യു ഡി എഫ് വിടുമെന്ന് സൂചിപ്പിച്ച് മാണി, ഇരുമുന്നണികളോടും സമദൂരം പാലിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കേരളകോണ്‍ഗ്രസ് എം സമദൂരം പാലിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.  യു ഡി എഫുമായുള്ള ബന്ധം പുനപരിശോധിക്കേണ്ട സമയമായെന്നും മാണി പറഞ്ഞു. പത്തനംതിട്ടയിലെ ചരള്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് വിടുമെന്ന വ്യക്തമായ സൂചനയാണ് പ്രസംഗത്തില്‍ മാണി നല്‍കിയത്. പാര്‍ട്ടി നിര്‍ണ്ണായക ഘട്ടത്തിലാണെന്നും മുന്നണിയില്‍ കടുത്ത വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് കൂടി പങ്കാളിയായി പടുത്തുയുര്‍ത്തിയ മുന്നണിയില്‍ നിന്ന് … Read more

കെ പി സി സി പുനസംഘടന നടത്താന്‍ തീരുമാനം

ന്യൂദല്‍ഹി: കെ പി സി സി പുനസംഘടിപ്പിക്കാന്‍ എ ഐ സി സി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി  നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ വി എം സുധീരന്‍ പ്രസിഡന്റായി തുടരും. ചര്‍ച്ചയ്ക്കു ശേഷം കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച … Read more

വിവാദ പ്രസംഗം: ബാലകൃഷ്ണ പിള്ളക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കൊല്ലം: ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തില്‍ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം.  ലീഗല്‍ സെല്ലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം റൂറല്‍ എസ് പിക്കാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തിയതിന് 163 (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക. ഇന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് … Read more

സൗദിയില്‍ നിന്ന് തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കും

റിയാദ്: റിയാദിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഫീസ് ഈടാക്കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയവും സൗജന്യമായി നാട്ടിലേക്ക് എത്തിക്കുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. അതേസമയം സൗദിയില്‍ നിന്നുള്ള തൊഴിലാളികളുമായുള്ള ആദ്യസംഘത്തിന്റെ മടക്കം വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള സൗദി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് മടക്കം വൈകാന്‍ കാരണം. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സൗദി തൊഴില്‍മന്ത്രി അറിയിച്ചതായി കേന്ദ്രസഹമന്ത്രി … Read more

ജി.എസ്.ടി. കേരളത്തിന് ഗുണകരമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി.) ബില്‍ കേരളത്തിന് ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ധിക്കും. ജി.എസ്.ടിയിലൂടെ ഇപ്പോള്‍ നഷ്ടമാകുന്ന നികുതിയും ഖജനാവിലേക്ക് വരും. ചരക്ക് സേവന നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഗുണകരമാണ്. ഉല്‍പ്പാദന കേന്ദ്രത്തിന് പകരം ഉപഭോഗ കേന്ദ്രത്തില്‍ ഈടാക്കാനുളള ജി.എസ്.ടിയിലെ വ്യവസ്ഥ കേരളത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കും. എന്നാല്‍ അന്തര്‍ സംസ്ഥാന വ്യാപാരങ്ങളുടെ നികുതി സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് തമിഴ്‌നാട്ടിലെ … Read more

വി.എസ്. സംസ്ഥാന ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ നീല ഗംഗാധരനും സി.പി. നായരുമാണ്. ഇരുവര്‍ക്കും ചീഫ് സെക്രട്ടറി പദവിയാണുള്ളത്. കമ്മിഷന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. കമ്മിഷന് ഔദ്യോഗിക വാഹനം, വസതി എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമ്മിഷനാണിത്. ഇ.എം.എസ്.- നായനാര്‍ സര്‍ക്കാരുകളുടെ കാലത്തും രാഷ്ട്രപതി ഭരണത്തിലിരിക്കെ … Read more

ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗം: ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ മകനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു. അച്ഛന്‍ അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്നും പക്ഷെ വാര്‍ത്തയുടെ ന്യായാന്യായങ്ങളിലേക്ക് താന്‍ കടക്കുന്നില്ല, എന്നാല്‍ പ്രസ്താവന മൂലം ഇതര മതസ്ഥര്‍ക്ക് മുറിവേറ്റിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ എം എല്‍ എ എന്ന നിലയിലും അംഗമെന്ന നിലയിലും എല്ലാറ്റിനുമുപരി മകനെന്ന നിലയിലും നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. എല്ലാ … Read more

സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആത്മഹത്യ ഭീഷണി മുഴക്കി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനിലെ ആറ് യുവാക്കള്‍. രണ്ടു പേര്‍ സെക്രട്ടറിയേറ്റിന് മുന്നിലുള്ള മരത്തിന്റെ മുകളിലും നാല് പേര്‍ സമീപത്തെ കാര്‍ഷിക സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലും നിന്നാണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു. എന്നാല്‍ ഇതിനോട് … Read more

പപ്പടത്തില്‍ അലക്ക് കാരവും എഞ്ചിന്‍ ഓയിലും…… പ്രവാസി മലയാളികള്‍ ആശങ്കയില്‍

കൊച്ചി: ഓണസദ്യയ്‌ക്കൊപ്പം പപ്പടം ഒഴിവാക്കാനാവത്ത ഇനമായതിനാല്‍ പ്രവാസി മലയാളികള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് മലയാളികള്‍ ആശങ്കയില്‍. മനോരമ ന്യുസ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പപ്പടത്തില്‍ അലക്ക് കാരവും എഞ്ചിന്‍ ഓയില്‍, കാന്‍സറിന് കാരണമായ സോഡിയം ബെന്‍സൊയെറ്റ് തുടങ്ങിയ ചേരുവകള്‍ പപ്പടത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വിപണനത്തിനെത്തിച്ചിരിക്കുന്ന പപ്പടങ്ങളുടെ കാലാവധി 2 വര്‍ഷം വരെയാണ്. സാധാരണഗതിയില്‍പരമ്പരാഗത ശൈലിയില്‍ വീടുകളില്‍ നിര്‍മ്മിക്കുന്ന പപ്പടത്തിന് ആഴ്ചകള്‍ മാത്രം കാലാവധി ലഭിക്കുമ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന പപ്പടങ്ങള്‍ക്ക് രൂപഭംഗിയും … Read more

ഗീതാ ഗോപിനാഥിന്റെ നിയമനം: സിപിഎം കേന്ദ്രനേതൃത്വം ഇടപെടില്ല

തിരുവനന്തപുരം: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ ഇടപെടില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. സംസ്ഥാന സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഗീതാ ഗോപിനാഥിന്റെ നിയമനത്തിന് എതിരെ വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ പരിവര്‍ത്തനമുള്ള വളര്‍ച്ചയുണ്ടാകണമെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കണമെന്ന് ഗീത ഗോപിനാഥ് വാദിച്ചിരുന്നു. സിപിഎമ്മും ഇടതു കര്‍ഷക സംഘടനകളും ചെറുത്ത് തോല്‍പ്പിച്ച ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പാക്കണമെന്ന് … Read more