ഡബ്ലിൻ ബസിലെ സുരക്ഷാ പ്രശ്നം ; കുട്ടിയെ അടിക്കുന്നതിന്റെ വൈറല്‍ വീഡിയോയിൽ അന്വേഷണം ആരംഭിച്ചു

ഒരു കുട്ടിയെ ബസ് ജീവനക്കാരനായി കരുതുന്ന ഒരാൾ അടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഡബ്ലിൻ ബസ് അധികൃതർ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഈ ദൃശ്യങ്ങളിൽ, ഡബ്ലിൻ ബസിന്റെ വാതിലിനടുത്ത് ഒരു ഹൈ-വിസ് ജാക്കറ്റുള്ള വ്യക്തിയും ബസ് സ്റ്റോപ്പിൽ നിന്ന കുട്ടിയും തമ്മില്‍ തര്‍ക്കിക്കുന്നതായി കാണാം. ഈ സംഭവം നടന്ന സമയവും സ്ഥലവും ഇതുവരെ വ്യക്തമായിട്ടില്ല. ചുരുങ്ങിയ ദൈർഘ്യമുള്ള വീഡിയോയിൽ, ബസിന് പുറത്തു നിൽക്കുന്ന … Read more

കൊച്ചിയില്‍ അപകടത്തില്‍ പെട്ട് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

കൊച്ചി-കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണ്, തൃക്കാക്കര എംഎല്‍എ ഉമ തോമസി ന് ഗുരുതര പരിക്ക്. പരിക്കേറ്റു ആശുപത്രിയില്‍ എത്തിച്ച എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം … Read more

ബ്ലാഞ്ചാർഡ്സ്ടൗൺ വാഹനാപകടം ; ഒരാള്‍ക്കെതിരെ കേസ്, യുവതി അറസ്റ്റില്‍

ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ്ടൗൺ റോഡില്‍ നടന്ന വാഹനാപകടത്തില്‍, കാല്‍നടയാത്രക്കാരായ  ദമ്പതികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ ഒരാൾക്കെതിരെ കുറ്റം ചുമത്തി. പ്രതിയെ തിങ്കളാഴ്ച ഡബ്ലിനിലെ ക്രിമിനൽ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും ഗാർഡാ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്ത്രീയെ നിലവിൽ ഡബ്ലിനിലെ ഗാർഡാ സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്‌. ആന്റണി ഹോഗ് (40) ജോർജീന ഹോഗ് മൂർ (30) എന്നിവരാണ്‌ വ്യാഴാഴ്ച വൈകീട്ട് നടന്ന അപകടത്തില്‍ മരിച്ചത്. ഇവരെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ജോർജിനാ … Read more

സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ‘ക്രിസ്തുമസ് – പുതുവത്സരാഘോഷം’ മരിയൻ ഫെസ്റ്റിവിറ്റി ഡിസംബർ 31ന്; മാറ്റ് കൂട്ടാൻ സംഗീത നിശയും കലാപരിപാടികളും

സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ‘ക്രിസ്തുമസ് – പുതുവത്സരാഘോഷം’ മരിയൻ ഫെസ്റ്റിവിറ്റി 2024 ഡിസംബർ 31 ചൊവ്വാഴ്ച വൈകുന്നേരം  5 മണി മുതൽ St. Lorcan’s Boys National School, 2 Palmerstown Ave, Dublin 20, D20 K248 നടത്തുന്നു. ഇടവക വികാരി ഫാദർ സജു ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന മരിയൻ ഫെസ്റ്റിവിറ്റിയുടെ ഉദ്ഘാടനം സൗത്ത് ഡബ്ലിൻ മേയർ  ബേബി പെരേപ്പാടൻ നിർവ്വഹിക്കും. തുടർന്ന്, ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശവും ഏവരുടെയും … Read more

അയര്‍ലണ്ടില്‍ പനി ബാധിച്ച് 700 ലധികം രോഗികള്‍ ആശുപത്രിയില്‍ – HSE

അയര്‍ലണ്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 700 കടന്നതായി HSE റിപ്പോര്‍ട്ട്‌ ചെയ്തു.കേസുകളുടെ വർധനവ് അവർ മുൻകൂട്ടി പ്രവചിച്ചിരുന്ന തലത്തിലേക്ക് എത്തിയതായി HSE വ്യക്തമാക്കി. HSE കേസുകളുടെ വർധനവ് മുൻകൂട്ടി പ്രവചിച്ചിരുന്നു, ഇപ്പോൾ 742 പേർ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും, ഇത് ക്രിസ്മസിനു ശേഷം ആശുപത്രികളിൽ തിരക്കും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് ഒരു HSE വക്താവ് പറഞ്ഞു. ഡിസംബര്‍ അവസാന വാരത്തില്‍ 800-900 ഫ്ലൂ കേസുകൾ ആശുപത്രികളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ജനുവരിയിൽ അത് കൂടുമെന്നും … Read more

വീണ്ടും റോഡ്‌ അപകടം ; കാര്‍ലോയില്‍ കാല്‍ നട യാത്രക്കാരി മരിച്ചു

അയര്‍ലണ്ടില്‍ റോഡ്‌ അപകടങ്ങള്‍ തുടര്‍ കഥയാവുന്നു, കാര്‍ലോയില്‍ 70 വയസ്സുള്ള ഒരു വയോധിക ഇന്നലെ വാഹനം തട്ടി മരിച്ചു. Rathcrogue-ലെ N80 ൽ വെള്ളിയാഴ്ച്ച വൈകീട്ട് 6.30 നായിരുന്നു അപകടം. മൃതദേഹം വാട്ടർഫോർഡ് റീജിയണൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാറിന്റെ ഡ്രൈവർക്ക് (20) പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ അറിയുന്നവരും, ഡാഷ്-കാം ഫൂട്ടേജ് ഉള്ളവരും 059 913 6620 എന്ന നമ്പറിൽ കാർലോ ഗാർഡാ സ്റ്റേഷനിലോ, 1800 666 111 എന്ന ഗാർഡാ … Read more

ഉത്സവ സീസണിൽ വാങ്ങുന്ന ഭക്ഷണത്തിന്റെ പകുതി പാഴാക്കപ്പെടുന്നു: പഠന റിപ്പോർട്ട്

അവധി ദിവസങ്ങളിൽ വാങ്ങുന്ന ഭക്ഷണത്തിന്റെ 50 ശതമാനവും പാഴാകുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 37 ശതമാനം ആളുകള്‍ക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി അധികം ഭക്ഷണം ഒരുക്കണമെന്ന സമ്മർദ്ദം അനുഭവപ്പെടുന്നുവെന്ന് പഠനം പറയുന്നു. മാര്‍ക്കറ്റ്‌ പ്ലേസ് ആപ്പ് ആയ Too Good To Go, നടത്തിയ ഒരു പഠനത്തിൽ, 25 ശതമാനം ഐറിഷ് ഉപഭോക്താക്കൾ ക്രിസ്മസ് സീസണിൽ ബ്രെഡ്‌ പാഴാക്കുന്നു. അതേസമയം, 23 ശതമാനം ആളുകൾ ക്രാൻബെറി സോസ്, ബ്രാൻഡി ബട്ടർ പോലുള്ള സീസണൽ സോസുകൾ പാഴാക്കുന്നു. ഒരു … Read more

ആശുപത്രികളില്‍ കിടക്കള്‍ക്കായി 234 പേർ കാത്തിരിക്കുന്നു: INMO റിപ്പോർട്ട്

അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെള്ളിയാഴ്ച രാവിലെ വരെ 234 രോഗികൾ  കിടക്ക കിട്ടാതെ കാത്തിരിക്കുകയാണെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) റിപ്പോർട്ട് ചെയ്തു. ഓർഗനൈസേഷന്റെ ട്രോളി വാച്ച് റിപ്പോർട്ട് പ്രകാരം 170 പേർ എമർജൻസി വിഭാഗങ്ങളിലും 64 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിലും ചികിത്സക്ക് കിടക്ക കിട്ടാതെ കാത്തിരിക്കുന്നു. കണക്കുകൾ പ്രകാരം, ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ ആളുകൾ കിടക്കക്കായി കാത്തിരിക്കുന്നത്. 33 പേർ എമർജൻസി വിഭാഗത്തിലും 30 പേർ മറ്റ് വാർഡുകളിലുമാണ് … Read more

ബ്ലാഞ്ചാർഡ്സ്ടൗൺ അപകടം : മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു

ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്റ്റൗൺ റോഡിൽ  അപകടത്തിൽ മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു. ആന്റണി ഹോഗ് (40) ജോർജീന ഹോഗ് മൂർ (30) എന്നിവരാണ്‌ വ്യാഴാഴ്ച വൈകീട്ട് നടന്ന അപകടത്തില്‍ മരിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തിൽ കാല്‍നട യാത്രക്കാര്‍ ആയ നാലുപേരാണ് ഉൾപ്പെട്ടിരുന്നത്. ജോർജീന സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. ആന്റണി രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിൽ മറ്റ് ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ ജീവൻ … Read more

ഡോ. മന്‍മോഹന്‍സിംഗ് ന്‍റെ നിര്യാണത്തില്‍ ഓ.ഐ.സി.സി അയര്‍ലണ്ട് അനുശോചനം രേഖപെടുത്തി

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും, സാമ്പത്തിക ശാസ്ത്രഞ്ജനുമായിരുന്ന ഡോ. മന്‍മോഹന്‍സിംഗ്ന്‍റെ നിര്യാണത്തില്‍ ഓ.ഐ.സി.സി അയര്‍ലണ്ട് അനുശോചനം രേഖപെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും, ഇന്ത്യക്കാകമാനവും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഓ.ഐ.സി.സി അയര്‍ലണ്ട് പ്രണാമം അര്‍പ്പിക്കുന്നു