ക്ലെയർലെ ഒരു പള്ളിയുടെ ഗോപുരം ഇടി മിന്നലേറ്റ് തീ പിടിച്ചു തകര്‍ന്നു വീണു

ക്ലെയർ കൗണ്ടിയിലെ റുവാനിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളി കെട്ടിടം ഇടി മിന്നല്‍ ഏറ്റതിനെ തുടര്‍ന്ന് തകർന്നു വീണു. ഞായറാഴ്ച പുലര്‍ച്ചെയോടെ പള്ളിയുടെ മരം കൊണ്ട് നിര്‍മ്മിച്ച ഗോപുരം മിന്നലേറ്റ് തീ പിടിച്ചു നിലത്തു വീഴുകയായിരുന്നു. ഫയർഫൈറ്റർമാർ വന്ന് തീ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നതിനിടെ, തീപിടിച്ച ഗോപുരം അവരുടെ മുമ്പിലേക്ക് കത്തിയമര്‍ന്നു വീണു. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എമര്‍ജന്‍സി സര്‍വീസ്, ക്ലെയർ കൗണ്ടി ഫയർ ആൻഡ് റെസ്ക്യു എനിസ് സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി. പള്ളിയുടെ മറ്റു ഭാഗങ്ങളിലേക്ക് … Read more

കോർക്കിൽ €185,000 വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

കോർക്കിൽ €185,000 വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ടാറയുടെ ഭാഗമായി ഡഗ്ലസ് പ്രദേശത്തിലെ ഒരു വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. തിരച്ചിലിന്റെ സമയത്ത്, €150,000 വിലമതിക്കുന്ന 15,000 എക്സ്ടസി ടാബ്ലറ്റുകളും, €35,000 വിലമതിക്കുന്ന കൊക്കെയിനും പിടിച്ചെടുത്തതതായി ഗാർഡായ് അറിയിച്ചു. 30-കളിൽ പ്രായമുള്ള ഒരു വനിതയും അറസ്റ്റുചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക്30-ലേറെ വയസ്സുണ്ട്. ഇയാളെ  ഇന്ന് മാലോ ജില്ല കോടതിയിൽ ഹാജരാക്കും. കൂടുതല്‍അന്വേഷണം തുടരുന്നതായും, മയക്കുമരുന്നുകൾ ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് വിശകലനത്തിനായി അയയ്ക്കുമെന്ന് ഗാർഡായ് … Read more

അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൈക്കിൾ യാത്രക്കാരുടെ കണക്കുകള്‍ പുറത്ത്

2022 മുതൽ 2,700-ഓളം സൈക്കിൾ യാത്രക്കാർ അപകടങ്ങളിലൂടെ എമർജൻസി വിഭാഗങ്ങളിലൂടെയോ, അല്ലാതെയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി എച്ച്എസ്ഇ അറിയിച്ചു. ഈ രണ്ട് വർഷത്തെ കാലയളവിൽ സൈക്കിള്‍ ഉപയോഗിക്കുന്നവരിൽ ഏറ്റവും സാധാരണമായ പരിക്കുകൾ തല, കൈമുട്ടുകള്‍, അല്ലെങ്കിൽ മുന്‍കൈഭാഗം എന്നിവയിലായിരുന്നു. ഹോസ്പിറ്റൽ ഇൻപേഷ്യന്റ് എൻക്വയറി (HIPE) സിസ്റ്റം വഴി ലഭിച്ച കണക്കുകൾ പ്രകാരം, 2023-ൽ പരിക്കേറ്റ 1,345 സൈക്കിൾ യാത്രക്കാര്‍ ആശുപത്രിയിൽ ചികിത്സ തേടുകയും, അതിനു മുമ്പ് 2022-ൽ 1,373 പേർ ചികിത്സ തേടുകയും ചെയ്തു. ഈ കണക്കുകൾ പബ്ലിക്കലി … Read more

ഫ്ലൂ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് എച്ച്എസ്ഇ

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഫ്ലൂമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ഇയിലെ മുതിർന്ന വക്താവ് പറഞ്ഞു. എച്ച്എസ്ഇ യുടെ കണക്ക് പ്രകാരം, വർഷാവസാന വാരത്തിൽ 800 മുതൽ 900 വരെ ഫ്ലൂ കേസുകൾ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാനാണ് സാധ്യത. കൂടാതെ, ജനുവരി മാസത്തിൽ ഇത് വളരെയധികം കൂടുമെന്നും അവർ പ്രവചിക്കുന്നു. ഇപ്പോൾ 525-ലധികം ഫ്ലൂ രോഗികൾ ആശുപത്രിയിൽ ചികിത്സയിലാണ്, കൂടാതെ 155 പേർ ആർ‌എസ്‌വി (RSV) ബാധയുമായാണ് ചികിൽസയിൽ കഴിയുന്നത്, എച്ച്എസ്ഇയുടെ ക്ലിനിക്കൽ ഡയറക്ടർ … Read more

ക്രിസ്മസ് കാലത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യപകമാവുന്നു; ഗാർഡാ മുന്നറിയിപ്പ്

ക്രിസ്മസിന്റെ മുന്നോടിയായി നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ടെക്സ്റ്റ് സന്ദേശ തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്തതായി ഗാർഡായി അറിയിച്ചു. ബാങ്കുകൾ, ഡെലിവറി കമ്പനികൾ, കോറിയർ സേവനങ്ങൾ, യൂട്ടിലിറ്റി പ്രൊവൈഡറുകൾ, സർക്കാരിന്റെ ഏജൻസികൾ എന്നിവയുടെ പേരിൽ പ്രവർത്തിക്കുന്ന നിരവധി സ്മിഷിംഗ് തട്ടിപ്പുകള്‍ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ഗാർഡാ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) ഉദ്യോഗസ്ഥർ ബാങ്ക് ഉപഭോക്താക്കളോട് കൂടുതൽ ജാഗ്രത പുലർത്താൻ നിർദേശിച്ചു. വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾക്ക് പ്രതികരിച്ച ഉപഭോക്താക്കൾ ഉടൻ തന്നെ അവരുടെ ബാങ്കുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. തട്ടിപ്പുകാര്‍ … Read more

നാഷണൽ സ്ലോ ഡൗൺ ഡേ: 630 ഡ്രൈവർമാർ വേഗപരിധി ലംഘിച്ചതിന് പിടിയില്‍

നാഷണൽ സ്ലോ ഡൗൺ ഡേ യിൽ 630 ഡ്രൈവർമാർ വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയതായി ഗാർഡായ് അറിയിച്ചു, അതിൽ 281 പേരെ നേരിട്ട് പിടികൂടിയതായി ഗാർഡായ് ടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. റോഡ് സുരക്ഷാ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കിയ ഈ നടപടിയുടെ ലക്ഷ്യം വേഗം കുറച്ച് റോഡ് സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ്. വേഗം ലംഘിച്ച ഡ്രൈവർമാരിൽ ഒരാള്‍  Ballinacurra Weston, കോം ലിമറിക്-ലെ N18 പാതയിൽ 100 കിമി/മണിക്കൂർ വേഗപരിധിയുള്ള സ്ഥലത്ത് 136 കിമി/മണിക്കൂർ വേഗത്തിൽ സഞ്ചരിച്ചിരുന്നതായി ഗാര്‍ഡ അറിയിച്ചു. … Read more

500 വർഷം പഴക്കമുള്ള മെഡിച്ചി രഹസ്യ പാത നവീകരണത്തിന് ശേഷം വീണ്ടും തുറന്നു

ഇറ്റലിയിലെ ഫ്ലോറൻസിൽ പ്രമുഖമായ മെഡിച്ചി രഹസ്യ പാത നവീകരണ പ്രവര്‍ത്തനങ്ങള്‍ ക്കു ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തു. മെഡിച്ചി കുടുംബത്തിന് നഗരമധ്യത്തിൽ തടസമില്ലാതെ സഞ്ചരിക്കാൻ അനുവദിക്കുന്നതിനായി 500 വർഷം മുമ്പ് നിർമ്മിച്ച രഹസ്യപാത, €10 മില്യൺ ചെലവിലാണ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. 700 മീറ്ററിലധികം നീളമുള്ള വസാരി കൊറിഡോർ, പ്രശസ്തമായ പോണ്ടെ വെക്കിയോ പാലത്തിന്റെ മുകളിലൂടെയാണ് കടന്നുപോകുന്നത്. 1565-ൽ ഡ്യൂക്ക് കോസിമോ ഒന്നാമന്‍  തന്റെ മകന്റെ വിവാഹം ആഘോഷിക്കുന്നതിനായി നിര്‍മ്മിച്ചതാണ് ഈ പാത. … Read more

കാറ്റും മഞ്ഞും : അഞ്ച് കൗണ്ടികളിൽ യെല്ലോ അലേര്‍ട്ട്

അയര്‍ലണ്ടിലെ അഞ്ചു കൗണ്ടികളിൽ ഹിമ പാതത്തിനും വിവിധ പ്രദേശങ്ങളിൽ കാറ്റിനുമുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കി. കാവൻ, ഡോണിഗൽ, മോനഗൻ, ലെയ്ട്രിം, ലൗത്ത് എന്നിവിടങ്ങളില്‍ ഹിമപാത മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണി വരെ തുടരും എന്ന് Met Éireann അറിയിച്ചു. ഡോണിഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികളിൽ കാറ്റിനുള്ള യെല്ലോ മുന്നറിയിപ്പ് ഇന്ന് പുലർച്ചെ 3 മണിക്ക് ആരംഭിച്ചു, ഉച്ചയ്ക്ക് 2 മണി വരെ പ്രാബല്യത്തിൽ തുടരും. ക്ലയർ, ലിമെറിക്ക്, കേറി കൗണ്ടികളിൽ കാറ്റ് … Read more

സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല : സഹായം തേടി പോലീസ്

സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നാണ് 22കാരി സാന്ദ്രാ സജുവിനെ കാണാതായത്. പത്തു ദിവസം മുമ്പ് ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30 നാണ് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ടത്. അതിനു ശേഷം സാന്ദ്രയുടെ യാതൊരു വിവരങ്ങളുമില്ല. ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്. സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ പൊലീസ്. അഞ്ചടി ആറ് ഇഞ്ച് ഉയരം, മെലിഞ്ഞ … Read more

നിയമ ലംഘനത്തിന് പിഴയടയ്ക്കാന്‍ പറഞ്ഞു; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി, ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

ട്രാഫിക്‌ നിയമ ലംഘനത്തിന് പിഴയടക്കാന്‍ പറഞ്ഞതിന്റെ പേരില്‍ നടുറോഡില്‍ ലോറി നിര്‍ത്തിയിട്ട് താക്കോലുമായി ഡ്രൈവര്‍ മുങ്ങി. സംഭവം നടന്നത് ബെംഗളൂരുവിലെ നൈസ്-ഹൊസൂര്‍ റോഡിലാണ്. റോഡിന് കുറുകേ ലോറി നിര്‍ത്തിയശേഷമാണ് ഡ്രൈവര്‍ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത് തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് നേരിട്ടു. ലോറി നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ‘കലിപ്പ്’ ലായത്. വൈകീട്ട് നാലരമുതല്‍ രാത്രി എട്ടര വരെ വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്, അതിനാലാണ് ട്രാഫിക്‌ പോലീസ് ലോറി തടഞ്ഞത്. … Read more