ക്രിക്കറ്റ് കളിക്കാൻ താൽപര്യമുള്ള വനിതകൾക്ക് അവസരം; അയർലണ്ടിൽ വനിതാ ക്രിക്കറ്റ് ടീമിലേക്ക് ആളുകളെ തേടുന്നു

ലിംഗഭേദമെന്യേ ക്രിക്കറ്റ് ലോകമെങ്ങും പ്രചാരത്തിലായിക്കഴിഞ്ഞു. അതിന്റെ ചുവടുപറ്റി Finglas Cricket Club വനിതാ ക്രിക്കറ്റ് ടീമിന് രൂപം നല്‍കാനൊരുങ്ങുന്നു. 2026 സീസണിലേയ്ക്കുള്ള ടീമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വേണ്ടി ക്ലബ്ബ് അന്വേഷണമാരംഭിച്ചു കഴിഞ്ഞു. നേരത്തെ ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്ത സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, ഉള്ളവര്‍ക്കും ടീമില്‍ ചേരാവുന്നതാണ്. കോച്ചിങ്, ഫണ്ടിങ് എന്നിവ ക്ലബ്ബ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 087 754 9269 087 247 1142 finglascricketclub@gmail.com

ഇന്ത്യയിലേക്ക് ഇനി മുതൽ ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല; പകരം ഓൺലൈൻ ഇ-അറൈവൽ കാർഡ്

2025 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല എന്നറിയിച്ച് ഇന്ത്യൻ ഗവണ്മെന്റ്. OCI കാർഡ് ഹോൾഡർമാർ അടക്കമുള്ളവർക്ക് ഈ മാറ്റം ബാധകമാണ്. ഇന്ത്യയിലേക്ക് പോകുന്നതിനു മുമ്പായി ഓൺലൈൻ വഴി e-arrival card പൂരിപ്പിച്ച് നൽകണമെന്നും അധികൃതർ അറിയിച്ചു. ഇതിനുള്ള ലിങ്ക്: https://indianvisaonline.gov.in/earrival/

“അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു

നവരാത്രി വേളയിൽ പനച്ചിക്കാട്ട് ദക്ഷിണമൂകാംബികയെക്കുറിച്ച് ഐറിഷ് മലയാളിയായ  കെ.ആർ അനിൽകുമാർ  കുറിച്ച ഏതാനും വരികൾക്ക് ഷൈൻ വെങ്കിടങ്ങ് സംഗീതം നൽകി ആതിര ടിസി ആലപിച്ച “അമ്മേ.. എന്റെ പനച്ചിക്കാട്ടമ്മേ…” എന്ന  ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. പനച്ചിക്കാട് ക്ഷേത്രവും പരിസരവും, അമ്പാട്ടുകടവ് ആമ്പൽ പാടത്തിന്റെ പ്രകൃതി ഭംഗിയും  മനോഹരമായി ജയകൃഷ്ണൻ റെഡ് മൂവീസിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിൽ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉൾപ്പെടുത്തിയിരിക്കുന്ന ആൽബം കാഴ്ച്ചക്കാരിൽ കൂടുതൽ ഭക്തി പകരും. … Read more

അയർലണ്ട് മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നുവോ? സിറോമലബാർ കമ്മ്യൂണിറ്റി പൊതുചർച്ച സംഘടിപ്പിക്കുന്നു

കേരളത്തിൽ ഒരു ദിവസം ശരാശരി 40 ആത്മഹത്യകൾ എങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അയർലണ്ടിലേക്ക് കുടിയേറിയ മലയാളി സമൂഹത്തിലും ഈയിടെയായി ആത്മഹത്യ പ്രവണതകൾ വർദ്ധിക്കുന്ന സാഹചര്യം കാണുന്നു. മാനസിക സംഘർഷങ്ങളും ,പിരിമുറുക്കങ്ങളും ,കുടുംബ പ്രശ്നങ്ങളും ,സാമ്പത്തിക പരാധീനതകളും,ഡിപ്രഷനും ആത്മഹത്യക്ക് കാരണങ്ങൾ ആകുന്നു. അയർലണ്ടിൽ സർക്കാർ തലത്തിൽ ഇവയ്ക്കുള്ള ഹെൽപ്പ് ലൈനുകൾ ലഭ്യമാണ് എങ്കിലും ഇത് മലയാളി സമൂഹം അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. മലയാളികളുടെ മരണവാർത്തകൾ അയർലണ്ടിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തുന്നതാണ്. അതിന് പരിഹാരമായി ഒരു സമൂഹമെന്ന നിലയിൽ … Read more

LCC-ക്ക് ഹാട്രിക് കിരീടം: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ ചരിത്രമെഴുതി

ഡബ്ലിൻ: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (Champions League Cricket Tournament) ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് (LCC ) തങ്ങളുടെ കിരീട നേട്ടം ആവർത്തിച്ചു. ശക്തമായ പ്രകടനത്തിലൂടെ തുടർച്ചയായി മൂന്നാം തവണയാണ് ടീം കിരീടം ചൂടിയത്. ഈ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും LCC സ്വന്തമാക്കി. ഇതുവരെ നടന്ന നാല് ചാമ്പ്യൻസ് ട്രോഫികളിൽ മൂന്നും LCC-യാണ് കരസ്ഥമാക്കിയത് . അയർലൻഡിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിൽ വിജയിക്കുന്ന ടീമുകൾക്ക് മാത്രമാണ് … Read more

അയർലണ്ട് മലയാളി ജെയിംസ് ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് (75) നിര്യാതയായി

Balbriggan-ൽ താമസിക്കുന്ന ജെയിംസ് ജോസഫിന്റെ മാതാവ് ആലപ്പുഴ മുഹമ്മയിലെ കാട്ടിപ്പറമ്പിൽ ഹൗസിൽ ത്രേസ്യാമ്മ ജോസഫ് (75) നിര്യാതയായി.

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ; ഇസ്രായേലിന് തിരിച്ചടി

യുഎന്‍ ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍. ഗാസയില്‍ ഇസ്രായേല്‍ കടന്നാക്രമണം തുടരുന്നതിനിടെയാണ് നടപടി. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി, രണ്ട് രാജ്യങ്ങളാക്കി ഇവയെ മാറ്റുക എന്നത് അംഗീകരിക്കുന്നതായി യുകെയും, കാനഡയും, ഓസ്‌ട്രേലിയയും, പോര്‍ച്ചുഗലും പറഞ്ഞു. എന്നാല്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന നിലപാടാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. വെസ്റ്റ് ജോര്‍ദാന്റെ അതിര്‍ത്തിയില്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന് … Read more

ഡബ്ലിനിൽ വർണ്ണാഭമായ ഓണാഘോഷം; താരത്തിളക്കവുമായി സിറ്റിവെസ്റ്റ് മലയാളികൾ, സംഗീത രാവ് തീർത്ത് രമ്യാ നമ്പീശൻ

ബിനു ഉപേന്ദ്രൻ ഡബ്ലിൻ: പെറിസ്ടൗൺ കമ്മ്യൂണിറ്റി സെന്റർ ഒരു നിമിഷം കേരളത്തിലെ ഉത്സവപ്പറമ്പായി മാറി. കഥകളി രൂപങ്ങളും, തെയ്യത്തിന്റെ ചുവടുകളും, കാവടിയാട്ടത്തിന്റെ താളവും, പുലികളുടെ ആരവവും, മുത്തുക്കുടകളുടെ വർണ്ണങ്ങളും, സാക്ഷാൽ മാവേലി മന്നന്റെ എഴുന്നള്ളത്തും ഒന്നിച്ചപ്പോൾ ഡബ്ലിനിലെ മലയാളികൾക്ക് അത് ഗൃഹാതുരമായ ഒരോണക്കാലത്തിന്റെ പുനരാവിഷ്കാരമായി.   സിറ്റിവെസ്റ്റ് മലയാളികളുടെ (മലയാളീസ് ഇൻ സിറ്റിവെസ്റ്റ് – MIC) കൂട്ടായ്മയിൽ സെപ്റ്റംബർ 20 ശനിയാഴ്ച അരങ്ങേറിയ ഓണാഘോഷമാണ് ഈ അവിസ്മരണീയ നിമിഷങ്ങൾക്ക് വേദിയായത്. ആഘോഷങ്ങളുടെ ആവേശത്തിന് താരത്തിളക്കമേകാൻ പ്രശസ്ത ചലച്ചിത്ര … Read more

ഓസ്‌ട്രേലിയൻ മൈഗ്രേഷൻ രംഗത്ത് ചരിത്രനേട്ടം സൃഷ്ടിച്ച് FLYWORLD ! 2025-ൽ മാത്രം 1000-ൽ അധികം വിസ ഗ്രാന്റുകൾ

ഓസ്‌ട്രേലിയൻ മൈഗ്രേഷൻ രംഗത്തും വിദേശ വിദ്യാഭ്യാസ രംഗത്തും നൈപുണ്യരായ FLYWORLD MIGRATION വെറും എട്ട് മാസങ്ങൾക്കുള്ളിൽ 1000-ൽ അധികം വിസ ഗ്രാന്റുകൾ നേടിക്കൊണ്ട് ചരിത്ര നേട്ടം കുറിച്ചു. ഈ മേഖലയിൽ കൈവരിക്കാവുന്ന വലിയൊരു നേട്ടമാണ് ഇത്. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തിൽ അധികം ആളുകൾക്ക് പി ആർ ഇൻവിറ്റേഷൻ നേടി കൊടുക്കുകയും, കൂടാതെ ഏഴായിരത്തഞ്ഞൂറിൽ പരം നഴ്‌സുമാർക്ക് ഓസ്‌ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ നേടിക്കൊടുക്കുകയും ചെയ്ത ഒരു ഇമിഗ്രേഷൻ ലോ ഫേം ആണ് ഫ്ലൈവേൾഡ്. ഒരു പതിറ്റാണ്ടിൽ ഏറെ … Read more

വംശീയ വിരുദ്ധ പോരാട്ടങ്ങൾ തെരുവിൽ നിന്ന് അയർലണ്ട് പാർലമെന്റിലേക്ക്; കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള ക്രാന്തിയുടെ ശ്രമം ഫലം കാണുന്നു

കുടിയേറ്റക്കാർക്ക് എതിരെ അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടം തെരുവിൽ നിന്ന് പാർലമെന്റിലേക്ക്. “വംശീയ വെറുപ്പ് പരത്തുക എന്ന ലക്ഷ്യത്തോടുകൂടി തീവ്ര വലതുപക്ഷം നടത്തുന്ന നുണ പ്രചരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വിജയിക്കില്ല.” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കുടിയേറ്റ സമൂഹത്തിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഐറിഷ് സമൂഹത്തിന്റെ പിന്തുണയോടെ ക്രാന്തി അയർലണ്ട് പാർലമെന്റിൽ നടത്തിയ പ്രകടനത്തിനുശേഷം അയർലണ്ടിലെ വിവിധ പാർട്ടികളിലെ ടിഡിമാരുമായി ബന്ധപ്പെട്ട് കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള ശ്രമം ഫലം കാണുന്നു. … Read more