WMA വിന്റർ കപ്പ് 2024 ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) അണിയിച്ചൊരുക്കുന്ന വിൻറർ കപ്പ് 2024 ഫുട്ബോൾ ടൂർണമെന്റ് നവംബർ 30, 2024-ന് ബലിഗണ്ണർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു.  രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ്, ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് ഐറിഷ് അന്തർദേശീയ ഫുട്ബോൾ താരം ഡാറിൽ മർഫി ആണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഐറിഷ് ദേശീയ ടീമിലും മിന്നും പ്രകടനം കാഴ്ചവെച്ച ഡാറിൽ മർഫിയുടെ സാന്നിദ്ധ്യം ഈ ടൂർണമെന്റിനെ ശ്രദ്ധേയമാക്കുന്നു. അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നായി 20 ടീമുകൾ പങ്കെടുക്കുന്ന … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വിന്റർ കപ്പ് -സീസൺ വൺ” ഫുട്ബോൾ മേള നവംബർ 30-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ(WMA) ഫുട്ബോൾ മേളയുമായി രംഗത്തെത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്റർ കപ്പ് സീസൺ വൺ” നവംബർ 30-ന് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതാണ്. ഓൾ അയർലണ്ട് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലണ്ടിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള … Read more

സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ് U14 കളിക്കാരെ തേടുന്നു

അയര്‍ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബില്‍ ചേരാന്‍ അണ്ടര്‍-14 കളിക്കാര്‍ക്ക് അവസരം. ഏത് തരം സ്‌കില്‍ ഉള്ള കളിക്കാര്‍ക്കും പ്രവേശനത്തിനായി അപേക്ഷിക്കാം. 6 വയസ് മുതല്‍ പരമാവധി 14 വയസ് വരെയാണ് പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോര്‍ജ്ജ് മാത്യു- 087 171 8468ബേസില്‍ ജോര്‍ജ്ജ്- 089 498 5517

ഡബ്ലിനിൽ നടന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ടീം വിജയികൾ

അയര്‍ലണ്ടിലെ കേരള വോളിബോള്‍ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസിഡര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റ്ില്‍ യു.കെയിലെ പ്രമുഖ ടീമുകളായ കാര്‍ഡിഫ്, ബെര്‍മിങ്ങാം, ലിവര്‍പൂള്‍, Taste of Wirral എന്നിവയ്‌ക്കൊപ്പം അയര്‍ലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിന്‍, നാവന്‍ റോയല്‍സ്, KVC കോര്‍ക്ക്, AVC ആഡംസ്ടൗണ്‍ എന്നിവരും … Read more

ഫിൻഗ്ലാസ്സിൽ പുതിയ ബാഡ്മിന്റൺ ക്ലബ് ആരംഭിക്കുന്നു

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ പുതിയ ബാഡ്മിന്റണ്‍ ക്ലബ്ബ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ക്ലബ്ബിലേയ്ക്ക് പുതിയ കളിക്കാര്‍ക്കുള്ള പ്രവേശനവും നടക്കും. വ്യാഴാഴ്ച വൈകിട്ട് 7 മണി മുതല്‍ 10 മണി വരെ ഡബ്ലിന്‍ 11-ലെ Melville View-ലുള്ള Meakstown Community Centre-ല്‍ വച്ചാണ് ക്ലബ്ബ് രൂപീകരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:നിജു- 087 7623 296teamkbc2014@gmail.com

വാട്ടർഫോർഡ് ടൈഗേഴ്സിന്റെ സെവെൻസ് മേള നവംബർ 3-ന്

വാട്ടർഫോർഡ് ടൈഗേഴ്സ് ഒരുക്കുന്ന ഓൾ അയർലണ്ട് സെവെൻസ് മേളയുടെ ആറാം സീസൺ വാട്ടർഫോർഡ് ബല്ലിഗണ്ണർ ജിഎഎ ഇൻഡോർ അറീനയിൽ നവംബർ 3-ന് ആഘോഷമായി നടത്തപ്പെടുന്നു. അയർലണ്ടിലെ പ്രശസ്തരായ ഇരുപതോളം ടീമുകളാണ് അണ്ടർ 30, എബോവ് 30 കാറ്റഗഗറികളിൽ ഇക്കുറി മാറ്റുരയ്ക്കുന്നത്. രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന മാച്ചുകളുടെ ഫൈനലുകൾ വൈകിട്ട് 6 മണിക്കും, 7 മണിക്കും ആയിരിക്കും. മേളയോട് അനുബന്ധിച്ചുള്ള ഫുഡ്‌ സ്റ്റാൾ പ്രമുഖരായ Delicia Catering ആണ് നടത്തുന്നത്. അത്യന്തം വാശിയേറിയ മത്സരങ്ങൾ കണ്ടാസ്വദിക്കുവാൻ എല്ലാ … Read more

ഡബ്ലിനിൽ ട്രയൽസ് ഫുട്ബോൾ; പ്രതിഭകൾക്ക് സ്കോളർഷിപ്പോടെ അമേരിക്കയിൽ പഠിക്കാം

ഡബ്ലിനില്‍ നടക്കുന്ന ഫുട്‌ബോള്‍ ട്രയല്‍സില്‍ പങ്കെടുത്ത് വിജയികളാകുന്ന പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ യുഎസ്എയില്‍ പഠിക്കാന്‍ അവസരം. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് ഏജന്‍സിയായ ForstPoint USA നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്കാണ്, അമേരിക്കയിലെ കോളജുകളില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനൊപ്പം പഠിക്കാനും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഒക്ടോബര്‍ 25-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്‍ വിദ്യാര്‍ത്ഥി അത്‌ലിറ്റുകളോട് സംവദിക്കാനും, കോളജ് ഫുട്‌ബോള്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള ഭാവികാര്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകും. 20 യൂറോ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. Address: National Sports Campus (Indoor), … Read more

വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ക്രിക്കറ്റ് ക്യാമ്പ് ഒക്ടോബർ 19-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രിക്കറ്റ് ക്യാമ്പ് ഒരുക്കുന്നു. അയർലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒബ്രിയൻ നേതൃത്വം നൽകുന്ന ക്യാമ്പ് ഒക്ടോബർ 19-ന് 1.30 മുതൽ ബാലിഗണ്ണർ GAA ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും. ഭാവി അയർലണ്ട് ക്രിക്കറ്റിനായി ഒരുപിടി മികച്ച കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ടൈഗേഴ്സ് അണിയിച്ചൊരുക്കുന്ന ക്യാമ്പ് ഏറെ ആവേശത്തോടയാണ് രക്ഷകർത്താക്കളും കുട്ടികളും കാത്തിരിക്കുന്നത്. ക്യാമ്പിന്റെ തുടർച്ചയായി കുട്ടികളുടെ കഴിവും പ്രായവും അനുസരിച്ചുള്ള കൂടുതൽ പരിശീലന ക്യാമ്പുകൾ … Read more

ഓൾ യൂറോപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പ് അയർലണ്ടിൽ

KVC Dublin സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് അയര്‍ലണ്ടില്‍. നവംബര്‍ 9 ശനിയാഴ്ച Meath-ലെ Gormanston Sports Complex-ല്‍ വച്ചാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഒന്നാം സമ്മാന നേടുന്നവര്‍ക്ക് 1501 യൂറോയും ട്രോഫിയും സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 801 യൂറോയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും ട്രോഫിയുമാണ് സമ്മാനം. ഇവയ്ക്ക് പുറമെ ബെസ്റ്റ് അറ്റാക്കര്‍, ബെസ്റ്റ് ബ്ലോക്കര്‍, ബെസ്റ്റ് സെറ്റര്‍ എന്നിവരെയും തിരഞ്ഞെടുക്കും.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ അയർലണ്ടിന് ഐതിഹാസിക വിജയം

ശക്തരായ സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ അയർലണ്ടിന് ഐതിഹാസിക വിജയം. അയർലണ്ടിന്റെ ബാറ്റർമാരും ബോളർമാരും ഒരുപോലെ മികവ് കാട്ടിയ അവസാന മത്സരത്തിൽ 69 റൺസിന്റെ മിന്നും വിജയമാണ് ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങും കൂട്ടരും നേടിയത്. അബുദാബിയിൽ ടോസ് അനുകൂലമായി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഐറിഷ് നിരയിൽ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 88 റൺസോടെ ക്യാപ്റ്റൻ സ്റ്റിർലിംഗ് മുന്നിൽ നിന്നു നയിച്ചപ്പോൾ 50 ഓവറിൽ 9 വിക്കറ്റിനു 284 റൺസ് ആണ് അയർലണ്ട് കുറിച്ചത്. മറുപടി … Read more