ഇന്ത്യയിൽ കോവിഡ്‌ ബാധിതര്‍ രണ്ടുലക്ഷം കടന്നു; മരണം 5700

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ രണ്ടുലക്ഷം കടന്നു. മരണം 5700 ലേറെ. ആദ്യ കോവിഡ്‌ രോ​ഗി റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന്‌ കേരളത്തില്‍. 109 ദിവസം പിന്നിട്ട് മെയ്‌‌ 18ന് രോ​ഗികള്‍ ലക്ഷമായി. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ രണ്ടു ലക്ഷമായി. ഈ തോത് തുടര്‍ന്നാല്‍ ജൂൺ അവസാനത്തോടെ നാലുലക്ഷമെത്തും. അഞ്ച്‌ ദിവസത്തിനി‌ടെ മരണം1100 ലേറെ, നൽപ്പതിനായിരത്തിലേറെ രോ​ഗികള്‍. രണ്ടാഴ്‌ചയ്ക്കിടെ 2500 മരണം. ഏതാനും ദിവസമായി യുഎസ്‌, ബ്രസീൽ, റഷ്യ എന്നിവിടങ്ങളില്‍ മാത്രമാണ്‌ പ്രതിദിന രോ​ഗികള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍. കോവിഡ്‌ സ്ഥിതി … Read more

“ആമേൻ’ സിനിമയ്‌ക്ക്‌ സെറ്റിട്ട പള്ളി തീർത്ഥാടന കേന്ദ്രമായി?; പ്രചരണത്തിന്‌ പിന്നിലെ സത്യം എന്ത്…?

‌ടോവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയരുമ്പോൾ സിനിമ സെറ്റുകൾ പൊളിക്കുന്നതിനെ കുറിച്ച് വ്യാജ പ്രചരണങ്ങളും സജീവം. സിനിമയിലെ പള്ളിയായി നിർമ്മിക്കുന്ന സെറ്റുകളെ ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടക്കുന്നതായാണ് പരാതി. ആമേന്‍ സിനിമയിലെ പള്ളിക്കെതിരെ വ്യാജ പ്രചരണവുമായാണ് ചിലർ എത്തിയത്. ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് എന്നാണ് ചില രാഷ്ട്രീയകേന്ദ്രങ്ങൾ പ്രചരണം നടത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ തെളിയിക്കുകയാണ് സിനിമയുടെ ചിത്രീകരണം … Read more

ജീവനം പദ്ധതി; പ്രവാസികൾക്കും വ്യാപാരികൾക്കും KSFE-യുടെ വിപുലമായ സമാശ്വാസ നടപടികൾ

പ്രവാസികൾക്കും വ്യാപാരി, വ്യവസായികൾക്കും കൂടുതൽ ആശ്വാസമേകുന്ന അതിജീവന പദ്ധതികൾ KSFE നടപ്പാക്കും. കോവിഡ് സമാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിക്ഷേപകർക്കും വായ്‌പക്കാർക്കും പ്രയോജനകരമായ വിവിധ പദ്ധതികൾകൂടി ഏറ്റെടുക്കുകയാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്‌പാ പദ്ധതിയിൽ മൂന്നുശതമാനം പലിശയ്‌ക്ക്‌  വായ്‌പ ലഭ്യമാക്കും. ഫെബ്രുവരി 15നുശേഷം കേരളത്തിലെത്തിയ പ്രവാസി മലയാളികൾക്ക്‌ നാലുമാസം കാലാവധിയിൽ ഒരുലക്ഷം രൂപവരെ വായ്‌പ കിട്ടും. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗങ്ങൾക്ക്‌ ഒന്നരലക്ഷംവരെ ലഭിക്കും. പ്രവാസി … Read more

എം പി വീരേന്ദ്രകുമാർ എം പി അന്തരിച്ചു

കോഴിക്കോട്: രാജ്യസഭ അംഗവും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റും  മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു.

കോവിഡ് 19 കാരണം ഇന്ത്യയിൽ തൊഴിൽ നഷ്‌ടപ്പെട്ടത്‌ 12 കോടി ആളുകൾക്ക്‌

ന്യൂഡൽഹി: ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌മായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍ ഇക്കോണമി നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എത്തപ്പെട്ട ഗുരുതരമായ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ടുള്ളത്. ദിവസക്കൂലിക്ക് തൊഴില്‍ ചെയ്യുന്നവരും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരുമാണ് തൊഴില്‍ നഷ്‌ട‌പ്പെട്ടവരില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. റോഡരികില്‍ തട്ടുകടകള്‍ നടത്തുന്നവര്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, റിക്ഷ വലിച്ചും മറ്റും ജീവിക്കുന്നവര്‍ തുടങ്ങിയവരെയാണ് ലോക്‌ഡൗണ്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്‌ട‌മായത് അസംഘടിത … Read more

പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്ന് ഇന്ത്യ ഗവൺമെൻ്റ്

ന്യൂഡൽഹി: വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്ന് നിർബന്ധമാക്കി കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി കഴിഞ്ഞ മാർച്ച് 24ന് തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശമാണിത്.ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ, കുടുംബത്തിൽ മരണം സംഭവിച്ചവർ, മറ്റ്‌ ദുരിതമനുഭവിക്കുന്നവർ എന്നിവരെ മാത്രമാണ് കേന്ദ്രം സ്ഥാപന ക്വാറന്റൈനിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇവർ വീടുകളിൽ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം. കേന്ദ്രനിര്‍ദേശം ഇങ്ങനെ – ● സ്വന്തം ചെലവിൽ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈനിൽ പോകാമെന്ന … Read more

വിസാകാലാവധി കഴിഞ്ഞ പ്രവാസികളുടെ വിമാനക്കൂലി കേന്ദ്രം പരിഗണിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: വിസ കാലാവധി കഴിഞ്ഞ് യുഎഇ യിൽ കുടുങ്ങിയവർക്ക് നാട്ടിൽ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന ആവശ്യത്തിന്മേൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. തങ്ങളുടെ ഭർത്താക്കന്മാർ തിരികെ എത്താൻ പണം ഇല്ലാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പട്ട് കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ദുരിതത്തിലാണന്ന് ഹർജി ഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ലഭിച്ചിട്ടുള്ള നിവേദനങ്ങളിൽ അടിയന്തിര നടപടികൾ കൈക്കൊള്ളാനാണ് … Read more

ആഗോള ഹോട്ട്‌സ്‌പോട്ടായി മുംബൈ; കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര

രോഗികളുടെ എണ്ണത്തിൽ പ്രതിദിനം വലിയ വർധനയുണ്ടായതോടെ ആഗോള ഹോട്ട്‌സ്‌പോട്ടായി മാറി മുംബൈ നഗരം. ഒരു ദിവസം ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട്‌ ചെയ്യുന്ന ലോകത്തെ നഗരങ്ങളിൽ രണ്ടാമതാണ്‌ മുംബൈ. റഷ്യൻ തലസ്ഥാനമായ മോസ്‌കോയാണ്‌ ഒന്നാമത്. ഇന്ത്യയിലെ അഞ്ചിൽ ഒന്ന്‌ രോഗവും മുംബൈയിലാണ്‌.  നിലവിലെ സ്ഥിതി തുടർന്നാൽ മോസ്‌കോയെ മുംബൈ മറികടക്കും‌.മെയ്‌ മാസത്തിൽ മുംബൈയിൽ രോഗികളുടെ എണ്ണം മൂന്നിരട്ടിയായി. മെയ്‌ ഒന്നിന്‌ 7625 രോഗികളാണുണ്ടായിരുന്നത്‌. 11ന്‌ 14,355 ആയും 24ന്‌ 30,542 ആയും ഉയർന്നു. ലോകത്ത്‌ ഏറ്റവും കൂടുതൽ … Read more

വിദേശത്ത് ഇതുവരെ മരിച്ചത് 149 മലയാളികൾ; കൂടുതൽ മരണം യുഎഇയിലും യുഎസിലും

കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികൾ. മാർച്ച് 31 മുതൽ ഇന്നലെ വരെയുള്ള നോർക്കയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് യുഎഇയിലാണ്. രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെ: യുഎസ് – 33, യുഎഇ – 70, ബ്രിട്ടൻ–12, സൗദി അറേബ്യ – 12, കുവൈറ്റ് – 17, ഒമാൻ – 2, ജർമനി – 1, അയർലൻഡ്– 1. ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല. 4 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ … Read more

ഇന്ത്യയിൽ ബാങ്ക്‌ വായ്‌പകളുടെ മൊറട്ടോറിയം ഓഗസ്‌റ്റ്‌ 31 വരെ നീട്ടി; റിപ്പോ നിരക്ക്‌ 0.40 ശതമാനം കുറച്ചു

ന്യൂഡൽഹി > ബാങ്ക്‌ വായ്‌പകളുടെ മൊറട്ടോറിയം കാലാവധി മൂന്ന്‌ മാസത്തേക്ക്‌ കൂടി നീട്ടി. ഇതോടെ ഓഗസ്‌റ്റ്‌ 31 വരെ വായ്‌പാ തിരിച്ചടവുകൾക്ക്‌ സാവകാശം ലഭിക്കും. രാജ്യത്ത്‌ ലോക്ക്‌ഡൗൺ നീട്ടിയ പശ്‌ചാത്തലത്തിലാണ്‌ വായ്‌പാ തിരിച്ചടവുകൾക്ക്‌ കൂടുതൽ സമയം നൽകാമെന്ന തീരുമാനത്തിൽ എത്തിയതെന്ന്‌ ആർബിഐ ഗവർണർ ശക്തികാന്ത ദാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകും. രാജ്യത്ത് പണലഭ്യത … Read more