മുട്ട സൂക്ഷിക്കാറുള്ളത് ഫ്രിഡ്ജിന്റെ ഡോറിനകത്തത് ആണോ? പണി കിട്ടും!

ഫ്രിഡ്ജിന്റെ ഡോറിലെ റാക്കിൽ ആണോ നിങ്ങൾ മുട്ട സൂക്ഷിക്കാറുള്ളത്? എന്നാൽ ആ മുട്ട കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നറിയാമോ? Electronic Temperature Instruments (ETI)- ലെ മാനേജിങ് ഡയറക്ടർ ആയ ജേസൺ വെബ് ആണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുട്ട കേടാകാതിരിക്കണമെങ്കിൽ ഫ്രിഡ്ജിൽ ഏകദേശം 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നാണ് വെബ് പറയുന്നത്. പക്ഷെ മുട്ട ഡോറിലെ ട്രേയിൽ ആണ് സൂക്ഷിക്കുന്നതെങ്കിൽ, ഡോർ ഇടയ്ക്കിടെ തുറക്കുന്നത് കാരണം 4 ഡിഗ്രി തണുപ്പ് മുട്ടയ്ക്ക് കിട്ടാതെ വരുന്നു. ഇത്തരം … Read more

അയർലണ്ട് പ്രവാസിയും, എഴുത്തുകാരനുമായ ജുനൈദ് അബൂബക്കർ ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി

പ്രശസ്ത എഴുത്തുകാരനും, അയർലണ്ടിൽ പ്രവാസിയുമായിരുന്ന ജുനൈദ് അബൂബക്കറും കുടുംബവും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറി. അയർലണ്ടിലെ പ്രവാസികൾക്ക് ഏറെ സുപരിചിതനായ അദ്ദേഹം നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. Seven Days In Linchward Barn, സഹറാ വീയം, പിൻബെഞ്ച് (കവിതകൾ), പക, പൊനോൻ ഗോംബെ, കേണൽ കന്നൻ മുതലായവ പ്രശസ്ത കൃതികൾ.

എയർപോർട്ടിൽ വിദ്വേഷ ജനകമായ കുറിപ്പ് വിതരണം; ബെൽഫാസ്റ്റിൽ 53-കാരൻ അറസ്റ്റിൽ

ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടില്‍ വിദ്വേഷജനകമായ കുറിപ്പുകള്‍ വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് 53-കാരനായ പ്രതി സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങളടങ്ങിയ കുറിപ്പുകള്‍ ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിലെ ആളുകള്‍ വിതരണം ചെയ്തത്. ഈയിടെ നഗരത്തിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പുകളെന്നാണ് നിഗമനം. അതേസമയം ജൂലൈ 29-ന് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് യുകെയിലെ വിവിധ പ്രദേശങ്ങളിലും, ബെൽഫാസ്റ്റിലും പ്രതിഷേധങ്ങൾ കലാപങ്ങൾക്ക് വഴിവച്ചത്. വാഹനങ്ങളും, കാറുകളും തീവയ്ക്കുന്നതിലേയ്ക്ക് കലാപം കടന്നിരുന്നു. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, … Read more

ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 5 ലക്ഷം രൂപ വയനാടിന് സംഭാവന നൽകി ഷീലാ പാലസ് റസ്റ്ററന്റ്

ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച മുഴുവൻ തുകയും വയനാട് ദുരിതാശ്വാസത്തിനായി സമർപ്പിച്ച് അയർലണ്ടിലെ പ്രമുഖ റസ്റ്ററന്റ് ആയ ഷീലാ പാലസ്. 5 ലക്ഷം രൂപയാണ് റസ്റ്ററന്റ് ഉടമയായ ജിതിൻ റാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. https://www.instagram.com/sheela.palace.restaurants?igsh=cm1seXE4am5pZ2pu അയർലണ്ടിലെ പ്രവാസികൾ ആയ കുട്ടികൾ അടക്കമുള്ള ഇന്ത്യക്കാരും, പ്രവാസി സംഘടനകളും കൈയയച്ച് വയനാട് ദുരന്തത്തിൽ സഹായം നൽകുന്നത് തുടരുകയാണ്.

ലീവിങ് സെർട്ടിൽ 625 പോയിന്റുമായി അയർലണ്ട് മലയാളികളുടെ മകൻ മൈക്കിൾ സുനിൽ; ബ്യൂമൗണ്ടിന് അഭിമാന നിമിഷം

ലീവിങ് സെർട്ട് പരീക്ഷയിൽ 625 പോയിന്റ് നേടി ബ്യൂമൗണ്ടിലെ സുനിൽ തോപ്പിൽ- രാജീസ് സുനിൽ ദമ്പതികളുടെ മകൻ മൈക്കിൾ സുനിൽ. ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ നിന്നാണ് മൈക്കിൾ ലീവിങ് സെർട്ട് പൂർത്തിയാക്കിയത്. കോട്ടയം ജില്ലയിലെ അയർക്കുന്നം സ്വദേശികളാണ് കുടുംബം. സുനിൽ  അയർലണ്ടിൽ പ്രവാസം ആരംഭിച്ചിട്ട് 20 വർഷത്തിലേറെയായി.

അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ നമുക്ക് ലഭിക്കുന്ന സമ്മാനത്തിന്- വീടോ, സ്വര്‍ണ്ണമോ, പണമോ മറ്റ് സമ്മാനങ്ങളോ- നല്‍കേണ്ടിവരുന്ന ടാക്‌സിനെയാണ് Capital Acquisitions Tax (CAT) എന്ന് പറയുന്നത്. ഇത്തരത്തില്‍ ഒരു ബന്ധുവോ, സുഹൃത്തോ ഇഷ്ടദാനമായി വീടോ, സ്ഥലമോ തരിക, മറ്റ് സമ്മാനങ്ങള്‍ തരിക മുതലായ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് അതിന്മേല്‍ നികുതി അഥവാ ടാക്‌സ് നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. അതേസമയം Capital Acquisitions Tax Consolidation Act (CATCA) 2003 പ്രകാരം വിവിധ സാഹചര്യങ്ങളില്‍ ഈ ടാക്‌സ് ഇളവ് … Read more

മലയാളി അസോസിയേഷൻ സ്ലൈഗോയുടെ ഓണാഘോഷം സെപ്റ്റംബർ 14-ന്

മലയാളി അസോസിയേഷൻ സ്ലൈഗോ (MAS)-യുടെ ഈ വർഷത്തെ ഓണാഘോഷം “മാസ് ഓണം 2024” സെപ്റ്റംബർ 14-ന് സമ്മർ ഹിൽ കോളേജ് സ്ലൈഗോയിൽ വെച്ച് നടത്താൻ തീരുമാനിച്ചു അയർലണ്ടിലെ തന്നെ മികച്ച ബാൻഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനിൽ ഉള്ള കലാകാരൻമാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കും. ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോയിലെ മലയാളികൾക്ക് നേരിട്ടറിയുന്നതിന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും മാസ് ഓണം 2024 ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക്:https://buytickets.at/malayaliassociationsligo/1356546

അയർലണ്ടിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ലഭിക്കുന്ന പിഴകളും ശിക്ഷകളും എന്തെല്ലാം?

അഡ്വ. ജിതിൻ റാം ലോകത്തെ മറ്റേത് രാജ്യത്തുമെന്ന പോലെ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് അയര്‍ലണ്ടിലും നിയമവിരുദ്ധമാണ്. മദ്യം അടക്കമുള്ള ലഹരികള്‍ ഇതില്‍ പെടുന്നു. രാജ്യത്ത് മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ നേരിടേണ്ടിവരുന്ന നിയമപരമായ ഭവിഷ്യത്തുകളെ കുറിച്ചാണ് ഈ ലേഖനം. Road Traffic Act 1961 ആണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമത്തില്‍ 2006, 2011, 2014, 2016, 2018, 2024 കാലഘട്ടങ്ങളില്‍ ഭേദഗതികളും, കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിട്ടുണ്ട്. നിയമപ്രകാരം ഡ്രൈവിങ്ങിനിടെ ഗാര്‍ഡ കൈ കാണിച്ച് … Read more

അയർലണ്ടിലെ പ്രഥമ ഉഴവൂർ സംഗമം 2024 ഓഗസ്റ്റ് 24-ന് ഡബ്ലിനിൽ

അയർലണ്ടിലെ പ്രഥമ ഉഴവൂർ സംഗമം 2024 ഓഗസ്റ്റ് 24-ന് ഡബ്ലിനിലെ Walkinstown ലുള്ള Moreon Hall ൽ വച്ചു നടക്കും. വൈകിട്ട് 3 മണിക്കാണ് പരിപാടി ആരംഭിക്കുക. മുൻ രാഷ്ട്രപതിയായ കെ.ആർ നാരായണൻ അടക്കമുള്ള പ്രതിഭകൾക്ക് ജന്മം നൽകിയ കോട്ടയത്തെ ഒരു ചെറു ഗ്രാമമാണ് ഉഴവൂർ. ഉഴവൂരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിലേയ്ക്ക് കുടിയേറിയെത്തിയവരുടെ ഒരു സ്നേഹക്കൂട്ടായ്മയാണ് ഇതാദ്യമായി ഡബ്ലിനിൽ സംഘടിപ്പിക്കപ്പെടുന്നത്. സംഗമത്തിനൊപ്പം വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Moeran Hall,58 … Read more

ബെൽഫാസ്റ്റിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കൊലപാതകക്കേസ് പ്രതി രണ്ട് ദിവസത്തിന് ശേഷം പിടിയിൽ

ബെല്‍ഫാസ്റ്റില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊലപാതകക്കേസ് പ്രതി David McCord-നെ പിടികൂടി. 26 വയസുള്ള Nichola Dickson-നെ കൊലപ്പെടുത്തിയ കേസില്‍ 2004-ല്‍ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെള്ളിയാഴ്ച ജയില്‍ ജീവനക്കാരെ വെട്ടിച്ച് ബെല്‍ഫാസ്റ്റിലെ Crumlin Road പ്രദേശത്ത് നിന്നും 54-കാരനായ David McCord രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് താല്‍ക്കാലികമായി ജയിലിന് പുറത്ത് താമസിക്കാനുള്ള ലൈസന്‍സ് അനുവദിച്ചിരിക്കെയായിരുന്നു സംഭവം. തുടര്‍ന്ന് പൊലീസ് നടത്തിയ ശക്തമായ തിരച്ചിലില്‍ ഞായറാഴ്ച ബെല്‍ഫാസ്റ്റില്‍ വച്ച് തന്നെ ഇയാളെ പിടികൂടി. ഇയാളെ … Read more