ബജറ്റ് – 2019 അവതരണം ഒറ്റനോട്ടത്തില്‍ |

 

02:15pm
ബജറ്റ് അവതരണ പ്രസംഗം അവസാനിപ്പിച്ചു. ചര്‍ച്ചകള്‍ തുടരും. ‘അയര്‍ലണ്ടിന്റെ ദേശീയ സാമ്പത്തിക ശാക്തീകരണത്തിന് ഊന്നല്‍നല്‍കുന്ന ഒരു പുരോഗമന ബജറ്റ് ആണ് താന്‍ അവതരിപ്പിച്ചതെന്ന്,’ ഡോനഹോ തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് സൂചിപ്പിച്ചു.

02:00pm
യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജ് മിനിമം റേറ്റ് ബാന്‍ഡ് 19,372 യൂറോയില്‍ നിന്ന് 19,874 യൂറോ ആക്കി ഉയര്‍ത്തി. ആഴ്ചതോറുമുള്ള PRSI പരിധി 376 യൂറോയില്‍ നിന്ന് 386 യൂറോ ആക്കി ഉയര്‍ത്തി. ഹോം കെയര്‍മാര്‍ക്ക് 300 യൂറോ വര്‍ധിപ്പിച്ചു. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 200 യൂറോയില്‍ നിന്ന് 1,350 യൂറോ ആക്കിയിട്ടുണ്ട്.

01:53pm
പേ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഓരോ മണിക്കൂറിനുള്ള മിനിമം കൂലി 9.80 ആയി ഉയര്‍ത്തിയിട്ടുണ്ട്.

01:52pm
ഏറ്റവും ഉയര്‍ന്ന ബാന്‍ഡിലുള്ള നികുതി പ്രവേശനത്തിനുള്ള വരുമാന പരിധി 750 യൂറോ ഉയര്‍ത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് 34,550 യൂറോയില്‍ നിന്ന് 35,300 ആയാണ് ഉയര്‍ത്തിയത്.

01:50pm
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി 127 മില്ല്യന്‍ അധിക തുക മാറ്റിയിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ മേഖലയില്‍ 90 മില്യണ്‍ എന്നുള്ളത് 574 മില്യണ്‍ ആക്കിയിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ സ്‌കീമില്‍ അംഗമാകുന്നതിനുള്ള വരുമാന പരിധിയും ഉയര്‍ത്തും. മിനിമം വരുമാന പരിധി 22,700 യൂറോയില്‍ നിന്ന് 26,000 യൂറോ ആക്കി. പരമാവധി വരുമാന പരിതി 47,500 യൂറോയില്‍ നിന്ന് 60,000 യൂറോ ആക്കി ഉയര്‍ത്തി.

01:48pm
ഗാര്‍ഡ സേനയ്ക്കായി 60 മില്യണ്‍ യൂറോ വകയിരുത്തി. 3.5 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. 800 പേരെ പുതിയതായി റിക്രൂട്ട് ചെയ്യും. അതിര്‍ത്തി സേനയ്ക്ക് 60 മില്യണ്‍ യൂറോയും വകയിരുത്തിയിട്ടുണ്ട്. പ്രധിരോധ മേഖലകളായ ആര്‍മി, എയര്‍ വിങ്, നേവല്‍ സര്‍വീസ് എന്നിവയുടെ വികസനത്തിനായി 29 മില്യണ്‍ അധിക ഫണ്ട്.

01:46pm
2019 അവസാനം വരെ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നികുതിയില്‍ ഇളവ് ഉണ്ടാകും. എല്ലാ ഡീസല്‍ വാഹന രെജിസ്റ്റേഷനും 1 ശതമാനം സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തി.

01:45pm
കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചു നിര്‍ത്താനുള്ള പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു. വനം പരിപാലനത്തിനായി 103.5 മില്യണ്‍ യൂറോ; ബീഫ് എന്‍വിയോണ്‍മെന്റല്‍ എഫീസിന്‍സി പൈലറ്റ് പ്രോഗ്രാം ആരംഭിക്കും. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 70 മില്യണ്‍; മാലിന്യ സംസ്‌കരണ പദ്ധതിക്കായി 70 മില്യണ്‍ യൂറോ.

01:43pm
പത്ര മാധ്യമങ്ങള്‍, ഡിജിറ്റല്‍ പബ്ലിക്കേഷന്‍ എന്നിവയ്ക്ക് നികുതി 23 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചു.

01:42pm
ഒരു പുതിയ ആന്റി ടാക്‌സ് അവൊഡാന്‍സന്‍സ് ഡയറക്റ്റീവ് (ATAD) അനുസരിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ എക്‌സിറ്റ് ടാക്‌സ് നിലവില്‍ വരും. ഐറിഷ് ടാക്‌സേഷന്‍ സാധ്യതയില്ലാത്തിടത്തേക്ക് കമ്പനി മാറുമ്പോഴാണ് 12.5% എക്‌സിറ്റ് ടാക്‌സ് അടയ്ക്കേണ്ടി വരിക.

01:41pm
കോപ്പറേഷന്‍ ടാക്‌സ്: ‘വര്‍ഷങ്ങളായി തുടരുന്ന 12.5 ശതമാനം നിരക്ക് മാറുകയില്ല’ എന്ന് ഡോനഹോ.  കോര്‍പ്പറേറ്റ് നികുതി വരുമാനം ശക്തമായി വളരുകയാണ്. അന്താരാഷ്ട്ര അക്കൌണ്ടിംഗ് നിലവാരത്തിലെ (IFRS 15) മാറ്റങ്ങല്‍ ഈ വര്‍ഷത്തെ വളര്‍ച്ചയുടെ ഒരു സുപ്രധാന ഭാഗമായി.

01:40pm
ബ്രെക്‌സിറ്റ് മുന്നില്‍കണ്ട് 110 മില്യണ്‍ യൂറോ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്കായി വകയിരുത്തി.

01:39pm
ബിസിനസ്സ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ മേഖലയില്‍ 950 മില്യണ്‍ യൂറോ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ധന.

01:38pm
സ്റ്റാന്‍ഡേര്‍ഡ് ക്യാപ്പിറ്റേഷന്‍ തുക ഒരു വിദ്യാര്‍ത്ഥിക്കും 5 ശതമാനം വര്‍ധിപ്പിച്ചു. 950 സ്‌പെഷ്യല്‍ നീഡ്‌സ് അസിസ്റ്റന്റുമാരെ നിയമിക്കും.

18,000 അധിക വിദ്യാഭ്യാസ സ്ഥലങ്ങളും 5,000 മാറ്റിസ്ഥാപിക്കലുകളും ഉണ്ടാകും. 150 മില്യന്‍ യൂറോ ഹയര്‍ എജ്യുക്കേഷന്‍ തുടര്‍ വിദ്യാഭ്യാസവും പരിശീലനവും, ഗവേഷണം എന്നിവയ്ക്കായി നല്‍കുന്നു.

01:37pm
2019 ല്‍ വിദ്യാഭ്യാസ വകുപ്പിന് 10.8 ബില്യണ്‍ ഡോളര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.7 ശതമാനം വര്‍ദ്ധനവുണ്ടായി, 2019 ല്‍ സ്‌കൂളുകളില്‍ 1,300 അധിക തസ്തികകള്‍ അനുവദിക്കും.

01:36pm
12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് പേയ്മെന്റ് ആഴ്ചയില്‍ 2.20 യൂറോയും 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 5.20 യൂറോയും വര്‍ധിപ്പിക്കും. ഇരു വിഭാഗത്തിനും ബാക്ക് ടു സ്‌കൂള്‍ ഇനത്തില്‍ 25 യൂറോയും വര്‍ധിപ്പിച്ചിട്ടുണ്ട്.

01:35pm
പുതിയ പെയ്ഡ് പാരന്റല്‍ ലീവ് സ്‌കീം നവംബര്‍ 2019 മുതല്‍ നിലവില്‍ വരും. ഇതിലൂടെ കുഞ്ഞിന്റെ ആദ്യവര്‍ഷം മാതാവിനും പിതാവിനും രണ്ടാഴ്ച അധിക അവധി എടുക്കാം. ഇത് ഏഴ് ആഴ്ച വരെ ഭാവിയില്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

01:34pm
അടുത്ത മാര്‍ച്ച് മുതല്‍ എല്ലാ സാമൂഹ്യ ക്ഷേമപദ്ധതികളിലും ആഴ്ചയില്‍ 5 യൂറോ വര്‍ധിക്കും. ഈ വര്‍ഷം മുതല്‍ ക്രിസ്മസ് ബോണസ് 100 ശതമാനമായി തിരിച്ചു വരുന്നു.

01:33pm
ടുബാക്കോ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. 20 സിഗററ്റുകളുള്ള ഒരു പായ്ക്കറ്റിന് എക്‌സൈസ് ഡ്യൂട്ടി 50 സെന്റ് വര്‍ധിപ്പിച്ചു. സിഗരറ്റ് പായ്ക്കറ്റ് വില 12.70 യൂറോ ആകും.

01:33pm
2019 ല്‍ നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ടിനുള്ള (എന്‍ടിപിഎഫ്) തുക 20 മില്യന്‍ വര്‍ധിപ്പിച്ച് 75 മില്യണ്‍ യൂറോ ആയി ഉയര്‍ത്തി.

01:32pm
70 വയസ്സിനു മുകളിലുള്ള എല്ലാ മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്കും പ്രിസ്‌ക്രിഷന്‍ ചാര്‍ജ്ജ് 2.50 യൂറോയില്‍ നിന്ന് 1.50 യു ആയി കുറച്ചു. പ്രതിമാസ ഡ്രഗ് പെയ്‌മെന്റ് സ്‌കീം പരിധി 134 യൂറോയില്‍ നിന്ന് 124 യൂറോ ആയി കുറച്ചു. 2019 ല്‍ മാനസികാരോഗ്യ സേവനത്തിനായി അധികമായി 84 മില്യണ്‍ നല്‍കും. മാനസികാരോഗ്യത്തിനുള്ള മൊത്തം ഫണ്ട് 1 ബില്ല്യണ്‍ യൂറോ ആയി. 9% വര്‍ധന.

01:31pm
ജിപി വിസിറ്റ് കാര്‍ഡിനുള്ള ആഴ്ച ശമ്പള പരിധി 25 യൂറോ ഉയര്‍ത്തി.

01:30pm
ആരോഗ്യ മേഖലയില്‍ 700 മില്യണ്‍ യൂറോ അധിക തുക വകയിരുത്തും. 2019 ല്‍ ആരോഗ്യ ഫണ്ടിംഗില്‍ 1.05 ബില്ല്യണ്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യ മേഖലയിലെ മൊത്തം ഫണ്ടിങ് 17 ബില്യണ്‍ ആകും.

01:27pm
2018 ല്‍ കാപിറ്റല്‍ ഫണ്ടിംഗില്‍ 60 മില്ല്യന്‍ യൂറോ അധികമായി നീക്കിവയ്ക്കുമെന്ന് മന്ത്രി പറയുന്നു. ഇതില്‍ അടിയന്തര താമസ സൗകര്യത്തിന് മുന്‍ഗണന. 30 മില്ല്യന്‍ യൂറോ ഭവനരഹിതര്‍ക്കായി മാറ്റിവെച്ചു. ഇതോടെ ഭവന മേഖലയില്‍ മൊത്തം 146 മില്ല്യന്‍ യൂറോ വകയിരുത്തും.

01:25pm
2019 ല്‍ ഹൗസിങ് അസിസ്റ്റന്‍സ് പേയ്‌മെന്റിനായി (എച്ച് പി പി) 2019 ല്‍ അധികമായി 121 മില്യണ്‍ യൂറോ വകയിരുത്തും. ഇതിലൂടെ 16,760 പുതിയ വാടക വീടുകള്‍ ലഭ്യമാക്കും.

01:24pm
അടിയന്തിരമായി 7,000 ഭവനങ്ങള്‍ ലഭ്യമാക്കും. 2019 ല്‍ പതിനായിരം സോഷ്യല്‍ ഹൌസിങ് യൂണിറ്റുകള്‍ നിര്‍മ്മിക്കും. ഇതിനായി 1.25 ബില്യണ്‍ വകയിരുത്തി.

01:22pm
ഭവനപ്രതിസന്ധിയാണ് അയര്‍ലണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് സമ്മതിച്ച് ധനകാര്യ മന്ത്രി. കൂടുതല്‍ താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിന് പരിശ്രമിക്കും. പാവപ്പെട്ടവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ഭവന ലഭ്യത ഉറപ്പുവരുത്തും.

01:20pm
സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, പൊതു ഗതാഗതമാര്‍ഗ്ഗം, മറ്റ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി 1.4 ബില്യണ്‍ യൂറോ അനുവദിച്ചു. ഇതോടെ അടുത്ത വര്‍ഷം മൊത്തം വകയിരുത്തിയിരിക്കുന്നത് 7.3 ബില്ല്യന്‍ യൂറോയാണ്.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റുകള്‍ 24 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ പൊതുചിലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് അയര്‍ലണ്ടും.

01:17pm
എക്‌സ്പെന്‍ഡിക്ച്വര്‍ ചെലവുകള്‍ക്കായി 59.2 ബില്യണ്‍ വകയിരുത്തി. 4 ശതമാനം വര്‍ധനവാണിത്.

01:16pm
പബ്ലിക് ഡെബിറ്റ് ലെവല്‍ രാജ്യത്തെ ഓരോ വ്യക്തിക്കും 42,000 യൂറോ വീതമാണ്.

01:15pm
പൊതുമേഖലയില്‍ റെക്കോര്‍ഡ് തുകയാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്ന് മന്ത്രി.

ഐറിഷ് സാമ്പത്തിക വളര്‍ച്ച ആരോഗ്യകരമായ നിലയിലാണ്. ജിഡിപി വളര്‍ച്ച അടുത്ത വര്‍ഷം 2.4 ശതമാനമാകുമെന്നാണ് കരുതുന്നത്. 37 ബില്യണ്‍ യൂറോയാണ് സെപ്റ്റംബര്‍ വരെയുള്ള നികുതി വരുമാനം. പ്രതിവര്‍ഷം 5.2 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. വര്‍ഷാവസാനം 55.1 മില്യണ്‍ യൂറോയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.

01:07pm
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പത്താം വാര്‍ഷികം ഓര്‍മിപ്പിച്ച് പാസ്‌ക്കല്‍ ഡോനഹോ. ഈ തലമുറയിലെ
രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ബ്രെക്‌സിറ്റ്.

നോ-ഡീല്‍ ബ്രെക്‌സിറ്റ് മുന്നില്‍ കണ്ടാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്

01:05pm
ധനകാര്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു

12:45pm

ബജറ്റ് അവതരണത്തിനായി ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണോഹൊ ലെയിന്‍സ്റ്റര്‍ ഹൗസില്‍ എത്തി

Share this news

Leave a Reply

%d bloggers like this: