2 കോടിയുടെ ഓൺലൈൻ തട്ടിപ്പ്‌; വലവിരിച്ചത്‌ ലണ്ടനിൽ; വീട്ടമ്മയുൾപ്പെടയുള്ളവരുടെ പണം നഷ്ട്ടപെട്ടു

കേരളത്തിൽ തലസ്ഥാനത്ത്‌ വീണ്ടും ഓൺലൈൻ തട്ടിപ്പ്‌. വീട്ടമ്മ ഉൾപ്പെടെയുള്ളവരിൽ നിന്ന്‌ രണ്ട്‌ കോടി രൂപയാണ്‌ തട്ടിയെടുത്തത്‌. ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയ്‌ക്ക്‌ നഷ്ടമായത്‌ ഒന്നരക്കോടി രൂപയാണ്‌. നെയ്യാറ്റിൻകര സ്വദേശിനി, സുഹൃത്ത് പൂജപ്പുര സ്വദേശിനി എന്നിവരും സമാനമായ തട്ടിപ്പിന്‌ ഇരയായി. ഇവർക്ക്‌ 15 ലക്ഷം രൂപ നഷ്‌ടമായി. ഒഎൽഎക്സിലൂടെ പഴയ ഫർണിച്ചർ വിൽക്കാൻ പരസ്യം നൽകിയ കഴക്കൂട്ടം സ്വദേശിനിയുടെ രണ്ടു ലക്ഷം രൂപയും മാട്രിമോണി സൈറ്റിൽ പരസ്യം ചെയ്ത തിരുവനന്തപുരംകാരിയിൽനിന്ന്‌ 15 ലക്ഷം രൂപയും തട്ടിയെടുത്തു. സംഭവങ്ങളിൽ … Read more

ഇന്നുമുതല്‍ സൂക്ഷിക്കുക!, ഈ അഡ്രസില്‍ വരുന്ന ഇ-മെയില്‍ തുറക്കരുത്, 20 ലക്ഷം ആളുകളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണത്തിന് പദ്ധതി; മുന്നറിയിപ്പുമായി കേന്ദ്രം

ഇന്നുമുതല്‍ രാജ്യത്ത് വ്യാപകമായ തോതില്‍ സൈബര്‍ ആക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡിനെതിരായ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കും. ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഇന്നുമുതല്‍ സൈബര്‍ ആക്രമണ ക്യാംപെയിന് തുടങ്ങമിടാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ncov2019@gov.in എന്ന വ്യാജ ഇ-മെയിലിലൂടെ വിവരങ്ങള്‍ ചോര്‍ത്താനാണ് പദ്ധതി. … Read more

കോവിഡ് മൂലം മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്വന്തം നിലയിൽ ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. പള്ളി സെമിത്തേരികളില്‍ സ്ഥലമില്ലെങ്കില്‍ മാത്രമെ ഇങ്ങനെ ദഹിപ്പിക്കാവൂ. ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണ് തൃശൂര്‍ അതിരൂപതയുടെ പുതിയ നിര്‍ദേശം. വിശ്വാസികള്‍ കോവിഡ് മൂലം മരിക്കുകയാണെങ്കില്‍ അവരുടെ മൃതദേഹം പള്ളിപ്പറമ്പിലോ സെമിത്തേരിയിലാ സംസ്‌കരിക്കാം. എന്നാല്‍ ഇതിന് സ്ഥലമില്ലെങ്കില്‍ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കാം. ഇതാദ്യമായാണ് ഒരു ക്രൈസ്തവസഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. കോവിഡ് പ്രോട്ടോകോള്‍ … Read more

കോവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് (ലൂസി – 67) മരിച്ചത്. മദർ തെരേസ സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ (കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ … Read more

വന്ദേഭാരത് വിമാനങ്ങൾക്കു പുറമെ 532 ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്കും കേരളം അനുമതി നൽകി

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കു പുറമെ 532 ഫ്‌ലൈറ്റുകൾക്ക് കൂടി കേരളം അനുമതി നൽകിയതായി മന്ത്രി കെ ടി ജലീൽ. ഈ ചാർട്ടേഡ് വിമാനങ്ങളിൽ 90,929 ആളുകളാണ് വൈകാതെ നാട്ടിലെത്തുക. ലോക്ഡൗൺ ഇളവുകളെ തുടർന്ന് ഇതിനകം ഉദ്ദേശം 45,000 വിദേശ മലയാളികളടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേരളീയരുൾപ്പടെ 2,10,424 പേരാണ് 9.6.2020 വരെ സംസ്ഥാനത്തെത്തിയത്. വിശ്വാസ യോഗ്യരായ എല്ലാ ഏജൻസികൾക്കും കേന്ദ്ര സർക്കാർ അനുവാദം ലഭിക്കുന്ന മുറക്ക് എൻഒസി നൽകാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. … Read more

ഇന്ത്യയിൽ കോവിഡ്‌ ബാധിതര്‍ രണ്ടുലക്ഷം കടന്നു; മരണം 5700

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ രണ്ടുലക്ഷം കടന്നു. മരണം 5700 ലേറെ. ആദ്യ കോവിഡ്‌ രോ​ഗി റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന്‌ കേരളത്തില്‍. 109 ദിവസം പിന്നിട്ട് മെയ്‌‌ 18ന് രോ​ഗികള്‍ ലക്ഷമായി. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ രണ്ടു ലക്ഷമായി. ഈ തോത് തുടര്‍ന്നാല്‍ ജൂൺ അവസാനത്തോടെ നാലുലക്ഷമെത്തും. അഞ്ച്‌ ദിവസത്തിനി‌ടെ മരണം1100 ലേറെ, നൽപ്പതിനായിരത്തിലേറെ രോ​ഗികള്‍. രണ്ടാഴ്‌ചയ്ക്കിടെ 2500 മരണം. ഏതാനും ദിവസമായി യുഎസ്‌, ബ്രസീൽ, റഷ്യ എന്നിവിടങ്ങളില്‍ മാത്രമാണ്‌ പ്രതിദിന രോ​ഗികള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍. കോവിഡ്‌ സ്ഥിതി … Read more

“ആമേൻ’ സിനിമയ്‌ക്ക്‌ സെറ്റിട്ട പള്ളി തീർത്ഥാടന കേന്ദ്രമായി?; പ്രചരണത്തിന്‌ പിന്നിലെ സത്യം എന്ത്…?

‌ടോവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയരുമ്പോൾ സിനിമ സെറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് വ്യാജ പ്രചരണങ്ങളും സജീവം. സിനിമയിലെ പള്ളിയായി നിർമ്മിക്കുന്ന സെറ്റുകളെ ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുന്നതായാണ് പരാതി. ആമേന്‍ സിനിമയിലെ പള്ളിക്കെതിരെ വ്യാജ പ്രചരണവുമായാണ് ചിലർ എത്തിയത്. ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് എന്നാണ് ചില രാഷ്ട്രീയകേന്ദ്രങ്ങൾ പ്രചരണം നടത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ തെളിയിക്കുകയാണ് സിനിമയുടെ ചിത്രീകരണം … Read more

ജീവനം പദ്ധതി; പ്രവാസികൾക്കും വ്യാപാരികൾക്കും KSFE-യുടെ വിപുലമായ സമാശ്വാസ നടപടികൾ

പ്രവാസികൾക്കും വ്യാപാരി, വ്യവസായികൾക്കും കൂടുതൽ ആശ്വാസമേകുന്ന അതിജീവന പദ്ധതികൾ KSFE നടപ്പാക്കും. കോവിഡ് സമാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിക്ഷേപകർക്കും വായ്‌പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾകൂടി ഏറ്റെടുക്കുകയാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ മൂന്നുശതമാനം പലിശയ്‌ക്ക്‌  വായ്‌പ ലഭ്യമാക്കും. ഫെബ്രുവരി 15നുശേഷം കേരളത്തിലെത്തിയ പ്രവാസി മലയാളികൾക്ക്‌ നാലുമാസം കാലാവധിയിൽ ഒരുലക്ഷം രൂപവരെ വായ്‌പ കിട്ടും. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗങ്ങൾക്ക്‌ ഒന്നരലക്ഷംവരെ ലഭിക്കും. പ്രവാസി … Read more

എം പി വീരേന്ദ്രകുമാർ എം പി അന്തരിച്ചു

കോഴിക്കോട്: രാജ്യസഭ അംഗവും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റും  മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു.

കോവിഡ് 19 കാരണം ഇന്ത്യയിൽ തൊഴിൽ നഷ്‌ടപ്പെട്ടത്‌ 12 കോടി ആളുകൾക്ക്‌

ന്യൂഡൽഹി: ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌മായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍ ഇക്കോണമി നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്തപ്പെട്ട ഗുരുതരമായ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടുള്ളത്. ദിവസക്കൂലിക്ക് തൊഴില്‍ ചെയ്യുന്നവരും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരുമാണ് തൊഴില്‍ നഷ്‌ട‌പ്പെട്ടവരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. റോഡരികില്‍ തട്ടുകടകള്‍ നടത്തുന്നവര്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, റിക്ഷ വലിച്ചും മറ്റും ജീവിക്കുന്നവര്‍ തുടങ്ങിയവരെയാണ് ലോക്‌ഡൗണ്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്‌ട‌മായത് അസംഘടിത … Read more