റ്റിഎസ്കെ ഓസ്കാർ ട്രോഫി: വാട്ടർഫോർഡ് ടൈഗേഴ്സ് ജേതാക്കൾ

ഡബ്ലിനിൽ വെച്ചു നടന്ന റ്റിഎസ്കെ ഓസ്കാർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്സിന് കിരീടം. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ ശക്തരായ കെസിസിയെ പരാജയപ്പെടുത്തിയാണ് ടൈഗേഴ്സ് കപ്പിൽ മുത്തമിട്ടത്. ഈ സീസണിലെ ടൈഗേഴ്സിന്റെ രണ്ടാം കിരീടമാണിത്. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള പതിനെട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

Waterford Vikings Big Bash Cricket Championship ഓഗസ്റ്റ് 6-ന്; ഒന്നാം സമ്മാനം 501 യൂറോ

Waterford Vikings Cricket Club സംഘടിപ്പിക്കുന്ന Big Bash Cricket Championship-ന്റെ സീസണ്‍ 2, ഈ വരുന്ന ഓഗസ്റ്റ് 6-ന്. ഡബ്ലിന്‍ 15-ലെ Tyrrelstown-ല്‍ വച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 501 യൂറോയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും സമ്മാനമായി ലഭിക്കും. അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചികളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോ. രജീസ്‌ട്രേഷനായി:ബിജില്‍- 89 276 3311ജിജോ- 89 271 5719ജോബിന്‍- 89 447 … Read more

വീണ്ടും അയർലണ്ടിന്റെ അഭിമാനമായി കെല്ലി; യൂറോപ്യൻ ഗെയിംസ് ബോക്സിങ്ങിലും സ്വർണ്ണം

അയര്‍ലണ്ടിന്റെ ടോക്കിയോ ഒളിംപിക്‌സ് ബോസ്‌കിങ് സ്വര്‍ണ്ണ ജേതാവ് കെല്ലി ഹാരിങ്ടണ് യൂറോപ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം. പോളണ്ടില്‍ നടക്കുന്ന ഗെയിംസില്‍, സെര്‍ബിയന്‍ ബോക്‌സറായ നടാലിയ ഷാഡ്രിനയെ തോല്‍പ്പിച്ചാണ് കെല്ലി വീണ്ടും രാജ്യത്തിന്റെ അഭിമാനമായത്. അതേസമയം അയര്‍ലണ്ടിന്റെ ഹെവിവെയ്റ്റ് ബോക്‌സറായ ജാക്ക് മാര്‍ലിക്ക് വെള്ളി മെഡല്‍ ലഭിച്ചു. ഇറ്റലിയുടെ അസീസ് അബ്ബസ് മൗഹിദൈനോട് ഏറ്റുമുട്ടിയാണ് ജാക്ക് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയത്.

അയർലണ്ട്-ഇന്ത്യ ട്വന്റി-20 മത്സരങ്ങൾ ഓഗസ്റ്റിൽ ഡബ്ലിനിൽ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

അയര്‍ലണ്ട്-ഇന്ത്യ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് കളമൊരുങ്ങുന്നു. ഓഗസ്റ്റിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം അയര്‍ലണ്ടിലെത്തുക. ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ Malahide-ലുള്ള സ്‌റ്റേഡിയത്തിലാണ് നടക്കുക. 18, 20, 23 തീയതികളിലായി നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. വൈകിട്ട് മൂന്ന് മണി മുതലാണ് എല്ലാ മത്സരങ്ങളും. നേരത്തെ 2022-ല്‍ അയര്‍ലണ്ടിലെത്തിയ ഇന്ത്യ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ കളിക്കുകയും, രണ്ടിലും വിജയിക്കുകയും ചെയ്തിരുന്നു. തോറ്റെങ്കിലും വാശിയേറിയ … Read more

ഏകദിന ക്രിക്കറ്റിൽ ഏഴാം റാങ്ക് നേട്ടവുമായി ഐറിഷ് ബാറ്റർ ഹാരി ടെക്ടർ; അയർലണ്ടിന് ചരിത്ര നിമിഷം

ഐസിസി ക്രിക്കറ്റ് ഏകദിന റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടി ഐറിഷ് ബാറ്ററായ ഹാരി ടെക്ടര്‍. ഒരു ഐറിഷ് ബാറ്ററിന് ചരിത്രത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച റാങ്കിങ്ങാണ് ടെക്ടറിന്റേത്. ബംഗ്ലദേശിനെതിരായ മൂന്ന് മത്സര ഏകദിന സീരീസില്‍ 206 റണ്‍സ് നേടിയതാണ് ടെക്ടറിന് ഗുണകരമായത്. മൂന്ന് മത്സരങ്ങളിലായി 21 നോട്ട് ഔട്ട്, 140, 45 എന്നിങ്ങനെയാണ് ടെക്ടര്‍ സ്‌കോര്‍ ചെയ്തത്. അയര്‍ലണ്ട് സീരീസില്‍ 2-0-ന് തോറ്റെങ്കിലും ടെക്ടറിന്റെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്. ഈ സീരീസിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 72 … Read more

ഡബ്ലിനിൽ ഫുട്ബോൾ മത്സരത്തിനിടെ എതിർ ടീം അംഗം ആക്രമിച്ചതായി പരാതി; താരത്തിന് പരിക്ക്

ഡബ്ലിനില്‍ നടന്ന Athletic Union League ഫുട്‌ബോള്‍ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. 30-ലേറെ പ്രായമുള്ള ഫുട്‌ബോള്‍ താരമാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. നോര്‍ത്ത് ഡബ്ലിനിലെ Clonshaugh Park-ല്‍ Celtic United-ഉം, St Brendan’s United-ഉം തമ്മില്‍ Unidare Cup-നായി നടന്ന മത്സരത്തിനിടെയാണ് സംഭവം. ഏപ്രില്‍ 29-നായിരുന്നു മത്സരം. Celtic United അംഗത്തെ എതിര്‍ ടീമിലെ കളിക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ് രക്തമൊഴുകുന്ന നിലയിലായിരുന്നു Celtic United കളിക്കാരന്‍. … Read more

GICC CUP ഫുട്ബോൾ ടൂർണമെന്റ് മെയ് 27-ന് ഗോൾവേയിൽ

Galway Indian Cultural Community സംഘടിപ്പിക്കുന്ന All Ireland 7 – A Side Indoor Tournament ഫുട്‌ബോള്‍ മത്സരത്തിന്റെ മൂന്നാം എഡിഷന്‍, GICC CUP 2023 മെയ് 27-ന്. Galway-ലെ Castlegar Football Arena-യിലെ GAA Club-ല്‍ വച്ച് രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് മത്സരങ്ങള്‍ നടക്കുക. ടീമുകള്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി: 0877765728Email: indiansingalway@gmail.com

അയർലൻഡ് – ബംഗ്ലാദേശ് ടെസ്റ്റ് ; അയർലൻഡിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്

അയര്‍ലന്‍‍ഡും ബംഗ്ലാദേശും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് പരാജയം. ഏപ്രില്‍ 4 ന് ആരംഭിച്ച ടെസ്റ്റില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്യുകയായിരന്നു. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ 214 റണ്‍സ് മാത്രം നേടാനെ അയര്‍ലന്‍ഡിനായുള്ളു. ആദ്യ ഇന്നിങ്സിനായെത്തിയ ബംഗ്ലാദേശ് 369 റണ്‍സുകളാണ് നേടിയത്. മുഷ്ഫിഖര്‍ റഹിമാനെന്റെ(126) സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(87), മെഹ്ദി ഹസ്സന്‍(55) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചപ്പോള്‍ 155 റണ്‍സിന്റെ … Read more

റഫറിയെ കുങ്-ഫു സ്റ്റൈലിൽ ചവിട്ടി ഫുട്ബോൾ താരം ; അന്വേഷണമാരംഭിച്ച് ഗാർഡ

ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച വൈകുന്നേരം Louth ല്‍ നടന്ന ഡിവിഷന്‍-1 നോര്‍ത്ത് ഈസ്റ്റ് ഫൂട്ബോള്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. Bay FC യും Sporting Ballyjamesduff യും തമ്മിലുള്ള മത്സരം അവസാനിക്കാന്‍ വെറും അഞ്ചു മിനിറ്റുകള്‍ മാാത്രം ശേഷിക്കേയായിരുന്നു അക്രമമുണ്ടായത്. ആദ്യഘട്ടത്തില്‍ ചെറിയ വാക്കുതര്‍ക്കമായിരുന്നെങ്കിലും പെട്ടെന്ന് ഒരു കളിക്കാരന്‍ ഓടിവന്ന് റഫറിയെ ചവിട്ടുകയായിരുന്നു. റഫറിയുടെ വയറിന് ചവിട്ടേറ്റതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ … Read more

ഐ.പി.എൽ പതിനാറാം സീസണിന് ഇന്ന് കൊടിയേറ്റം ; ആദ്യമത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ

ഇന്ത്യന്‍ ക്രിക്കറ്റ് പൂരമായ ഐ.പി.എല്‍ ന്റെ പതിനാറാം സീസണിന് ഇന്ന് മുതല്‍ തുടക്കം. ആദ്യമത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. നാല് തവണ കിരീടം നേടിയ ചെന്നൈ തങ്ങളുടെ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ടൂര്‍ണ്ണമെന്റിനിറങ്ങുമ്പോള്‍, കന്നി സീസണില്‍ തന്നെ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇറങ്ങുന്നത്. 58 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 74 മത്സരങ്ങളാണ് നടക്കുക. … Read more