കേരള പോലീസ് ആക്ട് ഭേദഗതി ചെയ്യും; സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ അഞ്ച് വർഷം വരെ തടവ്

സമീപകാലത്തായി കേരളത്തിൽ വർധിച്ചുവരുന്ന സൈബർ അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാൻ പൊലീസ്‌ ആക്ട് ഭേദഗതി ചെയ്തു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പൊലീസ് ആക്ടിൽ 118-എ വകുപ്പ് ചേർക്കും. സാമൂഹ്യമാധ്യമങ്ങളിൽ കുറ്റകൃത്യം നടത്തുന്നവർക്ക്‌ അഞ്ചുവർഷംവരെ തടവോ 10,000 രൂപ വരെ പിഴയോ, രണ്ടും ഒരുമിച്ചോ ലഭിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണ്‌. അതിനാലാണ്‌‌ പൊലീസ് ആക്ട്‌ ഭേദഗതി ചെയ്യുന്നത്‌. ഇത്‌ ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. ഐടി ആക്ട് … Read more

ആലായാല്‍ തറ വേണോ? അടുത്തൊരമ്പലം വേണോ?? ആലിന്നു ചേർന്നൊരു കുളവും വേണോ???

കേരളത്തിന്റെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ‘ആലായാല്‍ തറ വേണ്ട അടുത്തൊരമ്പലം വേണ്ട, ആലിന്നു ചേർന്നൊരു കുളവും വേണ്ട’ എന്നാണ്. കാവാലത്തിന്റെ പ്രശസ്തമായ ആലായാൽ തറവേണം എന്ന ഗാനത്തിന്റെ പൊളിച്ചെഴുത്ത് ആണിത്.  സവർണ്ണതയുടെയും സ്ത്രീ വിരുദ്ധതയുടെയും പ്രകൃതി വിരുദ്ധതയുടെയും അനാചാരത്തിെന്റെയും കടക്കൽ വച്ച കത്തിയാണ് ഈ പൊളിച്ചെഴുത്ത്. വരേണ്യതയുടെ ആഘോഷത്തിന് കാവാലം ഇതെല്ലാം നിർമ്മിച്ചെങ്കിൽ, മാനവികതയെ തിരിച്ചുപിടിക്കാൻ സൂരജും ശ്രുതിയും മുന്നോട്ടുവന്നു. ഗായകന്‍ സൂരജ് സന്തോഷും സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവുമാണ് ഈ ഗാനത്തിന് പിന്നില്‍. … Read more

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയിൽ

അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴല്‍’ എന്ന് നാമകരണം ചെയ്ത സിനിമയിൽ നയന്‍താരക്ക് ഒപ്പം വേഷമിടുന്നത് കുഞ്ചാക്കോ ബോബനാണ്. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്ററാണ് അപ്പു ഭട്ടതിരി. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ തിരക്കഥ എസ് സഞ്ജീവന്റെതാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ഛായാ​ഗ്രഹണവും, സൂരജ് എസ് കുറുപ്പ് … Read more

മാര്‍ത്തോമ സഭ അധ്യക്ഷൻ ഡോ.ജോസഫ് മെത്രാപ്പൊലീത്ത അന്തരിച്ചു

തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ അഭിവന്ദ്യനായ അധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത (90) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലങ്കര മാര്‍ത്തോമ്മാ സഭയുടെ ഇരുപത്തി ഒന്നാം അധ്യക്ഷനായിരുന്നു അദ്ദഹം.  ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തായുടെ പിന്‍ഗാമി അയിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചു. 1957 ഒക്ടോബര്‍ 18 വൈദികനായി. 1975 ഫെബ്രുവരി 8 എപ്പിസ്‌കോപ്പയായി.1999 ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി. അബ്രഹാം … Read more

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . ജ്ഞാനപീഠം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കുറെ നാളായി ചികിത്സയിലാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് (15/10/20) രാവിലെ എട്ടോടെയായിരുന്നു‌ അന്ത്യം . നവോത്ഥാനമൂല്യങ്ങളുടെയും ഇന്ത്യൻ തത്ത്വചിന്തയുടെടെയും സമഗ്രത പേറുന്ന നിരവധി കവിതകളാണ്‌ അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്‌. സെപ്‌തംബർ 24നാണ്‌ ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട്‌ 5ന്‌ വീട്ടുവളപ്പിൽ നടക്കും. 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ … Read more

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടി കനി കുസൃതി, നടൻ സുരാജ് വെഞ്ഞാറമൂട്, മികച്ചചിത്രം വാസന്തി, സംവിധായകൻ ലിജോ ജോസ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന്‌ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച നടന്‍. മികച്ച നടി കനി കുസൃതി (ബിരിയാണി). മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്) നേടി. മനോജ്‌ കാന സംധിധാനം ചെയ്‌തി കെഞ്ചിറയാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. സ്വഭാവ … Read more

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടോവിനോ തോമസ് ആശുപത്രിയിൽ

ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. കൊച്ചിയിൽ ‘കള’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ടൊവിനോ. നിലവിൽ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അറിയിച്ചു. പരിക്കേറ്റതിനെത്തുടർന്ന് ടൊവിനോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഹിത് വി എസ് ആണ് കള എന്ന … Read more

കേരളത്തിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; നാരായണഗുരുവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം കൊല്ലത്ത്

കേരളത്തിലെ ആദ്യ ഓപ്പൺ  സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഗാന്ധിജയന്തി ദിനത്തിൽ യാഥാർഥ്യമായി‌.  സർവകലാശാലയിലേക്കുള്ള പ്രവേശനം ഈ വർഷംതന്നെ ആരംഭിക്കും. പ്രവേശനം പൂർണമായും ഓൺലൈനിലാണ്‌. കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ്‌ രജിസ്‌ട്രേഷനും കേരള, കാലിക്കറ്റ്‌‌, കണ്ണൂർ എന്നിവിടങ്ങളിലെ  വിദൂരവിഭ്യാഭ്യാസവും ‌ സർവകലാശാലയ്ക്ക്‌ കീഴിലാകും‌. അവയിലേക്കുള്ള  പ്രവേശനം ഓപ്പൺ സർവകലാശാലയാകും നടത്തുക.  ഇവിടെ നിലവിലുള്ള വിദ്യാർഥികൾ ഓപ്പൺ സർവകലാശാലയ്ക്ക്‌ കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങൾ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പൺ സർവകലാശാലയുടെ ഭാഗമാകും. പിന്നീട്‌ കേരളത്തിലെ മറ്റൊരു സർവകലാശാലയ്ക്കും … Read more

കേരളത്തിൽ അൽക്വയ്ദ സാന്നിധ്യം: എറണാകുളത്ത് മൂന്നുപേർ അറസ്റ്റിൽ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞദിവസം അൽക്വയ്ദ പ്രവർത്തകരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിെന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്നും മൂന്ന് അൽഖ്വയ്‌ദ ഭീകരരെ കൂടി എൻഐഎ സംഘം പിടികൂടി. പെരുമ്പാവൂരിൽ നിന്ന്‌ ഒരാളേയും ആലുവ പാതാളത്തുനിന്ന്‌ 2 പേരേയുമാണ്‌ പുലർച്ചെ നടത്തിയ റെയ്‌ഡിൽ പടിച്ചത്‌. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്‌. ഇവർ പശ്‌ചിമബംഗാൾ സ്വദേശികളാണ്‌. ഡൽഹിയിൽ  അൽഖ്വ‌‌യ്‌ദ മോഡൽ ആക്രമണത്തിനടക്കം പദ്ധതിയിട്ടവരാണ്‌ ഇവരെന്നും സംശയിക്കുന്നു. ഇവരടക്കം 9 പേരെയാണ്‌ എൻഐഎ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ … Read more

കൂട്ടം തെറ്റിയെത്തിയ കാട്ടുതാറാവ് കുഞ്ഞുങ്ങൾക്ക് തുണയായി കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ !!

https://youtu.be/XEKp51JZ5Lkവീഡിയോ കാണാം കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളിൽ നിന്നായി ലഭിച്ചതാണ് ഈ കാട്ടുതാറാവ് കുഞ്ഞുങ്ങൾ. നാടൻ താറാവിനേക്കാൾ സുന്ദര കുട്ടപ്പൻമാരാണ് കാട്ടുതാറാവുകൾ. ഇവയുടെ കുഞ്ഞുങ്ങളുടെ സൗന്ദര്യം ആണെങ്കിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഗംഭീരമാണ്. നെല്ലിക്കുഴി പഞ്ചായത്തിലെ ജവഹർ കോളനിയിൽ നിന്നാണ് 8 കുഞ്ഞുങ്ങളെ ലഭിച്ചത്. ഇതേ പഞ്ചായത്തിലെ തന്നെ മറ്റൊരു മേഖലയായ 314 ൽ നിന്നും 9 കുഞ്ഞുങ്ങളേയും ലഭിച്ചു. ആകെ 17 കുഞ്ഞുങ്ങൾ. ഇവയെ കോതമംഗലം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു. തുടർന്ന് കോതമംഗലം നഗരത്തിൽ … Read more