വാട്ടര്‍ഫോര്‍ഡില്‍ വി .ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പളളിയിലെ വലിയ പെരുന്നാളായ വി . ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും കുടുംബങ്ങളില്‍ നിന്നുള്ള ആദ്യഫലശേഖരണവും JSVBS സമാപനവും ആഗസ്റ്റ് 22,23(ശനി ,ഞായര്‍) തിയതികളില്‍ REV.FR. ABRAHAM PARUTHIKKUNNEL , REV.FR JOBYMON SKARIA , REV.FR.BIJU MATHAI എന്നിവരുടെ മഹനീയ കാര്‍മീകത്വത്തില്‍ വി .മൂന്നിന്മേല്‍ കുര്‍ബാന നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു .വിശ്വാസികള്‍ എല്ലാവരും വന്നു ആദ്യാവസാനം പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്രനാമത്തില്‍ സ്വാഗതം ചെയ്യുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് VICAR … Read more

താലയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഓണാഘോഷവും സെപ്തംബര്‍ 12 ന്

ഡബ്ലിന്‍: താല സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ഓണാഘോഷവും സെപ്തംബര്‍ 12 ശനിയാഴ്ച നടത്തപ്പെടുന്നു. കില്‍നമന ഹാളില്‍ രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 1 മണിക്ക് പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും തുടര്‍ന്ന് വാര്‍ഷിക യോഗവും കലാ-കായിക മത്സരങ്ങളും നടത്തപ്പെടും. വൈകിട്ട് ലഘുഭക്ഷണത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. Venue Kilnamanagh Family Recreation Centre Maybree Road Near Dunnes Shopping Centre Tallaght

കോര്‍ക്കില്‍ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും നടത്തി

കോര്‍ക്ക്: സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും ഭാരതത്തിന്റെ 69-ാമത് സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.Wilton സെന്റ് ജോസഫ് പള്ളിയില്‍ സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനക്ക് പള്ളി വികാരി Fr. Cormac Breathinac മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പള്ളിയങ്കണത്തില്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കോര്‍ക്ക് മേയര്‍ Chris O Leary  ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി. അയര്‍ലന്‍ഡിന്റെ ദേശീയ പതാകയും ഉയര്‍ത്തി. ഇരുവരും സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ പങ്കുവച്ചു. തുടര്‍ന്നു കോര്‍ക്കിലെ മതബോധന വിദ്യാര്‍ഥികള്‍ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ … Read more

ലിമിറിക്കില്‍ ‘അഭിഷേകാഗ്‌നി 2015’ ഓഗസ്റ്റ് 28, 29, 30 തീയതികളില്‍

ലിമറിക്ക്: സീറോ മലബാര്‍ സഭ ലിമറിക്ക് അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ ടീം നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ലിമറിക്കിലെ പാട്രിക്‌സ് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. ഈ വര്‍ഷവും കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും മുതിര്‍ന്നവര്‍ക്കായുള്ള കൗണ്‍സലിംഗും യുകെയിലെ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കും. എല്ലാ ദിവസങ്ങളിലും കുമ്പസാരത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ നാഷണല്‍ … Read more

സത്ഗമയ ബാലവിഹാര്‍ സമ്മര്‍ ക്യാമ്പും ഓണാഘോഷവും .

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹിന്ദു കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷവും ബാലവിഹാര്‍ സമ്മര്‍ ക്യാമ്പും ഓഗസ്റ്റ് മാസം വിവിധ ദിവസങ്ങളിലായി നടത്തപ്പെടും. കുട്ടികള്ക്കായുള്ള ബാലവിഹാര്‍ ത്രിദിന ക്യാമ്പ് 17,18,19 തീയതികളില്‍ കാബ്രാ പാര്‍ക്ക് സൈഡ് കമ്മ്യൂണിറ്റി & സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് വേദപഠനം,മെഡിറ്റേഷന്‍,യോഗ,ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പ് ,ടാലന്റ് ഷോ,സ്റ്റഡി ടൂര്‍ തുടങ്ങിയ വിവിധ പരിപാടികളോടെ മൂന്ന് ദിവസങ്ങിളായി നടത്തപ്പെടും.പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക. സത്ഗമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 30 നു ഡബ്ലിന്‍ റാട്ടോത്ത് റോഡിലുള്ള അയര്‍ലണ്ട് … Read more

എട്ട് നോമ്പിനോടനുബന്ധിച്ച് ക്‌നോക്കില്‍  തീര്‍ത്ഥാടനം

  നോക്ക്:മാതാവ് പ്രത്യക്ഷപ്പെട്ട അയര്‍ലന്‍ഡിലെ നോക്കില്‍ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് തീര്‍ത്ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംമ്പര്‍ 5 ന് (ശനി) നടക്കും.ഇതോടനുബന്ധിച്ചുള്ള കുര്‍ബാന രാവിലെ 10.30 നടത്തുമെന്ന് സഭാ അധികൃതര്‍ അറിയിച്ചു. യാക്കോബായ സഭയിലെ രാജ്യത്തെ 11 കോഗ്രിഗേഷനുകളിലും, മാതാവിനോടുള്ള ആദരവില്‍ നിറഞ്ഞ ഇതര സഭാ വിശ്വാസികളും ഈ അവസരത്തില്‍ ക്‌നോക്കിലെ തീര്‍ത്ഥാടനത്തിനായി എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് നോയമ്പ് ക്രൈസ്തവരുടെ … Read more

വാട്ടര്‍ഫോര്‍ഡില്‍ വി.ദൈവമാതാവിന്റെ പെരുന്നാളും കുടുംബംഗമവും

  വാട്ടര്‍ഫോര്‍ഡ് സെ.ഗ്രിഗോറിയോസ് ചര്‍ച്ച്, സെ.ജോര്‍ജ്ജ് ചര്‍ച്ച് ലീമെറിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിശുദ്ധ് ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും കുടുംബസംഗമവും നടത്തപ്പെടുന്നു. ഓഗസ്റ്റ് 15,16 ശനി, ഞായര്‍ ദിവസങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് ന്യൂ ടൗണ്‍ സ്‌കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 15 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം , 10 ന് വി.കുര്‍ബാന, 11:45 ന് പ്രദക്ഷിണം, 12 ന് നേര്‍ച്ച സദ്യ എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമത്തിന് ഫാ.ബിജു പാറേക്കാട്ടില്‍, ഫാ.അനീഷ് … Read more

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 16 ന്

ഡബ്ലിന്‍. ദൈവമാതാവായ വി. കന്യക മറിയാം അമ്മയുടെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് മാസം പതിനാറാം തീയതി ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ സമുചിതമായി കൊണ്ടാടുന്നു. സ്മിത്ഫീല്‍ഡിലുള്ള സെന്റ് ഗ്‌റീഗോറിയോസ് പള്ളിയില്‍ രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 10. 30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, വി. മാതാവിനോട്ടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, കൈമുത്ത്, നേര്‍ച്ച സദ്യ എന്നിവ നടത്തപ്പെടും. പെരുന്നാള്‍ ശുശ്രൂഷകളിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയില്‍ ബഹു. അബ്രഹാം പരുത്തിക്കുന്നേല്‍ … Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാളും വി മാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ആഘോഷിക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഥമ ദേവാലയമായ ഡബ്ലിന്‍ലൂകന്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വാര്ഷിക പെരുന്നാളും സംയുക്തമായി ആചരിക്കുന്നു.ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 1.30 മണിക്ക് നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടും.പ്രസംഗം,മധ്യസ്ഥ പ്രാര്ത്ഥന,പ്രദക്ഷിണം ,ആശിര്‍വാദം,നേര്ച്ച വിളമ്പു ഇവ ഉണ്ടായിരിക്കും .വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.ശുശ്രൂഷകള്‍ക്ക് വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായില്‍ കാര്‍മികത്വം വഹിക്കും ദൂരെ സ്ഥലങ്ങളില്‍നിന്നും വിവിധ ഇടവകകളില്‍നിന്നും വിശ്വാസികള്‍ പങ്കെടുക്കും.എല്ലാവരും നേര്ച്ചകാഴ്ചകളോടെ … Read more

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഐപിസി ചര്‍ച്ചിന്റെ ഉത്ഘാടനം ശനിയാഴ്ച

ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് ബെതേല്‍ ഐപിസി ചര്‍ച്ചിന്റെ ഉത്ഘാടനം ഈ ശനിയാഴ്ച (Belfast Bible Collegs, Glenburn house, Glenburn road south Dummerry,BT17 9 JP) ല്‍ നടക്കും. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ ഐപിസി യുകെ ആന്റ് അയര്‍ലാന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉത്ഘാടനം ചെയ്യും. റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ സി.ടി എബ്രഹാം, ജോയിന്റ് സെക്രട്ടറി … Read more