ജോലി സാധ്യത ഉറപ്പാക്കി, ഡബ്ലിനില്‍ കെയറര്‍ കോഴ്‌സ് പുതിയ ബാച്ച് നവംബറില്‍ ; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് നവംബറില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Safety at Work, Communications, Work Experience, Infection Control, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് പരമാവധി എട്ടു … Read more

അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട് ; സൗജന്യ താമസം

അയര്‍ലണ്ട് നേഴ്‌സിംഗ് ബോര്‍ഡ് ഡിസിഷന്‍ ലെറ്ററോ പിന്‍ നമ്പര്‍ ഉള്ളതോ ആയ നേഴ്‌സുമാരെ ആവശ്യമുണ്ട്. താമസം, വിസ, ആപ്റ്റിറ്റിയൂഡ് പരീക്ഷ, വര്‍ക്ക് പെര്‍മിറ്റ് മുതലായ ചിലവുകള്‍ ജോലി ദാതാവ് വഹിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0867948432

അയര്‍ലണ്ടില്‍ താണ്ഡവമാടി ക്യല്ലം കൊടുങ്കാറ്റ്; ആയിരകണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ല; സ്‌കൂളുകള്‍ ഇന്ന് അടഞ്ഞ് കിടക്കും

ഡബ്ലിന്‍: ക്യല്ലം കൊടുങ്കാറ്റ് ഇന്നലെ രാത്രി മുഴുവനും അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് വൈദ്യുത ബന്ധം തകരാറിലായതുള്‍പ്പെടെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത മഴയും ശക്തമായ കാറ്റുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യമൊട്ടാകെ റിപ്പോട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ആയിരക്കണക്കിന് വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. 110 കി.മി വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും വൈദുതി ലൈനുകള്‍ തകരാറിലായതുമാണ് പരക്കെ വൈദുതിബന്ധം വിച്ഛേദിക്കപ്പെടാന്‍ കാരണമായത്. അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും … Read more

ക്യല്ലും കൊടുങ്കാറ്റ് ഇന്ന് രാത്രി അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; 13 കൗണ്ടികളില്‍ ഓറഞ്ച് വാണിങ്; 130 km/h വേഗതയില്‍ എത്തുന്ന കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യത

ഡബ്ലിന്‍: ഇന്ന് രാത്രി മുതല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ക്യല്ലും കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തെ തീരദേശ കൗണ്ടികളിലെല്ലാം ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. 110 മുതല്‍ 130 km/h വേഗതയില്‍ ആഞ്ഞടിക്കുന്ന ക്യല്ലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്ന് രാത്രി 10 മണി മുതല്‍ കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ ഓറഞ്ച് വാണിങ് നിലവില്‍ വരും. രണ്ട് മണിക്കൂറിന് ശേഷം 12 മണിയോടെ ഡോനിഗല്‍, ഗാല്‍വേ, മായോ, സ്ലിഗൊ, ക്ലയര്‍, ഡബ്ലിന്‍, ലൗത്, വെക്‌സ്ഫോര്‍ഡ്, … Read more

വാനമ്പാടിയെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ ഒരുങ്ങുന്നു

  അയര്‍ലണ്ടിലെ കലാപ്രേമികളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഇനി 2 ദിനങ്ങള്‍ മാത്രം . കേരള ജനതയുടെ സ്വകാര്യ അഹങ്കാരം , മലയാളത്തിന്റെ സ്വന്തം വാനമ്പാടി , K S Chithra യും സംഘവും ആദ്യമായി ഐറിഷ് മണ്ണില്‍ കലാഹൃദയങ്ങളെ ശുദ്ധസംഗീതത്തിന്റെ നിര്‍വൃതിയിലാഴ്ത്തുവാന്‍ എത്തുന്നു . വര്ഷങ്ങളായി നാം പോലുമറിയാതെ നമ്മുടെ മനസ്സിന്റ കോണില്‍ സ്ഥാനം ഉറപ്പിച്ച നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയും സംഖവും മൂന്നര മണിക്കൂര്‍ നീളുന്ന ലൈവ് സംഗീത നിശയുമായി ഈ വരുന്ന വെള്ളിയാഴ്ച്ച ഒക്ടോബര്‍ 12ആം തീയതി … Read more

ബജറ്റ് – 2019 അവതരണം ഒറ്റനോട്ടത്തില്‍ |

  02:15pm ബജറ്റ് അവതരണ പ്രസംഗം അവസാനിപ്പിച്ചു. ചര്‍ച്ചകള്‍ തുടരും. ‘അയര്‍ലണ്ടിന്റെ ദേശീയ സാമ്പത്തിക ശാക്തീകരണത്തിന് ഊന്നല്‍നല്‍കുന്ന ഒരു പുരോഗമന ബജറ്റ് ആണ് താന്‍ അവതരിപ്പിച്ചതെന്ന്,’ ഡോനഹോ തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് സൂചിപ്പിച്ചു. 02:00pm യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് മിനിമം റേറ്റ് ബാന്‍ഡ് 19,372 യൂറോയില്‍ നിന്ന് 19,874 യൂറോ ആക്കി ഉയര്‍ത്തി. ആഴ്ചതോറുമുള്ള PRSI പരിധി 376 യൂറോയില്‍ നിന്ന് 386 യൂറോ ആക്കി ഉയര്‍ത്തി. ഹോം കെയര്‍മാര്‍ക്ക് 300 യൂറോ വര്‍ധിപ്പിച്ചു. സ്വയം … Read more

ഐറിഷ് ബജറ്റ് – 2019 ഇന്ന്; എന്തൊക്കെ പ്രതീക്ഷിക്കാം ?

ഡബ്ലിന്‍: 2019 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐറിഷ് ബജറ്റ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ധനമന്ത്രി പാസ്‌ക്കല്‍ ഡോനഹൊ ഡയലില്‍ അവതരിപ്പിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഉദാരമായ ബജറ്റായിരിക്കും ഡോണഹൊ അവതരിപ്പിക്കുകയെന്നാണ് സൂചനകള്‍. ജനങ്ങളും ബജറ്റിലെ പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. റെവന്യൂ വര്‍ധനവിന്റെ വെളിച്ചത്തില്‍ മൊത്തത്തില്‍ 1.4 ബില്യണ്‍ യൂറോയ്ക്കും 1.5 ബില്യണ്‍ യൂറോയ്ക്കും ഇടയ്ക്കുള്ള ബജറ്റ് പാക്കേജാണ് ധനകാര്യ മന്ത്രി മനസ്സില്‍ കാണുന്നതെന്ന് ഉറപ്പിക്കാം. എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അയര്‍ലണ്ടിന്റെ … Read more

കേരള ജനതയ്ക്ക് കൈത്താങ്ങുമായി സീറോ മലബാര്‍ സഭയുടെ ‘സാന്ത്വനം 2018’

ഡബ്ലിന്‍: പ്രളയ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോ മലബാര്‍ സഭ ബ്ലാഞ്ചസ്ടൗണിന്റെ നേതൃത്വത്തില്‍ ‘സാന്ത്വനം 2018’ നവംബര്‍ 10ന് വൈകിട്ട് 6ന് താല കില്‍മനാ ഫാമിലി റിക്രിയേഷന്‍ സെന്ററിലും നവംബര്‍ 17ന് വൈകിട്ട് 6ന് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറും. ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ അയര്‍ലണ്ടിലെ അനുഗ്രഹീത കലാകാരന്മാര്‍ നയിക്കുന്ന ഗാനമേളയും നൃത്തശില്പവും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഫുഡ്സ്റ്റാളും ഉണ്ടായിരിക്കും. സീറോ മലബാര്‍ സഭ ഡബ്ലിന്‍ … Read more

ഐറിഷ് അതിര്‍ത്തി വ്യാപാരം സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ലിയോ വരേദ്കര്‍

ബ്രസല്‍സ്: ബ്രെക്‌സിറ്റിലെ ഐറിഷ് അതിര്‍ത്തി സംബന്ധിച്ച പദ്ധതി കഴിയുംവേഗം പ്രസിദ്ധീകരിക്കണമെന്ന് ബ്രിട്ടനോട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആവശ്യപ്പെട്ടു. നവംബറില്‍ തന്നെ യൂറോപ്യന്‍ യൂണിയനുമായി ഒരു ഉടമ്പടിയിലെത്താന്‍ ഐറിഷ് അതിര്‍ത്തി പദ്ധതി വേഗത്തില്‍ പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒക്ടോബര്‍ 17-18 തിയ്യതികളില്‍ നടക്കുന്ന ഉച്ചകോടിക്കു മുമ്പുതന്നെ പദ്ധതി പ്രസിദ്ധീകരിക്കണമെന്ന് ലിയോ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുമായി ലിയോ നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. വിട്ടുവീഴ്ചകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ടസ്‌ക് പറഞ്ഞു. … Read more

മണിക്കൂറില്‍ 105 മൈല്‍ വേഗതയില്‍ ലെസ്ലി കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ലക്ഷ്യമാക്കി എത്തുന്നു; പേമാരിയും കൊടുങ്കാറ്റും നാശം വിതയ്ക്കാനെത്തുമെന്ന് സൂചന

ഡബ്ലിന്‍: ജനജീവിതം താറുമാറാക്കാന്‍ അടുത്ത കൊടുങ്കാറ്റ് ഐറിഷ് തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റായി അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട ലെസ്ലിയാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ഞായറാഴ്ച മുതല്‍ കൊടുങ്കാറ്റിന്റെ തീവ്രത അനുഭവിച്ചു തുടങ്ങും. 105 kph വേഗതയില്‍ ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ആദ്യം യുഎസിലേക്ക് യാത്ര ചെയ്യുന്ന കൊടുങ്കാറ്റ് അവിടെ നിന്നും വഴിമാറി ഈ വാരാന്ത്യത്തോടെ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് … Read more