ലോകത്തിലെ ആദ്യ പത്ത് ആയുധ കമ്പനികളില്‍ ഏഴും അമേരിക്കന്‍ കമ്പനികള്‍
ലോക ആയുധകമ്പോളത്തില്‍ അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതായി സ്വീഡന് ആസ്ഥാനമായുള്ള സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട പുതിയ കണക്കുകള്‍ തെളിയിക്കുന്നു. ആയുധ ഇടപാടുകളെയും അതുമായി ബന്ധപ്പെട്ട കമ്പനികളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനമാണ് എസ്ഐപിആര്‍ഐ. ആയുധ ഇടപാടുകളില്‍ ലോകത്ത് ഇന്ന് ഏറ്റവും മുന്നില്‍ നില്ക്കുന്ന പത്ത് കമ്പനികളില്‍ ഏഴെണ്ണവും യുഎസ് ആസ്ഥാനമായുള്ളവയാണ്. ലോകത്തെ മൊത്തം ആയുധ ഇടപാടുകളില്‍ 58 ശതമാനവും യുഎസ് കമ്പനികള്‍ വഴിയാണ് നടക്കുന്നത്. 2016ലെ കണക്ക് പ്രകാരം ഇത് … Read more