ഒരു പ്രണയയാത്ര…(ബിനു ഉപേന്ദ്രൻ)
രാവിന്റെ മൃദുലതയില്‍ തുടങ്ങിയ യാത്ര,പാതിവഴിയില്‍ പുലരിയുടെ പ്രഭാതകിരണങ്ങള്‍…നെല്ലോലകള്‍ തഴുകുന്ന കാറ്റിന്‍ തലോടലില്‍…പൂമ്പാറ്റകള്‍ പറഞ്ഞു കഥകള്‍ നമുക്കായി…. മേഘാവൃതമാം മലനിരയുടെ മാരുതനാടുകളില്‍….ചിറകു തുറന്ന ആകാശമേഘങ്ങള്‍…ശിലകളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍…അരുവികള്‍ പാടിയ വര്‍ണ്ണരാഗങ്ങള്‍…ഇവര്‍ നമ്മുടെ യാത്രയുടെ നിശ്ചല സാക്ഷികള്‍… മഴവില്‍ ചാരുതയില്‍ പുഞ്ചിരിപാട്ടുമായ്…മഴത്തുള്ളികളില്‍ മണ്‍സൂണ്‍ ഗാനങ്ങള്‍…ഒഴുകി വന്ന രാഗങ്ങള്‍ കാറ്റുകൊണ്ട് ഉലയുമ്പോള്‍…ഹൃദയത്താളത്തില്‍ ചുവടുവെച്ച് നാം ഇരുവരും… പ്രകൃതിയുടെ നിഴലില്‍ ഇണചേര്‍ന്ന പ്രണയികള്‍…ചുംബനമാധുര്യം കാറ്റിലൊഴുകുന്നു….അവളുടെ ചിരികളില്‍ ഋതുക്കളുടെ സ്പന്ദനം….വാക്കുകളുടെ കൂട്ടമല്ല, ഒരു മൗനം മാത്രം.പ്രണയത്തിന്റെ മുത്തമിട്ട് നിറയുന്ന മൗനം. നിന്‍ നിശ്വാസത്തിന്റെ ശീതളതയില്‍ഓരോ … Read more





