ഒരു ‘മിഷൻ കെറി’ യാത്ര: സൗഹൃദം, ചിരിയുടെ മാലപ്പടക്കം, പിണക്കങ്ങൾ, പിന്നെ ചില തിരിച്ചറിവുകളും… (ബിനു ഉപേന്ദ്രൻ)
ഒരുവശത്ത്, യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നായ ടൈഡ് പർവ്വതം ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്നു. മറുവശത്ത്, കറുത്ത മണൽത്തരികളുള്ള തീരങ്ങളെ തഴുകി അറ്റ്ലാന്റിക് സമുദ്രം ശാന്തമായി ഒഴുകുന്നു. സൂര്യൻ കനിഞ്ഞനുഗ്രഹിച്ച, സ്പെയിനിന്റെ കാനറി ദ്വീപുകളിലൊന്നായ ടെനറിഫിന്റെ മണ്ണാണിത്. ഇവിടുത്തെ ഇളംകാറ്റിന് പോലും ഒരുതരം ലാളനയുണ്ട്. പക്ഷേ, ആ കറുത്ത മണൽത്തരികളുള്ള തീരത്തിരുന്ന് തിരമാലകളെ നോക്കുമ്പോൾ, എൻ്റെ ഉള്ളിൽ നിറയുന്നത് വെറുമൊരു അവധിക്കാലത്തിൻ്റെ സന്തോഷമായിരുന്നില്ല… ചുറ്റുമിരുന്ന് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങളിലേക്ക് ഞാൻ വെറുതെ നോക്കി. കഴിഞ്ഞ ഏഴെട്ടു … Read more