കാണികളുമായി സംവേദിക്കുന്നതിന്റെ ഭാഗമായി ചോദ്യോത്തര സെഷനും ഉണ്ടാകും. പ്രഭാഷകർ സ്വേച്ഛാധിപത്യത്തെയും ഫാസിസത്തെയും അടിച്ചമർത്തലിനെയും … Read more

ഡബ്ലിൻ സിറ്റിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്നവർ 67% വർദ്ധിച്ചു; ഗാർഡയുടെ ശക്തമായ നിരീക്ഷണം വിജയം കണ്ടുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ

ഡബ്ലിന്‍ സിറ്റിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിക്കപ്പെടുന്ന സംഭവങ്ങള്‍ 67% വര്‍ദ്ധിച്ചതായി ഗാര്‍ഡ. ഇത്തരക്കാരെ പിടികൂടാനായി ഗാര്‍ഡ പൊലീസിങ് ശക്തമാക്കിയതാണ് ഇതിന് കാരണം. മാര്‍ച്ച് 22 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കാലയളവില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നതിന് പിടിക്കപ്പെടുന്നത് 18%, മദ്യപിച്ച് വാഹനമോടിക്കുന്നത് 67%, മയക്കുമരുന്ന് വിതരണം 3%, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെടുന്നത് 30% എന്നിങ്ങനെ വര്‍ദ്ധിച്ചതായും ഗാര്‍ഡയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Dublin City High Visibility Policing Plan-ന്റെ ഭാഗമായി Dublin’s Docklands-ല്‍ Pop-Up clinics … Read more

തെരഞ്ഞെടുപ്പ് വിവാദം അവസാനിച്ചു: വാടകക്കാരന് കൊടുക്കാനുണ്ടായിരുന്ന 3,300 യൂറോ ജിം ഗാവിൻ തിരികെ നൽകി

വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ Fianna Fail സ്ഥാനാര്‍ത്ഥി ജിം ഗാവിന്‍, വാടകക്കാരന് നല്‍കാനുണ്ടായിരുന്ന 3,300 യൂറോ കൊടുത്ത് തീര്‍ത്തു. ഗാവിന്റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളില്‍ നിന്നും അമിതമായി ഈടാക്കിയ 3,300 യൂറോ 2009 മുതല്‍ തിരിച്ചു നല്‍കിയില്ല എന്ന് വിവാദമുയര്‍ന്നതോടെയായിരുന്നു പ്രചരണം ആരംഭിച്ച ശേഷം ഗാവിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറ്റം നടത്തിയത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിന് ശേഷമായിരുന്നു പിന്മാറ്റം എന്നതിനാല്‍ Fianna Fail-ന് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക … Read more

ഡബ്ലിൻ നഗരത്തിൽ വേസ്റ്റ് മാനേജ്മെന്റിന് പുതിയ ‘വേസ്റ്റ് കോംപാക്റ്ററുകൾ’; പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം തള്ളുന്നതിന് വിലക്ക്

മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വഴിയരികില്‍ വയ്ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തില്‍ പുതിയ ‘വേസ്റ്റ് കേംപാക്ടറുകള്‍’ സ്ഥാപിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. Fownes Street Upper, St Stephen’s Green എന്നിവിടങ്ങളിലാണ് പരീക്ഷണാര്‍ത്ഥം ഇവ സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്, കാര്‍ഡ് ബോര്‍ഡ്, പേപ്പര്‍ മുതലായ മാലിന്യങ്ങള്‍ ഈ മെഷീനുകളില്‍ ഇട്ടാല്‍ മെഷീന്‍ അവ ചെറുതാക്കി, എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന രൂപത്തിലാക്കും. ഈ പ്രദേശങ്ങളിലെ 90-ഓളം വരുന്ന വീട്ടുകാരും, സ്ഥാപനങ്ങളും ഇനിമുതല്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വേസ്റ്റ് കലക്ഷന് വയ്ക്കുന്നത് … Read more

അയർലണ്ടിൽ വമ്പൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 8.2 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകൾ

അയര്‍ലണ്ടില്‍ വമ്പന്‍ ലഹരിമരുന്ന് വേട്ട. രണ്ട് ദിവസമായി Dublin, Meath, Westmeath, Laois, Offaly എന്നീ കൗണ്ടികളില്‍ നടത്തിയ ഓപ്പറേഷനില്‍ 8.2 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്ന ഓപ്പറേഷന്‍. 110 കിലോഗ്രാം കൊക്കെയ്ന്‍, 1.5 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയില്‍ ഏകദേശം 8.2 മില്യണ്‍ യൂറോ വിലവരും. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.