കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിറുത്തിവയ്ക്കാന്‍ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിറുത്തിവയ്ക്കാന്‍ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍. പുന:സംഘടന എന്നത് തുടര്‍ പ്രക്രിയയാണ്. അത് മുന്നോട്ട് പോവുക തന്നെ ചെയ്യും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്പ് പുന:സംഘടന പൂര്‍ണമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുധീരന്‍ പറഞ്ഞു. പുന:സംഘടന കൊണ്ട് പാര്‍ട്ടിക്ക് … Read more

മുസ്‌ലീം ലീഗ് ഓഫീസില്‍ ദേശീയ പതാക കര്‍ട്ടനു പകരം … പൊലീസ് കേസെടുത്തു

കണ്ണൂര്‍ : മുസ്‌ലീം ലീഗ് ഓഫീസില്‍ ദേശീയ പതാക കര്‍ട്ടനു പകരം ഉപയോഗിച്ചതായി പരാതി. പാനൂര്‍ കൊളമല്ലൂരിലെ ചെറുപ്പറമ്പ് പ്രദേശിക ഓഫീസിലാണ് ദേശീയ പതാകയെ അപമാനിച്ചത്. ജനല്‍ വാതിലിനോട് ചേര്‍ന്ന് കര്‍ട്ടനു പകരം തലകീഴായി ദേശീയ പതാക കെട്ടുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ചെറുപ്പറമ്പ് ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറിക്കെതിരെയാണ് കേസ്. ദേശീയ പതാകയെ അപമാനിക്കുക, ദുരുപയോഗം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ലീഗ് … Read more

എസ്.എന്‍.ഡി.പി പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം,കൗണ്‍സിലിനെ നിയോഗിച്ചു

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ത്തലയില്‍ ഇന്നു ചേര്‍ന്ന യോഗം കൗണ്‍സിലിനെ നിയോഗിച്ചു. ഭൂരിപക്ഷ സമുദായത്തിലെ സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രഹസ്യ വോട്ടിംഗ് നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. നാലു പേരൊഴികെ … Read more

തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പ്…പ്രകടന പത്രിക തയ്യാറാക്കാന്‍ സിപിഎം ജനാഭിപ്രായം തേടുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിലെ പ്രകടനപത്രിക തയ്യാറാക്കാന്‍ സിപിഎം ജനാഭിപ്രായം തേടും. ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യേകം പെട്ടികള്‍ സ്ഥാപിക്കും .പ്രമുഖ വ്യക്തികളില്‍ നിന്ന് സിപിഎം നിര്‍ദ്ദേശങ്ങള്‍ തേടും. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയും അഭിപ്രായം സ്വീകരിക്കും.പ്രാദേശിക തലത്തില്‍ വിജയ സാധ്യത നോക്കിയും പാര്‍ട്ടി നിലപാട് അനുസരിച്ചും സഖ്യങ്ങള്‍ ഉണ്ടാക്കും. വിജയസാധ്യത നോക്കി വേണം സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനെന്നും സി പി എം സംസ്ഥാന സമിതി നിര്‍ദേശിച്ചു. സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും. മൂന്നാര്‍ സമരം, … Read more

സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവുകള്‍ ലഭിച്ചതായി എഡിജിപി, തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കഴുകി

കൊച്ചി: കോട്ടയം പാലായിലെ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല (69)കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി എ.ഡി.ജി.പി പദ്മകുമാര്‍ പറഞ്ഞു. മഠത്തിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് കൊല നടത്തിയതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി വിലയരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി. അമലയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് അസ്വാഭാവികമായ കാര്യമാണ്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഒരു നിഗമനത്തില്‍ … Read more

എയര്‍ബാഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, 2.24 ലക്ഷം വാഹനങ്ങള്‍ മടക്കി വിളിയ്ക്കാന്‍ ഹോണ്ടയുടെ തീരുമാനം

ന്യൂഡല്‍ഹി: 2003നും ’12നുമിടയ്ക്ക് നിര്‍മ്മിച്ച 2.24 ലക്ഷം വാഹനങ്ങള്‍ മടക്കി വിളിയ്ക്കാന്‍ ഹോണ്ടയുടെ തീരുമാനം. എയര്‍ബാഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. എസ്.യു.വികളായ(സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) സി.ആര്‍.വി, സെഡന്‍സ് സിവിക്, സിറ്റി, ഹാച്ച്ബാക്ക് ജാസ് എന്നീ മോഡലുകളിലെ എയര്‍ബാഗിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മടക്കി വിളിയ്ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്രയധികം വാഹനങ്ങളെ ഏതെങ്കിലും കമ്പനി മടക്കി വിളിക്കുന്നത്. പ്രശ്‌നമുള്ള എയര്‍ബാഗുകള്‍ മാറ്റാനുള്ള മാതൃ സ്ഥാപനത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2,23,578 വാഹനങ്ങള്‍ തിരിച്ചു വിളിയ്ക്കുമെന്ന് ഹോണ്ട … Read more

കൊലപാതക കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.എന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന് ദോഷം വരുന്ന യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സി.പി.എമ്മിന് ആയുധം കൊടുക്കുന്ന നിലപാട് കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുതെന്നും സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്നത് മലന്നു കിടന്നു തുപ്പുന്ന രീതിയാണ്. തന്നെ കൊലപാതക കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. സി.പി.എമ്മിനോട് തനിക്ക് പുച്ഛമാണ്. കോണ്‍ഗ്രസിന്റെ വലിയ ശക്തി സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന … Read more

കന്യാസ്ത്രീയുടെ കൊലപാതകം: കൃത്യം നടത്തിയെന്ന് അവകാശപ്പെട്ട് ഒരാള്‍ മാഹിയില്‍ കീഴടങ്ങി

  മാഹി: പാലാ കര്‍മ്മലീത്ത മഠത്തിലെ കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് ഒരാള്‍ പൊലീസില്‍ കീഴടങ്ങി. കോട്ടയം സ്വദേശി നാസറാണ് മാഹി പൊലീസില്‍ കീഴടങ്ങിയത് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. മാഹി സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇന്നലെ രാത്രിയാണ് ഇയാള്‍ സ്‌റ്റേഷനില്‍ എത്തി താനാണ് കോട്ടയത്തെ കൊലപാതകം നടത്തിയതെന്ന് പറഞ്ഞത്. അതിനിടയില്‍ സിസ്റ്റര്‍ മരിച്ച രാത്രി ജനലിന് അരികില്‍ അപരിചിതനെ കണ്ടെന്ന് മൊഴി. സിസ്റ്റര്‍ ജെസീന്തയാണ് പോലീസിന് മൊഴി നല്‍കിയത്.

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ നാലു മലയാളി നഴ്‌സുമാര്‍ മരിച്ചു

  റിയാദ്: സൗദി അറേബ്യയിലെ ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്‌സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കു പുറമേ മൂന്ന് ബിഹാര്‍ സ്വദേശികളും മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ എറണാകുളം ജില്ലക്കാരനായ ഫറൂഖാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.10നാണു ആക്രമണമുണ്ടായത്. ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ … Read more

കന്യാസ്ത്രീയുടെ കൊലപാതകം: അന്വേഷണം വിവിധ തലങ്ങളിലേക്ക്

????: ??.??.??.????????????? ?????????? ??? ?????????????????? ????? ????? ??????? ??????? ????????? ???????? ??????? ??????????????? ??????? ????????????????? ?????? ?????????. ????????????? 72 ????????? ??????????????? ?????????? ????????????. ?????? ??????????????????? ????????? ????????? ???????????????. ???????? ?????????? ??????? ????????????? ? ??????????????? ???????? ?????????? ?????????????? ??????. ?????? ????????????? ?????? ?????????????? ???????????????????????? ??????? ?????? ????????? ?????? ??????????. ??? ???????? ????????? ???????????? ????????? ?????? ???????????????????. ??????? ?????????? … Read more