അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൗണ്ടി മീത്തിലെ സ്റ്റാമുള്ളിനിൽ താമസിക്കുന്ന വയനാട് സ്വദേശി വിജേഷ് പി.കെ (32) ആണ് ജോലി കഴിഞ്ഞ് മടങ്ങും വഴി കുഴഞ്ഞു വീണു മരിച്ചത്. ഉടൻ അടിയന്തര രക്ഷാ സേന എത്തി ശുശ്രൂഷ നല്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2023 ഡിസംബർ മുതൽ സ്റ്റാമുള്ളിനിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു വിജേഷ്. ദ്രോഹഡയിലെ ഔർ ലേഡി ലൂർദ്‌സ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ എത്തിക്കും. … Read more

‘ഖേദമില്ല, പുതിയ അദ്ധ്യായത്തിനായി കാത്തിരിക്കുന്നു’; പ്രസിഡന്റിന് ഔദ്യോഗിക രാജി സമർപ്പിച്ച് വരദ്കർ

രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന്റെ ഭാഗമായി ഔദ്യോഗിക രാജി സമര്‍പ്പിച്ച് ലിയോ വരദ്കര്‍. തിങ്കളാഴ്ച വൈകിട്ട് 5.55-ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഔദ്യോഗികവസതിയില്‍ എത്തിയാണ് വരദ്കര്‍ രാജി സമര്‍പ്പിച്ചത്. പ്രസിഡന്റിന്റെ സെക്രട്ടറി ജനറലിന് രാജിക്കത്ത് കൈമാറിയ ശേഷം 6.40-ഓടെ വരദ്കര്‍ മടങ്ങുകയും ചെയ്തു. നാല് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ശേഷമാണ് വരദ്കര്‍ സ്ഥാനം വെടിയുന്നതായി പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ ഖേദമില്ലെന്നും, പുതിയൊരു അദ്ധ്യായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനം കൂടി സൈമണ്‍ ഹാരിസിനെ പുതിയ … Read more

കാർലോയിൽ കടയിലേക്ക് കാർ ഇടിച്ചുകയറി തീ പിടിച്ചു; ആളപായമില്ല

കാര്‍ലോയില്‍ വ്യാപാരസ്ഥാപനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ഓടെ Lower Tullow Street-ലാണ് സംഭവം. പിന്നോട്ട് ഓടിച്ച കാര്‍ സലൂണ്‍ കടയുടെ മുന്‍ഭാഗത്ത് ഇടിക്കുകയും, തീ പടരുകയുമായിരുന്നു. തുടര്‍ന്ന് അടിയന്തര രക്ഷാസേന എത്തി കെട്ടിടത്തില്‍ താമസിച്ചിരുന്നവരെ സുരക്ഷിതരായി ഇവിടെ നിന്നും മാറ്റി. തീ അണയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥാപനത്തിന് കാര്യമായ കേടുപാടുകള്‍ പറ്റിയതായും, സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

അതിതീവ്ര മഴയിൽ മുങ്ങി കിൽക്കെന്നിയും കോർക്കും; ഇന്ന് മുതൽ മഴയ്ക്ക് നേരിയ ആശ്വാസം

അതിശക്തമായ മഴയെ തുടര്‍ന്ന് കില്‍ക്കെന്നിയിലും, കോര്‍ക്കിലും വെള്ളപ്പൊക്കം. കാത്‌ലീന്‍ കൊടുങ്കാറ്റ് കെട്ടടങ്ങിയതിന് പിന്നാലെയാണ് രാജ്യത്ത് അതിതീവ്ര മഴ എത്തിയത്. തുടര്‍ന്ന് കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, വാട്ടര്‍ഫോര്‍ഡ് എന്നീ അഞ്ച് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ശക്തമായ മഴയില്‍ കില്‍ക്കെന്നിയിലെ Mullinavat മുതല്‍ New Ross Road വരെ വെള്ളം കയറുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തു. Mullinavat-നും Knocktopher-നും ഇടയിലും വെള്ളം കയറി. കോര്‍ക്കില്‍ Mallow- Dromahane പ്രദേശം, Rochestown, … Read more

കൗണ്ടി വിക്ക്ലോയിൽ ഇന്റർനാഷണൽ എയർപോർട്ടിന് സാധ്യത; സ്ഥലമേറ്റെടുക്കൽ ആരംഭിച്ചെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൂടി വരാന്‍ സാധ്യത. കൗണ്ടി വിക്ക്‌ലോയിലെ Arklow-യ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കാനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സോര്‍ഷ്യം ഇതുമായി ബന്ധപ്പെട്ട പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നും ‘ദി ബിസിനസ് പോസ്റ്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ കുടുംബങ്ങള്‍, കര്‍ഷകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 800 ഏക്കറെങ്കിലും വിമാനത്താവളം നിര്‍മ്മാണത്തിനായി വേണ്ടിവരുമെന്നും, എങ്കിലും … Read more

കോവിഡ് കാലത്ത് അനധികൃതമായി പിരിച്ചുവിട്ടു; ഡബ്ലിനിലെ പ്രശസ്ത ഹോട്ടലിലെ മുൻ മാനേജർക്ക് 9,000 യൂറോ നഷ്ടപരിഹാരം

കോവിഡ് കാലത്ത് ഹോട്ടല്‍ അടച്ചിട്ട ശേഷം വീണ്ടും തുറന്നപ്പോഴും മാനേജറെ തിരികെ ജോലിക്ക് വിളിക്കാതിരുന്ന സംഭവത്തില്‍ ഹോട്ടലിന് പിഴയിട്ട് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മിഷന്‍ (WRC). ഡബ്ലിനിലെ പ്രശസ്തമായ Camden Court Hotel-നോടാണ് മുന്‍ റസ്റ്ററന്റ് മാനേജറായ ബലാസ് ബിഹാരിക്ക് 9,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്. കോവിഡ് കാരണം ഹോട്ടല്‍ ഏതാനും മാസത്തേയ്ക്ക് അടച്ചിട്ട ശേഷം 2020 ഡിസംബറില്‍ ആയിരുന്നു വീണ്ടും തുറന്നത്. അടച്ചിട്ട കാലം ബിഹാരി അടക്കമുള്ള ജോലിക്കാര്‍ ലീവിലുമായിരുന്നു. വീക്ക്‌ലി പാന്‍ഡമിക് പേയ്‌മെന്റായി … Read more

ഡബ്ലിനിൽ വീടിന് തീവെപ്പ്, സ്ത്രീക്ക് നേരെ ആക്രമണം; അന്വേഷണമാരംഭിച്ച് ഗാർഡ

ഡബ്ലിനില്‍ വീടിന് തീവയ്ക്കുകയും, സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഞായറാഴ്ച പുലര്‍ച്ചെ 4.30-ന് നോര്‍ത്ത് ഡബ്ലിനിലെ Mulhuddart-ലുള്ള Parslickstown Court-ലാണ് സംഭവം. ഇവിടെ ഒരു വീടിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും, തീയണയ്ക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഇവിടെ ഒരു സ്ത്രീക്ക് നേരെ ആക്രമണമുണ്ടായതായും, 50-ലേറെ പ്രായമുള്ള ഇവരെ Connolly Hospital-ലേയ്ക്ക് മാറ്റിയതായും ഗാര്‍ഡ അറിയിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. തീവെപ്പിനെ തുടര്‍ന്ന് വീടിന് കാര്യമായ കേടുപാടുകള്‍ … Read more

അനുമതിയില്ലാതെ ജ്യൂസ് നിർമ്മാണം; അയർലണ്ടിൽ ProBox Just Smoothie ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഭക്ഷ്യ വകുപ്പ്

അനുമതിയില്ലാതെ നിര്‍മ്മാണം നടത്തുകയും, അംഗീകാരമില്ലാത്ത അപ്രൂവല്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ProBox കമ്പനിയുടെ Just Smoothie ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന താഴെ പറയുന്ന എല്ലാ ബാച്ച് ഉല്‍പ്പന്നങ്ങളും തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്: Product Pack size Just Smoothie Banana & Mango 250 ml Just Smoothie Forest Berries 250 ml Just Smoothie Strawberry & Banana 250 ml … Read more

കൊടുങ്കാറ്റിന് പിന്നാലെ അയർലണ്ടിൽ അതിശക്തമായ മഴ, വെള്ളപ്പൊക്ക സാധ്യത; 5 കൗണ്ടികളിൽ മുന്നറിയിപ്പ്

കാത്‌ലീന്‍ കൊടുങ്കാറ്റിന് പിന്നാലെ അയര്‍ലണ്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിനും, റോഡിലെ കാഴ്ച മങ്ങലിനും കാരണമായേക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. മഴ പ്രധാനമായും ബാധിക്കുന്ന കൗണ്ടികളായ കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും കാലാവസ്ഥാ അധികൃതര്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് നിലവില്‍ വന്ന വാണിങ്, ചൊവ്വ അര്‍ദ്ധരാത്രി 12 വരെ തുടരും. റോഡില്‍ കാഴ്ച മങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈവര്‍മാര്‍ വളരെ വേഗം … Read more

50,000 യൂറോയ്ക്ക് താഴെ സമ്പാദിക്കുന്നവർക്ക് കുറഞ്ഞ ടാക്സ്, 5 വർഷത്തിനുള്ളിൽ 250,000 വീടുകൾ: വമ്പൻ പ്രഖ്യാപനങ്ങളുമായി നിയുക്ത പ്രധാനമന്ത്രി

അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 250,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. 50,000 യൂറോയ്ക്ക് താഴെ മാത്രം സമ്പാദിക്കുന്നവര്‍ ഉയര്‍ന്ന ടാക്‌സ് നിരക്ക് നല്‍കേണ്ടിവരില്ലെന്നും ശനിയാഴ്ച Fine Gael പാര്‍ട്ടിയുടെ 82-ആം വാര്‍ഷികസമ്മേളനത്തില്‍ ഹാരിസ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഗോള്‍വേയില്‍ നടന്ന സമ്മേളനത്തിലാണ് 2,000 പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്നില്‍ Fine Gael-ന്റെ പുതിയ നേതാവ് കൂടിയായ ഹാരിസിന്റെ പ്രഖ്യാപനം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെയും ഹാരിസ് ശബ്ദമുയര്‍ത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചെയ്തികളില്‍ … Read more