പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി നാളെ; ശ്രദ്ധിക്കുക!

ഡബ്ലിൻ: അടുത്തുവരുന്ന ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലെ വിവരങ്ങൾ തിരുത്തുന്നതിനും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ (ഒക്ടോബർ 7, ചൊവ്വാഴ്ച) അവസാനിക്കും. എല്ലാ പൗരന്മാരും വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവർക്ക് ഇത് പ്രത്യേകിച്ചും പ്രധാനപ്പെട്ടതാണ്—വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം നാളെയാണ്. പ്രധാന വിവരങ്ങൾ: അവസാന തീയതി: 2025 ഒക്ടോബർ 7, ചൊവ്വാഴ്ച. ആവശ്യമായ രേഖകൾ: അപേക്ഷ ഓൺലൈനായോ തപാൽ … Read more

7 മലയാളി നഴ്സുമാർക്ക് അയർലൻഡിൽ പ്രവാസത്തിന്റെ 25 വർഷം: ഒരു ചരിത്രസംഗമം

ഡബ്ലിൻ: കേരളത്തിൽ നിന്ന് അയർലൻഡിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യനാളുകൾക്ക് സാക്ഷ്യം വഹിച്ച ഏഴ് കൂട്ടുകാരികൾ പ്രവാസ ജീവിതത്തിന്റെ 25-ാം വാർഷികം ആഘോഷിച്ചു. 2000-ൽ തുടങ്ങിയ തങ്ങളുടെ അവിസ്മരണീയമായ പ്രയാണത്തിന്റെ ഒരു സുന്ദരമായ ഓർമ്മപ്പെടുത്തലായിരുന്നു ഈ ഒത്തുചേരൽ. കേരളത്തിന്റെ മണ്ണിൽ നിന്ന് ഒരു മെച്ചപ്പെട്ട തൊഴിൽ- ജീവിത സാഹചര്യങ്ങൾ തേടി, 2000 ഓഗസ്റ്റ് 31-ന് അയർലൻഡിൽ കാലുകുത്തിയ ഏലിയാമ്മ ജോസഫ്, ആനി സെബാസ്റ്റ്യൻ, ബെക്‌സി മാത്യു, ബിന്ദു ഫിലിപ്പ്, ജെന്നിമോൾ ജോസി, പിങ്കു ജോസഫ്, വിമലാമ്മ ജോസഫ് എന്നിവരാണ് … Read more

മലങ്കര സുറിയാനി കത്തോലിക്ക സഭാ പ്രഥമ നാഷണൽ കൺവെൻഷൻ സമാപിച്ചു – അയർലൻഡ്

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അയർലൻഡ് റീജിയന്റെ പ്രഥമ നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും ലോകപ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രമായ Knock ൽ സെപ്റ്റംബർ 27-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. അയർലൻഡിലെ വിവിധ ഇടങ്ങളിൽനിന്ന് — ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ്, ക്ലോൺമെൽ എന്നിവിടങ്ങളിലെ കൂട്ടായ്മകളിൽനിന്നും ഏകദേശം 600-ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. മലങ്കര സുറിയാനി സഭാ സമൂഹം അയർലൻഡിൽ രൂപീകൃതമായി 17 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് കൺവെൻഷന് തുടക്കം കുറിച്ചത്. 2008 സെപ്റ്റംബർ … Read more

കാന്റർബെറിക്ക് ആദ്യ വനിതാ ബിഷപ്പ്: ചരിത്രം കുറിച്ച് Sarah Mullally

യുകെയിലെ കാന്റര്‍ബറിയിലുള്ള ആദ്യ വനിതാ ആര്‍ച്ച്ബിഷപ്പായി Sarah Mullally. കാന്റര്‍ബറിയിലെ 106-ആമത്തെ ആര്‍ച്ച്ബിഷപ്പ് ആയി ചരിത്രം കുറിച്ചിരിക്കുകയാണ് Sarah Mullally. മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ശേഷമാണ് Mullally-യെ ബിഷപ്പ് ആയി നിയമിച്ചിരിക്കുന്നത്. രാജാവും, പ്രധാനമന്ത്രിയും തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവില്‍ ലണ്ടന്‍ ആര്‍ച്ച്ബിഷപ്പ് ആണ് Mullally. ജനുവരിയിലാണ് സ്ഥാനാരോഹണം നടക്കുക.

Co Meath-ലെ വീട്ടിൽ പുരുഷൻ മരിച്ച നിലയിൽ

Co Meath-ലെ വീട്ടില്‍ പുരുഷന്‍ മരിച്ച നിലയില്‍. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് Agher-ലെ ഒരു കെട്ടിടത്തില്‍ ശരീരം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും, അന്വേഷണം നടക്കുയാണെന്നും ഗാര്‍ഡ അറിയിച്ചു.

അയർലണ്ടിൽ വീശിയടിച്ച് Storm Amy; ഒരു മരണം, 87,000 വീടുകൾ ഇരുട്ടിൽ

അയര്‍ലണ്ടില്‍ ആഞ്ഞുവീശിയ Storm Amy-യില്‍ ഒരു മരണം. കൗണ്ടി ഡോണഗലിലെ ലെറ്റര്‍കെന്നിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ Tommy Connor എന്നയാള്‍ മരിച്ചത്. റെഡ് അലേര്‍ട്ട് നിലനിന്നിരുന്ന പ്രദേശത്താണ് മരണം സംഭവിച്ചിരിക്കുന്നത്. വൈകിട്ട് 4.15-ഓടെ ശക്തമായ കാറ്റില്‍ ഇദ്ദേഹം വീടിന് മുകളില്‍ നിന്നും വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം ശക്തമായ കൊടുങ്കാറ്റില്‍ രാജ്യത്തെ 87,000-ഓളം വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതി നഷ്ടമായിട്ടുണ്ട്. മരങ്ങള്‍ മറിഞ്ഞുവീണും, വെള്ളപ്പൊക്കം ഉണ്ടായും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. നിരവധി … Read more

ഡബ്ലിൻ ഹോട്ടലിൽ കൊള്ള; ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്നു

ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ ഹോട്ടലില്‍ കൊള്ള. വെള്ളിയാഴ്ച വൈകിട്ട് 4.20-ഓടെ Sheriff Street-ലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്റെ കോംപൗണ്ടില്‍ എത്തിയ ഒരു പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, ഇതിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു: Store Street Garda Station – (01) 6668000 Garda Confidential Line – 1800 666 … Read more

ഗാർഡയ്ക്ക് ‘പണി കൊടുത്ത്’ എഐ ഇമേജുകൾ; തമാശക്കളി അപകടം എന്ന് ഗാർഡ

ആളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി ഗാര്‍ഡയ്ക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടില്‍ ആളുകള്‍ അതിക്രമിച്ച് കയറുന്ന തരത്തിലുള്ള എഐ നിര്‍മ്മിത ഇമേജുകള്‍ വ്യാപകമായി ലഭിക്കുന്നതായും, ഇതുകാരണം അനാവശ്യ അന്വേഷണങ്ങള്‍ തങ്ങള്‍ക്ക് നടത്തേണ്ടി വരുന്നുവെന്നും ഗാര്‍ഡ പറയുന്നു. മിക്കപ്പോഴും കമിതാക്കളില്‍ ഒരാള്‍ മറ്റെയാളെ പറ്റിക്കാന്‍ വേണ്ടിയാണ് വീട്ടില്‍ ആരോ അതിക്രമിച്ച് കയറി എന്ന് മെസേജ് അയയ്ക്കുന്നത്. ശേഷം എഐ നിര്‍മ്മിത ഇമേജും അയയ്ക്കുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ച് പലരും ഗാര്‍ഡയെ വിവരമറിയിക്കാന്‍ തുടങ്ങിയതോടെ സത്യമേതെന്നും, … Read more

വിക്ക്ലോയിൽ 12.6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

കൗണ്ടി വിക്ക്‌ലോയില്‍ 12.6 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകളും, ഒരു പുരുഷനും പിടിയില്‍. Garda National Drugs and Organised Crime Bureau (GNDOCB), Bray Drugs Unit, Bray and Arklow District Detective Units, Revenue’s Customs Service എന്നിവര്‍ വെള്ളിയാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. ആദ്യ പരിശോധനയില്‍ 6.6 കിലോഗ്രാമും, തുടര്‍പരിശോധനയില്‍ 6 കിലോഗ്രാമും കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 252,000 യൂറോ വില വരും.

അയർലണ്ടിലെ ചൈൽഡ്കെയർ വർക്കർമാരുടെ ശമ്പളം ഇനി മണിക്കൂറിന് 15 യൂറോ

അയര്‍ലണ്ടിലെ ചൈല്‍ഡ്കെയര്‍ വര്‍ക്കര്‍മാരുടെ കുറഞ്ഞ ശമ്പളം മണിക്കൂറിന് 13.65 യൂറോയില്‍ നിന്നും 15 യൂറോ ആക്കി ഉയര്‍ത്തി സര്‍ക്കാര്‍. ഒക്ടോബര്‍ 13 മുതല്‍ പുതുക്കിയ ശമ്പളനിരക്ക് നിലവില്‍ വരും. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന മൂന്നില്‍ രണ്ട് പേര്‍ക്കും ഈ വര്‍ദ്ധന ഗുണം ചെയ്യും. ഏകദേശം 35,000 ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധന ഗുണം ചെയ്യുമെന്ന് Junior Enterprise Minister Alan Dillon പറഞ്ഞു. ഇതില്‍ 23,000 പേരുടെ ശമ്പളത്തില്‍ നേരിട്ടുള്ള വര്‍ദ്ധന പ്രതിഫലിക്കും.