ചലച്ചിത്ര താരം കനകലത അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. പാർക്കിൻസൺസ്, മറവി രോഗം എന്നിവ ബാധിച്ച് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അവർ. തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അന്ത്യം. 2021-ലാണ് കനകലതയ്ക്ക് രോഗബാധ ആരംഭിക്കുന്നത്. പിന്നീട് ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ടിയ അവരുടെ അവസ്ഥ സഹോദരിയിലൂടെയാണ് പുറംലോകം അറിയുന്നത്. വിവിധ ചലച്ചിത്ര സംഘടനകളുടെ സഹായത്തിലാണ് ചികിത്സ നടത്തിയിരുന്നത്. നാടകത്തിലൂടെ സിനിമയിൽ എത്തിയ കനകലത 350-ഓളം സിനിമകളിലും, നിരവധി സീരിയലുകളിലും വേഷമിട്ടു. സ്വഭാവനടിയായും, ഹാസ്യവേഷങ്ങളിലും തിളങ്ങിയ അവർ ആദ്യമായി അഭിനയിച്ചത് 1980-ൽ … Read more