ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം
ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. 88 വയ്സുള്ള മാർപ്പാപ്പയെ ഈ മാസം 14നാണ് ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച റോമിലെ ജെമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.