എച്ച്.എസ്.ഇ യുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കമായി

  ഡബ്ലിന്‍: എച്ച്.എസ്.എയുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡിന് ഈ ആഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വളരെ ലളിതമായി മെഡിക്കല്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഏതു സമയത്തും അപേക്ഷ സമര്‍പ്പിക്കാമെന്ന സൗകര്യവുമുണ്ട്. മെഡിക്കല്‍ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നതും വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്. അപേക്ഷകള്‍ പതിനഞ്ച് ദിവസത്തിനകം അംഗീകരിക്കപ്പെടും.അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. 2017-ല്‍ 440,000 അപേക്ഷകര്‍ക്ക് കാര്‍ഡ് ലഭിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവവം ലഭ്യമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സംവിധാനമാണിത്. വ്യക്തിയുടെ മൊത്തം വരുമാനം … Read more

ഇന്ത്യയിലെ സാമ്പത്തീക പ്രതിസന്ധികള്‍ക്കിടയില്‍ കോടികള്‍ ബാങ്കില്‍ കെട്ടിക്കിടക്കുന്നു

  സാമ്പത്തിക ഞെരുക്കത്തിലും, പട്ടിണിയിലും ജനങ്ങളില്‍ ഭൂരിഭാഗവും വലയുമ്പോള്‍ അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 8864. 6 കോടി രൂപ. 2. 63 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക കിടക്കുന്നത്. ഇത്തരത്തില്‍ ബാങ്കില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് 700 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ കൂടുതലും സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍പ്പെട്ടവയാണ്. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും … Read more

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ തിരിച്ചറിയാം, കണ്ടെത്തലുമായി ഗവേഷകര്‍

രക്തപരിശോധനയിലൂടെ അര്‍ബുദം നിര്‍ണയിക്കാന്‍ നൂതന കണ്ടുപിടുത്തവുമായി ഗവേഷകര്‍. എട്ട് തരം ക്യാന്‍സര്‍ രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് പഠനം നടത്തിയ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അവകാശപ്പെടുന്നത്. ഗര്‍ഭപാത്രം, കരള്‍, പാന്‍ക്രിയാസ്, അന്നനാളം, കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടെത്താനാകുന്നത്. ഈ പരിശോധനയെ അതിശയകരമായ കണ്ടെത്തല്‍ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയായ ക്യാന്‍സറുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍ പുറപ്പെടുവിക്കുന്ന 16 ജീനുകളേയും അവയുടെ മാറ്റങ്ങളേയുമാണ് രക്തപരിശോധനയിലൂടെ നിരീക്ഷിക്കുന്നത്. ക്യാന്‍സര്‍ ബാധമൂലം രൂപമാറ്റം സംഭവിച്ച ഡിഎന്‍എ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ … Read more

ലോകത്തെ ഞെട്ടിച്ച് ബീജിങ്ങിലെ ഹൈടെക് വിമാനത്താവളം

  ഒരു ഹോളിവുഡ് സയന്‍സ്-ഫിക്ഷന്‍ സിനിമ കാണുന്ന പ്രതീതിയായിരുന്നു ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ വിമാനത്താവളം കണ്ടവര്‍ക്ക്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ ജെയിംസ് കാമറൂണിന്റെയോ ക്രിസ്റ്റഫര്‍ നോളെന്റയോ സിനിമയുടെ സെറ്റാണെന്ന് തെറ്റിധരിക്കുന്നവരെ കുറ്റം പറയാനാവില്ല. അഞ്ച് കാലുള്ള ചിലന്തിയെ പോലെയാണ് വിമാനത്താവളത്തിന്റെ ആകാശക്കാഴ്ച. 80 ബില്ല്യണ്‍ ചൈനീസ് യുവാന്‍ (1250 കോടി അമേരിക്കന്‍ ഡോളര്‍) മുടക്കി നിര്‍മിച്ച ഭീമാകാരനായ എയര്‍േപാര്‍ട്ട് 2014 ലാണ് നിര്‍മാണമാരംഭിച്ചത്. 313,00 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുണ്ട്. നാല് റണ്‍വേകളാണ് പ്രധാന … Read more

വിമാന സര്‍വീസുകളും വൈദ്യുതിയിലേക്ക്; 2040ഓടെ എല്ലാ ഹ്രസ്വദൂര സര്‍വീസുകളും ഇലക്ട്രിക് വിമാനങ്ങളാക്കാനുറച്ച് നോര്‍വേ

  2040ഓടെ നിരത്തുകളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നിരവധി രാജ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പകരം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതികള്‍ തയ്യാറാകുന്നത്. റോഡുകള്‍ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാര്‍ എന്നതിനാല്‍ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണവും ഇല്ലാതാക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. വിമാന എന്‍ജിനുകള്‍ നടത്തുന്ന മലിനീകരണം സാധാരണ ചര്‍ച്ച ചെയ്യപ്പെടാറുമില്ല. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണെന്നതിന് തെളിവാണ് സ്‌കാന്‍ഡ്നേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. 2040ഓടെ ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന … Read more

ഭൂമിയിലെ, ഏറ്റവും ശൈത്യമേറിയ ജനവാസ ഗ്രാമത്തിലൂടെ ഒരു യാത്ര

  അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞുറഞ്ഞ തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ പങ്കുവച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ് ഒയ്മ്യാകോണ്‍. ഭൂമിയിലെ, ജനവാസമുള്ള ഏറ്റവും ശൈത്യമേറിയ പ്രദേശമാണ് ഈ ഗ്രാമം. സൈബിരീയയിലെ ഉള്‍നാടുകളിലൊന്നാണ് ഒയ്മ്യാകോണ്‍. 500 പേരാണ് ഇവിടുത്തെ താമസക്കാര്‍. ശൈത്യകാലമായാല്‍ താപനില ശരാശരി മൈനസ് 58 ഡിഗ്രിയാണ്. കഴിഞ്ഞയാഴ്ച്ച ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില ഇവിടെ രേഖപ്പെടുത്തി, മൈനസ് 74 ഡിഗ്രി സെല്‍ഷ്യസ്. 2013ലാണ് ഒയ്മ്യാകോണില്‍ റെക്കോര്‍ഡ് ശൈത്യം രേഖപ്പെടുത്തിയത്. അന്ന് മൈനസ് 98 … Read more

എന്‍എസ്ജി അംഗത്വത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഇന്ത്യ: ആണവ ദാതാക്കളുടെ സംഘമായ എജിയില്‍ അംഗമായി.

  എന്‍എസ്ജി അംഗത്വം നേടാന്‍ ഏറെക്കാലമായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഓസ്ട്രേലിയ ഗ്രൂപ്പിലെ(എജി) അംഗത്വം സഹായകരമാകുമെന്നാണ് പ്രതീക്ഷ. എജിയില്‍ അംഗത്വം നേടിയതോടെ ആണവ നിര്‍വ്യാപന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും ഇടംകിട്ടുമെന്നാണു വിലയിരുത്തല്‍. എന്‍എസ്ജിയില്‍ അംഗത്വത്തിലേക്കു പ്രവേശിക്കുന്നതിനുള്ള പ്രധാന തടസമാണ് ഇതിലൂടെ ഇന്ത്യക്ക് മറികടക്കാനാവുക. ഈയടുത്ത് രാജ്യാന്തര തലത്തില്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജീം (എംടിസിആര്‍) അംഗത്വം ഇന്ത്യക്കു ലഭിച്ചിരുന്നു. ഇതിനുപുറമെ, ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കുള്ള രാജ്യാന്തര കൂട്ടായ്മയായ … Read more

ഷെറിനെ കൊലപ്പെടുത്താന്‍ വിനാശകരമായ ആയുധം വെസ്ലി ഉപയോഗിച്ചുവെന്ന് ഗ്രാന്‍ഡ് ജൂറി; കൊലക്കുറ്റത്തിന് ജീവപര്യന്തമോ വധശിക്ഷയോ ലഭിച്ചേക്കാം

  മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് വിനാശകരമായ ആയുധമുപയോഗിച്ചിരുന്നുവെന്ന് ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് ചെയ്തു. അറിഞ്ഞു കൊണ്ടു തന്നെ ഷെറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് കൊലക്കുറ്റമാണ് വെസ്ലിയില്‍ ചുമത്തിയിരിക്കുന്നത്. ടെക്സാസില്‍ ഇതിനുള്ള ശിക്ഷ ജീവപര്യന്തമോ, വധശിക്ഷയോ ആണ്. പ്രതിക്കെതിരേ കോടതയില്‍ വധശിക്ഷയ്ക്കു വേണ്ടി വാദിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേസിലെ ചാര്‍ജുകള്‍ സംബന്ധിച്ച് വിശദീകരണം നടത്തവേ ഡാളസ് കൗണ്ടി ഡിസ്ട്രിക് അറ്റോര്‍ണി … Read more

അടുത്ത മാസത്തേക്കുള്ള ബജറ്റ് പാസായില്ല; അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി

അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ധനകാര്യ ബില്‍ പാസാകാഞ്ഞതിനെ തുടര്‍ന്നാണ് ട്രംപ് സര്‍ക്കാര്‍ കടുത്ത സാമ്പത്തി പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഡെമോക്രാറ്റുകളുടെ നിലപാടാണ് ബജറ്റ് പരാജയപ്പെടാന്‍ കാരണം. ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ബജറ്റായിരുന്നു പാസാകേണ്ടിയിരുന്നത്. ബജറ്റ് പാസാകാന്‍ 60 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ 48 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് അഞ്ച് ഡെമോക്രാറ്റ് അംഗങ്ങള്‍ മാത്രമാണ് വോട്ട് ചെയ്തത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. … Read more

രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡബിള്‍ റോളില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

ന്യൂസിലാന്‍ഡ് : കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പദം അലങ്കരിച്ച ജസിനഡാ ആര്‍ഡീന്‍ ഡബിള്‍ റോളിലെത്തിയത് രാഷ്ട്രീയ രംഗത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. താന്‍ അമ്മയാകാന്‍ പോകുകയാണെന്ന വിവരം ട്വറ്ററിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ഇവര്‍. രണ്ടു മികച്ച ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ തനിക്ക് ഭര്‍ത്താവ് ക്ലാര്‍ക്ക് ഗെയ്ഫോര്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി പറയുന്നു. സ്ത്രീകള്‍ക്ക് അമ്മയാകുന്നത് ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ഒരിക്കലും വെല്ലുവിളിയല്ലെന്ന് തന്റെ പ്രവൃത്തി പദത്തിലൂടെ തെളിയിക്കുകയാണിവര്‍. സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച ജസിനഡാ … Read more