മരിച്ചവരെ പുനര്‍ജീവിപ്പിക്കും; പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ശാസ്ത്രലോകം

  മരിച്ചവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നതായി പുരാണകഥകളില്‍ മാത്രമാണ് കേട്ടിടുള്ളത്. മരിച്ചെന്ന് കരുതിയവര്‍ ജീവനോടെ തിരിച്ചുവന്ന സംഭവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ജീവന്‍ നഷ്ടപ്പെട്ടവരെ പുനര്‍ജീവിപ്പിച്ച ചരിത്രം വൈദ്യലോകത്തിന് ഇതുവരെയില്ല. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പ് പറയുകയാണ് ശാസ്ത്രലോകം. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധനാണ് പത്ത് വര്‍ഷത്തിനകം മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മരണശേഷം ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്‍കുമെന്നാണ് പ്രഖ്യാപനം. കൊടുംതണുപ്പില്‍ കേടു വരാതെ … Read more

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും; അന്വേഷണം ആരംഭിക്കുംവരെ സമരം തുടരുമെന്ന് സഹോദരന്‍ ശ്രീജിത്ത്

  തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. വിജ്ഞാപനം കൊണ്ട് കാര്യമില്ലെന്നും സിബിഐ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതു വരെ സമരപ്പന്തലില്‍ തന്നെ തുടരുമെന്നുമാണ് ശ്രീജിത്തിന്റെ നിലപാട്. സമരത്തില്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയും ഇതേ നിലപാടില്‍ തന്നെയാണ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് 2014 … Read more

ടെക്നോളജി വമ്പന്‍മാരില്‍ മൈക്രോസോഫ്റ്റ് ഒന്നാമത്

  ടെക്നോളജി വ്യവസായത്തില്‍ സാമ്പത്തികമായും പ്രവര്‍ത്തനപരമായും വിജയം കൈവരിച്ച കമ്പനികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തോംസണ്‍ റോയിട്ടേഴ്സ് കോര്‍പ്പ് പുറത്തിറക്കിയ 100 ആഗോള ടെക്നോളജി ലീഡര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മൈക്രോസോഫ്റ്റിന്. ഇന്റല്‍ കോര്‍പ്പ് ആണ് രണ്ടാം സ്ഥാനത്ത്. നെറ്റ്വര്‍ക്ക് ഗിയര്‍ നിര്‍മാതാക്കളായ സിസ്‌കോ സിസ്റ്റംസ് മൂന്നാം സ്ഥാനത്തും ഇടം നേടി. യുഎസ് ടെക് ഭീമന്മാരായ ആപ്പിള്‍, ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പ്, ടെക്സാസ് ഇന്റ്ട്രുമെന്റ്സ് തുടങ്ങിയ കമ്പനികളും മൈക്രോ ചിപ് നിര്‍മാതാക്കളായ തായ്വാന്‍ സെമികണ്ടക്റ്റര്‍ … Read more

മരണഭീതി വിതച്ച് മാരകമായ ബ്ലീഡിങ് ഐ ഫീവര്‍ പടരുന്നു

എബോളയ്ക്ക് പിന്നാലെ ലോകത്താകമാനം മരണഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടര്‍ന്നു പിടിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേര്‍ സുഡാനില്‍ മരണമടഞ്ഞിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെ തുടര്‍ന്ന് ഒന്‍പത് വയസുകാരി മരിച്ചതോടെയാണ് ലോകാരോഗ്യ സംഘടന പോലും അസുഖത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ലോകത്തില്‍ തന്നെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായാണ് പ്ലേഗിനെ കണക്കാക്കിയിരുന്നത്. എന്നാല്‍, പ്ലേഗിലും മാരകമാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്നാണ് … Read more

കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്

  കൊല്ലം കൊട്ടിയത്ത് 14കാരനെ കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് കേരള മനസാക്ഷിയ്ക്ക് മുന്നിലേക്ക് വന്നിരിക്കുന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം കൈകാലുകള്‍ വെട്ടിനുറുക്കി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുവെന്നാണ് കേസില്‍ അറസ്റ്റില്‍ കഴിയുന്ന അമ്മ പറയുന്നത്. എന്നാല്‍ കേവലം സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാന്‍ നൊന്തുപെറ്റ ഒരു അമ്മയ്ക്ക് സാധിക്കുമോയെന്ന ചോദ്യമാണ് ഇന്ന് കേരള സമൂഹം ഒന്നടങ്കം ചോദിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് നെടുമ്പന കുരീപ്പള്ളി സെബദിയില്‍(ജോബ് ഭവനില്‍) ജോബ് … Read more

പെട്രോള്‍-ഡീസല്‍ വിലവര്‍ധന: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

  ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് സംഘടിപ്പിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിമായി കുതിച്ചുയരുകയാണ്. വില വീണ്ടും ഉയരുമെന്നാണ് സൂചന. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ധനയുണ്ടായതിന്റെ പേര് പറഞ്ഞാണ് യാതൊരു … Read more

മനുഷ്യാവയവങ്ങള്‍ കൃത്രിമമായി നിര്‍മിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍

  സമീപഭാവിയില്‍ തന്നെ മനുഷ്യാവയവങ്ങള്‍ കൃത്രിമമായി പുനര്‍നിര്‍മിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍. മനുഷ്യ ശരീരത്തിലെ 10 ട്രില്ല്യണ്‍ കോശങ്ങളിലെ 3.2 ബില്ല്യണ്‍ ജനിതക കോഡുകള്‍ മനസിലാക്കാനാകുന്നതോടെ രോഗ ചികില്‍സയുടെ രീതി തന്നെ മാറിപ്പോകും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകും. ഇതോടൊപ്പം നമ്മുടെ ഡി.എന്‍.എയിലെ ജീന്‍ കോഡുകള്‍ ഉപയോഗിച്ച് ഓരോ അവയവവും പുനര്‍സൃഷ്ടിക്കാനുമാകും. മനുഷ്യെന്റ ആയുസ് കൂട്ടാനും മറ്റ് അനേകം നേട്ടങ്ങളുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്ന് മെക്‌സിക്കന്‍ അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനും ബയോടെക്‌ണോമി സി.ഇ.ഒയുമായ ജുവാന്‍ എന്റിക്വസ് പറഞ്ഞു. ദുബൈ … Read more

മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് എആര്‍ റഹ്മാന്‍

  ഇന്ത്യയുടെ സ്വകാര്യ അഭിമാനമായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായില്‍ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് റഹ്മാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാല്‍ ചിത്രത്തോടടുത്ത വൃത്തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ നവംബറില്‍ റഹ്മാന്‍ ആടുജീവിതത്തോട് സഹകരിക്കും എന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. … Read more

ബേബി ഫുഡില്‍ ബാക്റ്റീരിയ: ലാക്ടാലിസ് ബേബി മില്‍ക്ക് പിന്‍വലിച്ചു

  ഫ്രാന്‍സിലെ പ്രമുഖ ബേബി മില്‍ക്ക് നിര്‍മ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തില്‍ പിന്‍വലിച്ചു. സാല്‍മൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ഡിസംബറിന്റെ തുടക്കത്തില്‍ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാന്‍സ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. പിന്‍വലിക്കല്‍ നടപടി നിര്‍മ്മാണത്തെയും ബ്രിട്ടന്‍, ചൈന,പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും. മിലുമെല്‍, പിക്കോട്ട്, സെലി എന്നീ ബ്രാന്‍ഡുകളില്‍ … Read more

മൈക്രോവേവുകള്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണക്കാരെന്ന് പഠനം

  ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ മുന്‍പന്തിയിലാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സ്ഥാനം. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമാണ് ഈ വാതകം അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്. എന്നാല്‍ പുതിയ പഠനം വളരെ ഞെട്ടിക്കുന്ന ഫലമാണ് നല്‍കിയിരിക്കുന്നത്. നമ്മുടെ അടുക്കളകളെ അലങ്കരിക്കുന്ന മൈക്രോവേവ് ഓവനുകള്‍ വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തു വിടുന്നുണ്ടത്രേ! യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൈക്രോവേവുകളില്‍ നിന്ന് പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 70 ലക്ഷം കാറുകളില്‍ നിന്ന് പുറത്തു വരുന്നതിന് തുല്യമാണെന്നാണ് പുതിയ … Read more