ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനം
ഗാൽവേ: ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.പ്രശസ്ത ധ്യാനഗുരുവും സെമിനാരി അധ്യാപകനും ആത്മീയ ഗ്രന്ഥകർത്താവുമായ റവ. ഡോ. ജെയിംസ് കിളിയനാനിക്കൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. താമരശേരി പുല്ലൂരാംപാറ ബഥാനിയ റെന്യൂവൽ സെൻ്റർ ധ്യാനകേന്ദ്രo മുൻ ഡയറക്ടറും തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറുമാണ് ഫാ. ജെയിംസ് കിളിയാനിക്കൽ. ഗാൽവേ മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ വച്ചാണ് ധ്യാനം നടക്കുക. … Read more