കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

ചെന്നൈ: കഴിഞ്ഞ ദിവസം കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 29 പേരാണ് കാണാതാകുമ്പോള്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്നും 150 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്ത് നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കപ്പലിലില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്കാണ് അവശിഷ്ടങ്ങള്‍ ലഭിച്ചിരിക്കുന്നത്. വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചിരിക്കാമെന്നെ നിഗമനത്തിലാണ് വ്യോമസേനാ അധികൃതര്‍. വിമാനം തകര്‍ന്ന് വീണതാവാമെന്ന നിഗമനത്താല്‍ കഴിഞ്ഞ ദിവസം മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പലിലും വിമാനത്തിലുമായി ശക്തമായ … Read more

അക്രമത്തിന് കൂട്ടുനില്‍ക്കാഞ്ഞതിന് അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ അസോസിയേഷന്റെ നടപടി

കൊച്ചി: കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായി നടന്ന കൈയാങ്കളിയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട് പിന്നീട് ദൃശ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്തതിന് സംസ്ഥാനത്തെ അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ സംഘടനാതലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ തീരുമാനം. മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍, പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍, സി പി ഉദയഭാനു, ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇതോടെ … Read more

ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ കളിച്ചത് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് മുഖമാസിക

കൊച്ചി:കെ എം മാണിയെ ബാര്‍ കോഴ ആരോപണത്തില്‍ കുടുക്കുന്നതിനു പിന്നില്‍ പ്രധാനമായും കളിച്ചത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായ. ഇപ്പോള്‍ യുഡിഎഫ് ചെയര്‍മാനും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ രമേശിനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന ലേഖനം പ്രതിച്ഛായയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് നീങ്ങുന്നത് യുഡിഎഫിനു പുറത്തേക്കാണെന്ന സംശയം ബലപ്പെട്ടു. ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ രമേശിന് താല്‍പര്യമുണ്ടായിരുന്നതായും ഇതിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചത് കെ എം മാണിയോടുള്ള വിരോധത്തിനുള്ള കാരണങ്ങളിലൊന്നായെന്നും ബാര്‍ കോഴ … Read more

29 പേരുമായി ചെന്നൈയില്‍ നിന്നും യാത്ര പുറപ്പെട്ട വ്യോമസേന വിമാനം കാണാതായി

ന്യൂദല്‍ഹി: 29 യാത്രാക്കാരുമായി ചെന്നൈയില്‍ നിന്നും ആന്തമാനിലേക്ക് യാത്ര പുറപ്പെട്ട വ്യോമസേന വിമാനം കാണാതായി. ഇന്ന് രാവിലെ 8.30 ഓടെ ചെന്നൈയിലെ താംബരത്ത് നിന്നും പോര്‍ട്ട് ബ്‌ളയറിലേക്ക് പുറപ്പെട്ട എ എന്‍ 32 വിമാനമാണ് കാണാതായത്. പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കകം വിമാനവുമായുള്ള സമ്പര്‍ക്കം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ചാണ് വിമാനം കാണാതായത്. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 29 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ വ്യോമസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും സംയുക്തമായ തെരച്ചില്‍ ആരംഭിച്ചു. … Read more

തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം

തിരുവനന്തപുരം:  ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. കോടതി വാതിലിന് മുന്നില്‍ സംഘം ചേര്‍ന്ന അഭിഭാഷകര്‍ കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. മീഡീയ റൂമിലേക്കുള്ള പ്രവേശനവും അഭിഭാഷകര്‍ തടസപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും മീഡിയ റൂമിലും മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളിലും പതിപ്പിച്ചിരുന്നു. ‘നാലാം ലിംലക്കാര്‍ക്ക് പ്രവേശനമില്ലെ’ന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. … Read more

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം: ഹൈക്കോടതിക്ക് മുന്നില്‍ സംഘം ചേരുന്നതിനും പ്രകടനം നടത്തുന്നതിനും നിരോധനം

കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കണക്കിലെടുത്ത് കോടതിക്ക് മുന്നില്‍ സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി. ഹൈക്കോടതിക്കു മുന്നില്‍ രണ്ടുദിവസമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മത്തായി മാഞ്ഞൂരാന്‍ റോഡ്, ഇ ആര്‍ ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളില്‍ ന്യായവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതുയോഗം, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതും 15 ദിവസത്തേക്ക് നിരോധിച്ചുകൊണ്ടാണ് … Read more

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനാവശ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്ന് സുഷമ സ്വരാജ്

ദല്‍ഹി: യമനില്‍ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനാവശ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഫാ. അലക്‌സിനെ മോചിപ്പിച്ചത് പോലെ ഫാ. ടോമിനെയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. പാര്‍ലമെന്റിലാണ് അവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫാദറിന്റെ മോചനത്തിന് സഹായിക്കാന്‍ സന്നദ്ധമായ രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ വിഷയം വിദേശരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. … Read more

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

തിരുവനന്തപുരം: യമനില്‍ ഭീകരര്‍ തട്ടികൊണ്ടുപോയി തടവിലാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് അടിയന്തിര നടപടികള്‍ സ്വാകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ഭീകരരുടെ പിടിയിലുള്ള ഫാ. ടോം ഉഴുന്നാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫാ. ടോം ഉഴുന്നാലിനെ കണ്ണുമൂടി കെട്ടി ക്രൂരമായി മര്‍ദിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. നേരത്തെയും ഇത്തരം ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയിട്ട് മാസങ്ങളായിട്ടും അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ട … Read more

ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിഭാഷകരുടെ മര്‍ദ്ദനം

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ഹൈക്കോടതിയില്‍ വീണ്ടും സംഘര്‍ഷം. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഹൈക്കോടതിയുടെ മീഡിയ റൂമില്‍ അതിക്രമിച്ച് കയറിയായിരുന്നു അഭിഭാഷകരുടെ ആക്രമണം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയാവണ്‍ ക്യാമറാമാന്‍ മോനിഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  ഇരുവരുടെയും ക്യാമറ തകര്‍ക്കാനും അഭിഭാഷകര്‍ ശ്രമിച്ചു. മാധ്യമ … Read more

പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി; ശിക്ഷവിധി വെള്ളിയാഴ്ച

കൊല്ലം: പൊലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആട് ആന്റണിയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൊലപാതകം (ഐപിസി 302), കൊലപാതക ശ്രമം (307), തെളിവു നശിപ്പിക്കല്‍ (201), വ്യാജരേഖ ചമയ്ക്കല്‍ (468), വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍ (471), ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ (333), ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ (224) എന്നീ ഏഴു കുറ്റങ്ങളാണു ആന്റണിക്കെതിരെ … Read more