കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 18 ന്

കോർക്ക് : കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക്  മെയ് 18  ഞായറാഴ്ച 2:30- ന് ഫാ. ജിൽസൺ കോക്കണ്ടത്തിൽ  കൊടിയുയർത്തും.  വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ   പ്രസുദേന്തി വാഴ്ച,  തിരുനാൾ ഏൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്കും ആഘോഷമായ തിരുനാൾ കുർബാനക്കും  സിറോ മലബാർ സഭയുടെ അയലണ്ട് നാഷണൽ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്      മുഖ്യകാർമികനായിരിക്കും. കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ … Read more

കർദിനാൾ റോബർട്ട് പ്രീവോ പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും

ആഗോള കത്തോലിക്കാ സഭയുടെ പുതിയ നേതാവായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രീവോ. കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇനിമുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയുമാണ് 69-കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രീവോ. ജനനം യുഎസില്‍ ആണെങ്കിലും പിന്നീട് അദ്ദേഹം പെറു പൗരത്വം സ്വീകരിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന് പിന്നാലെ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനില്‍ 133 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് രണ്ട് ദിവസമായി നടന്നുവരികയായിരുന്നു. രണ്ടാം ദിവസം നടന്ന നാലാമത്തെ … Read more

അയർലണ്ടിലെ സീറോ മലങ്കര സഭയുടെ ആദ്യ ദേശീയ കൺവൻഷൻ നോക്കിൽ

അയർലണ്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകൃതമായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആദ്യ ദേശീയ കൺവൻഷന് വേദിയൊരുങ്ങുന്നു. ഒരു ചെറിയ സമൂഹമായി 2008 സെപ്റ്റംബർ 19-ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച് ഡബ്ലിനിൽ നിന്നും തുടങ്ങിയ സഭയുടെ കീഴിൽ ഇന്ന് മൂന്ന് Mass Centers-ഉം(Dublin, Cork, Galway ) ആറ് ഇടങ്ങളിലെ Area Prayer കൂട്ടായ്മകളും (Dublin, Cork, Galway, Waterford, Limerick, Clonmel) ഉണ്ട്. 93 വർഷങ്ങൾക്കു മുൻപ് മാർ ഇവാനിയോസ് പിതാവിന്റെ … Read more

യാക്കോബായ സഭയുടെ സൺ‌ഡേ സ്‌കൂൾ ബാലകലോത്സവം മെയ് 5-ന് 

ഡബ്ലിൻ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ സൺ‌ഡേ സ്‌കൂൾ (MJSSA Ireland) കുട്ടികളുടെ ബാലകലോത്സവം മെയ് മാസം അഞ്ചാം തീയതി കൗണ്ടി കിൽക്കെനിയിലുള്ള സെന്റ് ബീക്കൺസ് നാഷണൽ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. അയർലണ്ടിലെ യാക്കോബായ സഭയുടെ വിവിധ ഇടവകകളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം കുട്ടികൾ പങ്കെടുക്കുന്ന ബാലകലോത്സവം, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി രാവിലെ 9.30-നു ഉത്‌ഘാടനം ചെയ്യും. ബഹുമാനപ്പെട്ട വൈദികരും, MJSSA Ireland ഭാരവാഹികളും, സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പൽമാരും … Read more

അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 10-ന്

ഡബ്ലിൻ: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ 38 വി. കുർബാന സെൻ്ററുകളിലും മരിയൻ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2025 മെയ് 10 ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധന . … Read more

‘ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും’; ഫാ. ഡോക്ടർ റിഞ്ചു പി കോശി നയിക്കുന്ന ക്ലാസ് ഏപ്രിൽ 26-ന് ടിപ്പററിയിൽ

കാരിക്കൻസൂർ , ടിപ്പററി , അയർലണ്ട്: അയർലണ്ടിലെ മലയാളികളുടെ ആദ്യ സ്വന്തം ദേവാലയമായ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓ വി ബി എസിന് ആരംഭം കുറിച്ചു. “വിശുദ്ധിയിൽ നടക്കുക” (സങ്കീർത്തനങ്ങൾ 119: 9) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഏപ്രിൽ 25, 26, 27 തീയതികളിലായി നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾക്ക് വികാരി ഫാ. നൈനാൻ പി കുരിയാക്കോസ് ,ഫാ. ഡോക്ടർ റിഞ്ചു പി കോശി എന്നിവർ നേതൃത്വം നൽകുന്നു. ഒ വി … Read more

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025′ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ് 15,16,17,(വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് പാട്രിക്‌സ് വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോട്ടയം പാമ്പാടി , ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ … Read more

ടിപ്പററി സെൻറ് കുര്യാക്കോസ് പള്ളിയിൽ ഓശാന പെരുന്നാൾ ഏപ്രിൽ 13ന്

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിൽ സ്വന്തമായി വാങ്ങിയ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രഥമ ഓശാന ശുശ്രൂഷകൾ ഏപ്രിൽ 13-ന് രാവിലെ 9 മണിക്ക്‌ വികാരി ഫാ. നൈനാൻ പി. കുര്യാക്കോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. 10 മണിക്ക് കുരുത്തോല വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണവും, പ്രത്യേക ശുശ്രൂഷകളും, അതേ തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.   ശുശ്രൂഷകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. … Read more

ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം 

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനം രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലിസെഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവൽക്കരണത്തിൻ്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്. എച്ച്. ആണ് ധ്യാനം … Read more

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന 20-ആം തീയതി ഈസ്റ്റർ ഞായറാഴ്ച ഡബ്ലിനിൽ

ഏപ്രിൽ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഏപ്രിൽ 20 ഈസ്റ്റർ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628