സ്‌പെയിനിലെ പ്രളയത്തിൽ 205 മരണം

സ്‌പെയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രളയത്തില്‍ 205 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. മരണങ്ങളില്‍ 202-ഉം വലന്‍സിയ പ്രവിശ്യയിലാണ്. നിരവധി ടൗണുകളില്‍ ഇപ്പോഴും വാഹനങ്ങളും മറ്റ് വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമായി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രളയത്തിന് പിന്നാലെ വൈദ്യുതബന്ധം നിലച്ച പല പ്രദേശങ്ങളും ഇരുട്ടില്‍ തുടരുകയാണ്. ശുദ്ധജലത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഫോണ്‍ കണക്ഷനുകളും പലയിടത്തും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പ്രളയം ബാധിച്ച ധാരാളം പേര്‍ മാധ്യമങ്ങള്‍ വഴി സഹായം തേടുന്നുണ്ട്. പ്രളയത്തെ പറ്റി അധികൃതര്‍ ആദ്യ ദിവസം … Read more

ഗൃഹാതുരമായ ഓർമകളുമായി Rosemary Creations Ireland-ന്റെ ‘ഇണങ്ങി ഒന്നു പിണങ്ങി’ ആൽബം യൂട്യൂബിൽ ശ്രദ്ധ നേടുന്നു

ജീവിതത്തിന്റെ ഇന്നലെകളിലേക്ക് നിങ്ങളുടെ ഓര്‍മകളെ കൂട്ടിക്കൊണ്ട് പോകുന്ന ഗൃഹാതുരത്വം തുളുമ്പുന്ന അതി മനോഹരമായ വീഡിയോ ആല്‍ബം ‘ഇണങ്ങി ഒന്നു പിണങ്ങി’ യൂട്യാബില്‍ റിലീസ് ചെയ്തു. Rosemary Creations Ireland ആണ് ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനരചന ബെന്നി അറയ്ക്കല്‍, സംഗീതം അനില്‍ സുരേന്ദ്രന്‍, ഗായിക ഐശ്വര്യ അനില്‍. ആല്‍ബത്തിന്റെ ഡയറക്ടര്‍ അഭിജിത് അനില്‍കുമാര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ കുട്ടി ജോസ്. ക്യാമറ, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ജോര്‍ജിന്‍ ജോര്‍ജ്. ദേവിക നായര്‍ ആണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബം കാണാം:

ഐറിഷ് കമ്പനിയായ ട്രാൻസ്‌നാ കേരളത്തിലും; കമ്പനിയെ കേരളത്തിൽ എത്തിച്ചത് വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇൻവെസ്റ്റർ പ്രോഗ്രാം

അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ട് ആസ്ഥാനമായുള്ള ട്രാസ്‌ന സൊല്യൂഷന്‍സ് ടെക്‌നോളജി ലിമിറ്റഡ് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. സെമികണ്ടക്ടര്‍ ഡിസൈന്‍, എഡ്ജ് കംപ്യൂട്ടിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ മേഖലകളില്‍ പ്രാവീണ്യമുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതനവ്യവസായങ്ങളുടെ കൂട്ടത്തിലുള്ളതാണ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കമ്പനി തങ്ങളുടെ നാട്ടില്‍ വരണമെന്ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേരളത്തെയാണ് ട്രാസ്‌ന തെരഞ്ഞെടുത്തത്. വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെയാണ് കമ്പനി കേരളത്തില്‍ നിക്ഷേപത്തിനായി തയ്യാറായത്. കേരളത്തിലെ യൂണിറ്റ് … Read more

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2-ന്

നീനാ (കൗണ്ടി ടിപ്പററി) : ‘നീനാ ചിയേഴ്സ്’ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ‘Nenagh Ballymackey’ ഹാളിൽ വച്ച് നടക്കും. അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 2001 യൂറോ, 1001 യൂറോ, 501 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ്. ഇതിനോടകം നിരവധിപ്പേർ രജിസ്റ്റർ ചെയ്ത് ആവേശകരമായ മത്സരത്തിന് തയാറായിക്കഴിഞ്ഞു.  അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് … Read more

ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് നവംബർ 16-ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നതാണ്. മത്സര വിജയിക്ക് ആയിരം യൂറോ ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രണ്ടാം സമ്മാനം നേടുന്നയാൾക്ക് 500 യൂറോയും, മൂന്നാം സ്ഥാനക്കാരന് 250 യൂറോയും ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ്. വാട്ടർഫോർഡിൽ … Read more

അയർലണ്ട് മലയാളി സിജി വർഗീസിന്റെ പിതാവ് റെജിമോൻ വർഗീസ് അന്തരിച്ചു

അയര്‍ലണ്ടിലെ ന്യൂറോസില്‍ താമസിക്കുന്ന മലയാളി സിജി വര്‍ഗീസിന്റെ പിതാവ് റെജിമോന്‍ വര്‍ഗീസ് (എന്‍.പി വര്‍ഗീസ്) നിര്യാതനായി. കോതമംഗലത്തെ റെജിമോന്‍ ട്രാവല്‍സ് ഉടമയാണ്. 78 വയസായിരുന്നു. കോതമംഗലത്ത് പതിറ്റാണ്ടുകളായി സ്വകാര്യ ബസ് സര്‍വീസ്, ടൂറിസ്റ്റ് ബസ് സര്‍വീസ് എന്നിവ നടത്തിവരികയായിരുന്ന റെജിമോന്‍ വര്‍ഗീസ്, നിരവത്ത് കുടുംബാഗമാണ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാതിരപിള്ളി ഒന്നാം മൈലിലുള്ള മകന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോതമംഗലം ചെറിയ പള്ളിയില്‍ നടത്തും.

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവകയുടെ നേതൃത്വത്തിലുള്ള വാർഷിക കൺവെൻഷൻ ഒക്ടോബർ മാസം 25, 26 തീയതികളിൽ ചർച്ച് ഓഫ് അയർലണ്ട് സെന്റ് ജെയിംസ് & സെന്റ് കാതറൈൻസ് ദൈവാലയത്തിൽ നടത്തപ്പെടുന്നു.  വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്ക് ഡബ്ലിൻ സി. എസ്. ഐ. ഇടവക വികാരി റവ. ജെനൂ ജോൺ അധ്യക്ഷത വഹിക്കും. മാർത്തോമാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്റ്, കോർക്ക് എന്നീ ഇടവകകളുടെ വികാരി റവ. സ്റ്റാൻലി മാത്യു ജോൺ … Read more

അയർലണ്ട് ബ്‌ളാക്ക്‌റോക്കിൽ മലയാളം ക്ളാസുകൾ രണ്ടാം വർഷത്തിലേക്ക്

ഡബ്ലിൻ: ബ്‌ളാക്ക്‌റോക്ക് സെയിന്റ് ജോസഫ് പാരിഷ് കമ്മിറ്റി നേതൃത്വം കൊടുക്കുന്ന ‘കേരള സർക്കാരിന്റെ കീഴിലുള്ള’ മലയാളം മിഷൻ – മലയാളം ക്ളാസുകൾ കഴിഞ്ഞ ഒരുവർഷം വിജയകരമായി പൂർത്തീകരിച്ചിരുന്നു. പുതിയ അധ്യയന വർഷത്തെ ക്ളാസുകൾ ഒക്ടോബർ മാസം തുടക്കം കുറിച്ചു. എല്ലാ ശനിയാഴ്ച്ചയും 5 മണിമുതൽ 7 മണിവരെ ഡബ്ലിൻ  Stillorgan-ൽ ഉള്ള  St Brigid’s Parish ഹാളിൽ (St Brigid’s Parish Centre St Brigid’s Church Rd, Stillorgan, Dublin, A94 DD23) ക്ളാസുകൾ നടക്കുന്നു. മലയാളം … Read more

അയർലണ്ട് മലയാളി സിറിൽ തെങ്ങുംപള്ളിയുടെ പിതാവ് റ്റി.എം അബ്രാഹം നിര്യാതനായി

ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് ഇടവക ട്രസ്റ്റിയും, ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വേൾഡ് മലയാളി കൗൺസിൽ  അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗവും, കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട് ട്രഷററുമായ സിറിൽ തെങ്ങുംപള്ളിയുടെ പിതാവ്, പാലാ മൂന്നാനി  തെങ്ങുംപള്ളിൽ റ്റി.എം അബ്രാഹം (76)നിര്യാതനായി. ഭാര്യ പരേതയായ ജെസ്സി ഈരാറ്റുപേട്ട ചെറുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ :ഗ്രേസ് ( ന്യൂസിലാൻഡ് ),ബിന്ദു ( യു കെ), മാത്യൂസ് ( ദുബായ് ), സിറിൽ. മരുമക്കൾ: ഷിലു … Read more

വിക്ക്ലോ മലയാളി അലക്സ്‌ തങ്കച്ചന്റെ മാതാവ് കുഞ്ഞമ്മ തങ്കച്ചൻ (73) അന്തരിച്ചു

വിക്ക്ലോ മലയാളിയായ അലക്സ്‌ തങ്കച്ചന്റെ മാതാവ് അടൂർ ബദാം മുക്ക് പാലവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ തങ്കച്ചൻ (73) അന്തരിച്ചു. സംസ്‍കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് വസതിയിലും പിന്നീട് 12 മണിക്ക് കടമ്പനാട് ഇമ്മനുവേൽ മാർത്തോമാ പള്ളിയിൽ വച്ചും നടക്കും. ആദരാജ്ഞലികൾ.