വിലക്കയറ്റം തടയാന്‍ 1460 ഓണച്ചന്തകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി 1460 ഓണച്ചന്തകള്‍ സംസ്ഥാനത്ത് തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ബജറ്റില്‍ 150 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഓണം ഫെയറിനായി 4.2 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സപ്ലൈക്കോയ്ക്ക് 81.42 കോടി രൂപ നല്‍കും. മാവേലി സ്‌റ്റോര്‍ ഇല്ലാത്ത 38 പഞ്ചായത്തുകലില്‍ മിനി ഓണം ഫെയര്‍ തുറക്കും.വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും … Read more

എടിഎം തട്ടിപ്പ്; മുഖ്യപ്രതികള്‍ കേരള പൊലീസ് കസ്റ്റഡിയില്‍

മുംബൈ: തലസ്ഥാനത്തെ എടിഎം തട്ടിപ്പില്‍ അറസ്റ്റിലായ മുഖ്യപ്രതി റൊമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മാരിയോവിനെ കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ ഇന്ന് മുംബൈ ബോലാപ്പൂര്‍ കോടതിയില്‍ ഹാജരാക്കി. തട്ടിപ്പിന് പിന്നില്‍ നാലുപേരെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കേരള പൊലീസ് സംഘം പറയുന്നത്. നാളെയും മുംബൈയില്‍ തുടരുമെന്നും പേട്ട സിഐ സുരേഷ് വി നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ പിടിയിലായ ഗബ്രിയേല്‍ മരിയനാണ് കേസിലെ മുഖ്യ പ്രതി. സംഘത്തിലെ … Read more

മകളുടെ കല്യാണത്തിന് തോമസ് ഐസക് അമേരിക്കയിലേക്ക്‌

ആലപ്പുഴ : മകള്‍ സാറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ചൊവ്വാഴ്ച അമേരിക്കയിലേക്ക് പോയി. 12ന് ന്യൂയോര്‍ക്കില്‍ വച്ചാണ് വിവാഹം. വരന്‍ അമേരിക്കക്കാരന്‍ മാക്‌സ് മെക്ലെന്‍ ബര്‍ഗ്. ചടങ്ങുകള്‍ കഴിഞ്ഞ് 22നേ മന്ത്രി കേരളത്തില്‍ മടങ്ങിയെത്തൂ. മകളുടെ കല്യാണക്കാര്യം തോമസ് ഐസക് തന്നെയാണ് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്ക് സര്‍വകാലാശാലയില്‍ പൊതുആരോഗ്യ വിഭാഗം ബിരുദാനന്തര വിദ്യാര്‍ഥിയാണ് വരന്‍. സാറ ഇതേ സര്‍വകലാശാലയില്‍ സോഷ്യോളജിയില്‍ ഗവേഷക. വരന്റെ അച്ഛന്‍ഡോ. ഫ്രാങ്ക് മെക്ലെന്‍ ബര്‍ഗ് ഗവേഷണ ഡയറക്ടറക്ടറും ആര്‍ക്കേവിസ്റ്റുമാണ്. അമ്മ … Read more

എടിഎം തട്ടിപ്പ്: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍

മുംബൈ: തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി. റുമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലിനെയാണ്  മുംബൈ പോലീസ് അറസ്റ്റ്ചെയ്തത്. മുംബൈ വര്‍ളിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വെള്ളയമ്പലത്തെ എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ നിന്ന് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് 20 ഓളം പേരാണ് തട്ടിപ്പിന് ഇരയായത്. മൂന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ എ.ടി.എമ്മുകളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചശേഷം മുംബൈയില്‍നിന്നാണ് പണം പിന്‍വലിച്ചത്. കേസ് അന്വേഷണത്തിന് റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ … Read more

ബിവറേജസിനു മുന്നിലെ ക്യൂ അവസാനിക്കുന്നു; ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാന്‍ കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍

തിരുവനന്തപുരം : ബീവറേജില്‍ ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ക്യൂ സമ്പ്രദായം അപരിഷ്‌കൃതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.മാത്രമല്ല ബീവറേജസ് ഔട്ട്‌ലറ്റില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും ജീവനക്കാര്‍ക്കുനേരെ മോശം പെരുമാറ്റമുണ്ടാകുന്നതും കൂടി കണക്കിലെടുത്താണു നടപടി. ജനത്തിരക്കുള്ള ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളിലെ ക്യൂ ഒഴിവാക്കാനായി ഓണത്തിന് മുന്‍പ് തന്നെ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കും. ഇതിനുശേഷം തിരക്കുള്ള ഔട്ട്‌ലറ്റുകള്‍ പരിഷ്‌ക്കരിക്കുന്ന നടപടികള്‍ ആരംഭിക്കും. തിരക്കുള്ള ഔട്ട്‌ലറ്റുകളെ, മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള മദ്യം … Read more

എടിഎം തട്ടിപ്പ്; മോഷ്ടാക്കള്‍ സ്‌കിമ്മര്‍ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

തിരുവനന്തപുരം: വിദേശികള്‍ വെള്ളയമ്പലത്തിലെ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂണ്‍ 30നാണ് വിദേശികള്‍ എത്തിയത്. അന്നു രാവിലെ ക്യാമറയും കാര്‍ഡ് റീഡറും എടിഎമ്മില്‍ സ്ഥാപിച്ചു. പിന്നീട് വൈകിട്ട് വീണ്ടുമെത്തി ക്യാമറകള്‍ സ്ഥാപിച്ചു. 6.21നും 6.26നുമാണ് ഇവരെത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. https://youtu.be/VMVzJKncaHI തലസ്ഥാനത്തെ എടിഎമ്മുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുപരമ്പര നടന്നത്. എടിഎമ്മുകളില്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മറും രഹസ്യ ക്യാമറയും സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ഒറ്റ ദിവസംകൊണ്ടു മാത്രം 16 ഇടപാടുകാരില്‍ നിന്നു തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപയാണ്. വെള്ളയമ്പലം … Read more

342 കോടിയുമായി സേലത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനില്‍ വന്‍ കവര്‍ച്ച

സേലം: റിസര്‍വ് ബാങ്ക് ശേഖരിച്ച 342 കോടി രൂപയുമായി സേലത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനില്‍ വന്‍ കവര്‍ച്ച. എത്ര കോടി രൂപയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ട്രെയിനിന്റെ മുകള്‍ ഭാഗം തുരന്ന് അകത്ത് കയറിയാണ് കൊള്ള നടത്തിയിരിക്കുന്നത്. സേലം എക്‌സ്പ്രസിലാണ് വന്‍കൊള്ള നടന്നത്. 23 ടണ്‍ പഴയ നോട്ടുകളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. 228 പെട്ടികളിലായാണ് നോട്ട് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച സേലത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ പുലര്‍ച്ചെ നാലരയോടെ ചെന്നൈ എഗ്മോറില്‍  എത്തിയിരുന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് … Read more

തിരുവനന്തപുരത്ത് നടന്ന എ ടി എം തട്ടിപ്പിന് പിന്നില്‍ വിദേശികളും, തട്ടിപ്പിന് രാജ്യാന്തര ബന്ധമെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന എ ടി എം തട്ടിപ്പിന് രാജ്യാന്തര ബന്ധമെന്ന് സൂചന. പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. തട്ടിപ്പിന് പിന്നില്‍ മൂന്ന് വിദേശികള്‍ ഉള്‍പ്പെട്ട സംഘമാണെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രത്യേക സോഫ്റ്റ്‌വെയറാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന് ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരടങ്ങിയ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എ ടി എമ്മിലെ സി സി ടി വി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ … Read more

തിരുവനന്തപുരത്ത് ഹൈടെക് എടിഎം കവര്‍ച്ച; അന്‍പതിലേറെ പേര്‍ക്ക് പണം നഷ്ടപ്പെട്ടു

തിരുവനന്തപുരം:  കേരള തലസ്ഥാനത്ത് ഹൈടെക്ക് മോഷണം. തിരുവനന്തപുരം നഗരമധ്യത്തിലെ എടിഎമ്മുകളിലാണ് ഇലക്ട്രിക്ക് ഉപകരണം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയത്.  എടിഎമ്മിനകത്ത് സ്ഥാപിച്ച പ്രത്യേകതരം ഇലക്ട്രിക്ക് ഉപകരണം വഴി ഉപഭോക്താക്കളുടെ എടിഎം കാര്‍ഡ് വിവരങ്ങളും രഹസ്യപിന്‍കോഡും ശേഖരിച്ച ശേഷം മുംബൈയിലെ എടിഎമ്മുകളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ പണം പിന്‍വലിക്കുകയായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച് അന്‍പതിലേറെ പേര്‍ ഇതിനോടകം പേരൂര്‍ക്കട,മ്യൂസിയം, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. മുംബൈ വര്‍ളിയിലെ എടിഎമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് തട്ടിപ്പിനിരയായ ചിലര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. … Read more

പെട്ടിക്കടയില്‍ വിത്തൗട്ട്‌ ചായയും ചര്‍ച്ചയുമായി സംസ്ഥാന കൃഷിമന്ത്രി

പാലക്കാട്‌: ദേശീയരാഷ്ട്രീയത്തില്‍ ഉന്നതനേതാക്കള്‍ ചായ്‌ പേ ചര്‍ച്ചയുമായി അരങ്ങുതകര്‍ക്കുന്ന ഇന്ത്യയില്‍ നിന്ന്‌ ഒരു സംസ്ഥാനമന്ത്രിയുടെ അപ്രതീക്ഷിത ചായ നയതന്ത്രം. കൊല്ലങ്കോടിനടുത്ത അതിര്‍ത്തിഗ്രാമമായ ഗോവിന്ദാപുരത്തെ ഒരു പെട്ടിക്കടയിലാണ്‌ ചിന്നാറിലേക്കുള്ള യാത്രാമധ്യേ സംസ്ഥാന കൃഷിമന്ത്രി വി എസ്‌ സുനില്‍കുമാര്‍ വിത്തൗട്ട്‌ ചായ കഴിച്ച്‌ ക്ഷീണം തീര്‍ക്കാനെത്തിയത്‌. കടയുടമ ശാന്താമണിയും ചായ കഴിച്ചുകൊണ്ടിരുന്ന നാട്ടുകാരും അമ്പരപ്പോടെ നോക്കിനില്‍ക്കുന്നതിനിടയില്‍ പ്ലാസ്റ്റിക്‌ കസേര വലിച്ചിട്ടിരുന്ന വിഐപി ചായക്ക്‌ ഓര്‍ഡര്‍ ചെയ്‌തശേഷം നാട്ടുകാരോട്‌ നാട്ടിലെ കൃഷിയെക്കുറിച്ചും കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചും ചോദിച്ചറിയാനും സമയം കണ്ടെത്തി. മന്ത്രിയുടെ നാട്ടുകാരനും … Read more