കൊലപാതക കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.എന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന് ദോഷം വരുന്ന യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സി.പി.എമ്മിന് ആയുധം കൊടുക്കുന്ന നിലപാട് കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുതെന്നും സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്നത് മലന്നു കിടന്നു തുപ്പുന്ന രീതിയാണ്. തന്നെ കൊലപാതക കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു.

സി.പി.എമ്മിനോട് തനിക്ക് പുച്ഛമാണ്. കോണ്‍ഗ്രസിന്റെ വലിയ ശക്തി സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന തന്നെ മറ്റൊരു രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു.

തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ഫനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.എന്‍ ബാലകൃഷ്ണനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഹനീഫയുടെ ഉമ്മ തന്നെയാണ് ബാലകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ തൃശൂരില്‍ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ സി.എന്‍ ബാലകൃഷ്ണന്‍ പൊട്ടിത്തെറിച്ചത്.

Share this news

Leave a Reply

%d bloggers like this: