അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ നേഴ്‌സ്, ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍, അസി.ഡയറക്ടര്‍ ഓഫ് നേഴ്‌സിംഗ് തുടങ്ങിയ തസ്തികകളിലേക്ക് നിരവധി അവസരങ്ങള്‍. മാനേജര്‍ തസ്തികകളിലേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം താമസ സൗകര്യത്തിനാവശ്യമായ സഹായം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 879727446

അയര്‍ലണ്ടില്‍ ശൈത്യകാലത്തിന് തുടക്കമാകുന്നു; ഈ ആഴ്ച ആര്‍ട്ടിക്കില്‍ നിന്നെത്തുന്ന ശൈത്യകാറ്റില്‍ താപനില മൈനസിലേക്ക് കൂപ്പുകുത്തും;

ഡബ്ലിന്‍: ക്രിസ്മസിന് ഇനി രണ്ടു മാസം കൂടി ഉണ്ടെങ്കിലും അയര്‍ലണ്ടില്‍ ശൈത്യത്തിന് ആരംഭം കുറിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വാരം മുതല്‍ താപനില മൈനസിലേക്ക് കൂപ്പുകുത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ആര്‍ട്ടിക്കില്‍ നിന്നുള്ള ശൈത്യക്കാറ്റ് അയര്‍ലന്റിനെ കൊടുംതണുപ്പിലേക്ക് നയിക്കാനാണ് സാധ്യത. പല ഭാഗങ്ങളിലും ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് അയര്‍ലണ്ടിലെ ശൈത്യം കഠിനമാകുന്നത്. ഈ ആഴ്ചയുടെ മധ്യം വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അന്തരീക്ഷസമ്മര്‍ദം വര്‍ധിക്കുമെന്നും വരണ്ട കാലാവസ്ഥ സംജാതമാകുമെന്നും തെളിഞ്ഞ ആകാശമായിരിക്കുമെന്നും … Read more

ഗാള്‍വേയില്‍ വമ്പന്‍ മോഷണം , 5 വീടുകള്‍ 2 എണ്ണം മലയാളികളുടേത്

  ഗാള്‍വേ:ഗാള്‍വേയിലെ ജന നിബിഢമായ സ്ഥലങ്ങളില്‍ വമ്പന്‍ മോഷണം നടന്നു. ഇന്നലെ ആണ് മലയാളികളെ ആകെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഗാള്‍വേ യൂണിവേര്‍സിറ്റി ആശുപത്രിക്ക് സമീപത്തും ക്‌നോക്കനക്കാര മേഖലയിലുമാണ് മോഷണം നടന്നത്. മലയാളികളുടെ വീടുകളില്‍ സ്വര്‍ണ്ണം തേടിയാണ് മോഷണം നടന്നതെന്നാണ് കരുതപ്പെടുന്നത്.ഇതു പോലെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ സ്വദേശികളുടെ വീടുകളിലും കണ്ടെത്താനാവുമെന്നതും മോഷടാക്കള്‍ക്ക് പ്രചോദനമാകുന്നുണ്ട്. മലാളികളുടെ വീടുകളില്‍ നിന്ന് സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ മോഷണം പോയതായി സൂചനയുണ്ട്. ക്യാമാറ ഉണ്ടായിരുന്നെങ്കിലും മോഷടാക്കള്‍ മുഖം മൂടി ഉപയോഗിച്ചിരുന്നതിനാല്‍തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല … Read more

ബ്രെക്‌സിറ്റിനെതിരെ ലണ്ടനില്‍ പ്രതിഷേധം ആളിക്കത്തുന്നു

ലണ്ടന്‍: മറ്റൊരു ഹിത പരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധം പടര്‍ന്നു പിടിക്കുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആന്റി ബ്രെക്‌സിറ്റ് ക്യാമ്പയിനിങ്ങിന് ഇന്ന് തുടക്കമാവും. ബ്രിട്ടന്റെ യൂണിയന്‍ പിന്മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം # people vote എന്ന ക്യാംപെയ്നിങ്ങിന് തുടക്കമിടുകയായിരുന്നു. ഇതിനോടകം നിരവധി ബ്രിട്ടീഷ് യുവാക്കള്‍ ബ്രെക്‌സിറ്റിനെതിരെ തിരിഞ്ഞത് ബ്രിട്ടനില്‍ മറ്റൊരു പ്രതിസന്ധിക്ക് തുടക്കം കുറിക്കുകയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് യു.കെയെ വന്‍ ആശയക്കുഴപ്പത്തിലേക്ക് … Read more

കോര്‍ക്കില്‍ (അയര്‍ലണ്ട്) നേഴ്‌സുമാരെ ആവശ്യമുണ്ട്

കോര്‍ക്ക് മാലോയില്‍ പ്രവര്‍ത്തിക്കുന്ന fairyhill നേഴ്‌സിംഗ് ഹോമിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കുക.താമസ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് fairyhillnursinghome@yahoo.com contact 0879270333.

ശൈത്യകാലത്തിന് തുടക്കമായോ ? രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്

ആര്‍ട്ടിക്ക് കാറ്റ് വീശിയെത്തുന്നതിന് മുന്‍പ് തന്നെ അയര്‍ലന്റിലെ ചില ഭാഗങ്ങളില്‍ താപനില ഫ്രീസിംഗ് പോയിന്റിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്. ഉള്‍പ്രദശങ്ങളിലും, രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്ന് കാലാവസ്ഥാ പ്രവചകര്‍ കരുതുന്നു. ഇതോടൊപ്പം ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും എത്തും. തീരങ്ങളിലേക്ക് കൂടുതല്‍ ശക്തമായ തണുത്ത കാറ്റുമായി അറ്റ്ലാന്റിക് ജെറ്റ് സ്ട്രീമും കൂടി ചേരുന്നതോടെ അടുത്ത ആഴ്ച മുതല്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കും. ഒരു മാസം മുന്‍പ് അയര്‍ലണ്ട് അനുഭവിച്ച കാലാവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇത് … Read more

രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്കിടയിലും ജനപിന്തുണ നിലനിര്‍ത്തി ഫൈന്‍ ഗെയ്ല്‍

ഡബ്ലിന്‍: ഫൈന്‍ ഗെയിലിന്റെ ജനപിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്ന സൂചനയുമായി പുതിയ രാഷ്ട്രീയ സര്‍വേകള്‍. ഐറിഷ് ടൈംസ്/ Ipsos MRBI സംയുകതമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന അഭിപ്രായ സര്‍വയെക്കാള്‍ 2 പോയിന്റ് മെച്ചപ്പെടുത്തി 33 ശതമാനം നേടിയാണ് ഫൈന്‍ ഗെയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെമേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം ഫിയാന ഫെയിലിന്റെ ജനപിന്തുണ ഒരു പോയിന്റ് താഴ്ന്ന് 25 ശതമാനത്തിലെത്തി. രാജ്യത്തെ … Read more

നോ ഡീല്‍ ബ്രെക്‌സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞതായി വരേദ്കര്‍; നാളെ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായകം

ബ്രസല്‍സ്: ബുധനാഴ്ച നടക്കുന്ന ഇയു ഉച്ചകോടിക്ക് മുന്‍പായി ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഡീലുകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷകള്‍ മങ്ങി. നോ-ഡീല്‍ ബ്രെക്‌സിറ്റിനെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് ഇയു കൗണ്‍സില്‍ നേതാവ് ഡൊണാള്‍ഡ് ഡസ്‌ക്ക് നല്‍കിക്കഴിഞ്ഞു. കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന നോ ഡീല്‍ ബ്രെക്‌സിറ്റിനായി അയര്‍ലണ്ട് ഒരുങ്ങിക്കഴിഞ്ഞുവെന്ന് ഐറിഷ് പ്രധാനമന്ത്രി വരേദ്കറും ഇന്നലെ വ്യക്തമാക്കി. പുതിയ ഡീല്‍ നിര്‍മ്മിക്കാനുള്ള ഒക്ടോബറിലെ സമയപരിധി ഡിസംബര്‍ വരെയെങ്കിലും നീട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ അയര്‍ലണ്ടിനും, മറ്റ് ഇയു രാജ്യങ്ങള്‍ക്കും യുകെയ്ക്കും കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും … Read more

വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവര്‍ക്ക് അയര്‍ലണ്ടില്‍ തുടരാം: സുപ്രധാന പദ്ധതിക്ക് തുടക്കമിട്ട് നീതി നിര്‍വ്വഹണ വകുപ്പ്.

ഡബ്ലിന്‍: വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിയവര്‍ക്ക് ഇവിടെത്തന്നെ തുടരാന്‍ കഴിയുന്ന നിയമം നിലവില്‍ വന്നു. യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് (EEA) പുറത്തുള്ളവര്‍ക്കാണ് നിര്‍ദ്ദിഷ്ട നിയമം പ്രയോജനപ്പെടുക. 2005 ജനുവരി മുതല്‍ 2010 ഡിസംബര്‍ വരെ വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിയവര്‍ക്ക് വീണ്ടും ഇവിടെ തുടരാന്‍ അവസരം ലഭ്യമാക്കുന്നതാണ് പുതിയ നിയമം. ഐറിഷ് മൈഗ്രന്റ് റൈറ്റ് സെന്ററിന്റെ കണക്കനുസരിച്ച് ഏകദേശം 5000 പേര്‍ ഈ നിയമത്തിന്റെ ഗുണഭോക്താക്കളായി മാറും. പഠനശേഷം പാര്‍ട്ട് ടൈം ജോലിയിലും മറ്റും ഏര്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അനധികൃത … Read more

ബ്രക്സിറ്റ് കുടുംബബന്ധങ്ങളെ ശിഥിലമാക്കും: മുന്നറിയിപ്പുമായി മനഃശാസ്ത്രജ്ഞര്‍

യൂറോപ്യന്‍ യുണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം മനുഷ്യബന്ധങ്ങള്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പുക്കുമെന്ന് യു.കെ മനഃശാസ്ത്രജ്ഞര്‍. കുടുംബബന്ധങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 2019 ആകുന്നതോടെ യാഥാര്‍ഥ്യമാവാനിക്കുന്ന ബ്രെക്‌സിറ്റിനെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം ഉടലെടുക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യു.കെ കൗണ്‍സില്‍ ഫോര്‍ സൈക്കോതെറാപ്പി വൈസ് ചെയര്‍പേഴ്‌സണ്‍ പെട്രീഷ്യ ഹണ്ട് ഐറിഷ് കൗണ്‍സില്‍ സൈക്കോ തെറാപ്പി എന്ന സ്ഥാപനത്തിന് നല്‍കുന്ന മുന്നറിയിപ്പിലാണ് ഈ കാര്യം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. യു.കെ യൂണിയന്റെ ഭാഗമായിരുന്നതിനാല്‍ തൊട്ടടുത്ത യൂണിയന്‍ … Read more