ചാംപ്യൻസ് ലീഗ് കിരീടത്തിൽ തുടർച്ചയായി രണ്ടാം തവണയും മുത്തമിട്ട് LCC

ഡബ്ലിൻ: അയലണ്ട് ടെന്നീസ് ക്രിക്കറ്റിലെ ചാമ്പ്യൻമാരുടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടീം കോൺഫിഡന്റ് ലൂക്കൻ ക്രിക്കറ്റേഴ്സ്. തുടച്ചയായി രണ്ടാം തവണയാണ് LCC ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 2 വർഷത്തെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ തോൽവിയറിയാതെ വിജയിക്കുന്ന ഒരേയൊരു ടീമെന്ന അത്യ അപൂർവ്വ നേട്ടം കരസ്ഥമാക്കാനും LCC- ക്കായി. ഓൾ അയർലണ്ട് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഈ വർഷം ഏകദേശം നാൽപതോളം ടീമുകൾ, ഇരുപതിൽപരം ടൂർണമെന്റുകളിൽ പങ്കെടുക്കുകയും അതിൽ വിജയികൾ ആയ എട്ട് ടീമുകൾ … Read more

രണ്ടാം ടി20-യിൽ സൗത്ത് ആഫ്രിക്കയെ മലർത്തിയടിച്ച് അയർലണ്ട്; പരമ്പര സമനിലയിൽ

അബുദാബിയില്‍ നടന്ന ടി20 സീരീസിന്റെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ കീഴടക്കി ഐറിഷ് പട. ആദ്യം ബാറ്റിങ്ങിനിറങ്ങി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് കുറിച്ച അയര്‍ലണ്ടിനെതിരെ പൊരുതിയ സൗത്ത് ആഫ്രിക്കയുടെ ചേസ്, 185-ന് 9 എന്ന നിലയില്‍ അവസാനിച്ചു. രണ്ട് മത്സര പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയതോടെ സീരീസ് സമനിലയിലായി. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 8 വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന അയര്‍ലണ്ട് Rose Adair-ന്റെ … Read more

വീരോചിതം തെലുഗു വാരിയേഴ്സ്; അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം

ഡബ്ലിൻ: ഓഗസ്റ്റ് 31നു നടന്ന അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ തെലുഗു വാരിയേഴ്സ് വിജയകിരീടമണിഞ്ഞു. ഫൈനലിൽ സാൻട്രി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് തെലുഗു വാരിയേഴ്സ് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും കരസ്ഥമാക്കിയത്.ടൂർണമെന്റിലുടനീളം ഇരു ടീമുകളും മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഫൈനലിൽ തെലുഗു വാരിയേഴ്സ് താരം ഹുസൈൻ നടത്തിയ ഉജ്വല പ്രകടനമാണ് (56 runs from 18 balls) സാൻട്രി ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടമെന്ന സ്വപ്നത്തിന് തടസ്സം നിന്നത്. ഈ പ്രകടനത്തോടെ ഫൈനലിലെ മികച്ച താരത്തിനും ടൂർണമെന്റിലെ മികച്ച … Read more

പാരാലിംപിക്സ്: അയർലണ്ടിന് സൈക്ലിംഗിൽ വെള്ളി; കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് 27 മെഡലുകൾ

പാരിസിൽ നടന്നുവരുന്ന പാരാലിംപിക്സിൽ അയർലൻഡിന് സൈക്ലിംഗിൽ വെള്ളി. Katie-George Dunlevy- pilot Linda Kelly എന്നിവരാണ് വനിതകളുടെ ബി റോഡ് റേസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷിങ് ചെയ്തത്. ഇതോടെ അയർലണ്ടിന്റെ ആകെ മെഡൽ നേട്ടം ആറായി. നിലവിൽ മെഡൽ പട്ടികയിൽ 50-ആം സ്ഥാനത്താണ് രാജ്യം. അതേസമയം ഇത്തവണത്തെ പാരാലിംപിക്സിൽ Katie-George Dunlevy-യുടെ മൂന്നാമത്തെ മെഡൽ ആണിത്. സൈക്ലിംഗിൽ തന്നെ നേരത്തെ രണ്ട് മത്സരങ്ങളിലായി Kelly-യുടെ ടീം സ്വർണ്ണവും വെള്ളിയും നേടിയിരുന്നു. പാരിസ് പാരാലിംപിക്സിൽ ഇന്ത്യയും മികച്ച കുതിപ്പാണ് … Read more

അയർലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ തിളങ്ങിയ ഇന്ത്യൻ വംശജനായ ഓൾറൗണ്ടർ സിമി സിങ് ജീവനുവേണ്ടി പൊരുതുന്നു

അയര്‍ലണ്ടിനായി നിരവധി രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ തിളങ്ങിയ ഇന്ത്യന്‍ വംശജനായ താരം സിമി സിങ് ജീവന് വേണ്ടി പൊരുതുന്നു. കരള്‍ രോഗം ബാധിച്ച് നിലവില്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഈ 37-കാരന്‍. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇനി മുന്നിലുള്ള വഴി. പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച സിമി സിങ്, പഞ്ചാബിന്റെ അണ്ടര്‍ 14, അണ്ടര്‍ 17 ടീമുകളില്‍ അംഗമായിരുന്നെങ്കിലും അണ്ടര്‍ 19 ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് 2006-ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി അയര്‍ലണ്ടിലെത്തിയ … Read more

പാരാലിംപിക്സ്: അയർലണ്ടിന് ഇരട്ട വെങ്കല നേട്ടം, കുതിപ്പ് തുടരുന്ന ഇന്ത്യ 19-ആം സ്ഥാനത്ത്

പാരിസില്‍ നടക്കുന്ന 2024 പാരാലിംപിക്‌സിന്റെ ആറാം ദിനം അയര്‍ലണ്ടിന് ഇരട്ട മെഡല്‍ നേട്ടം. വനിതകളുടെ 200 മീറ്റര്‍ Individual Medley M-13 നീന്തലില്‍ Róisín Ní Riain-ഉം, വനിതകളുടെ 100 മീറ്റര്‍ T-13 ഓട്ടത്തില്‍ Orla Comerford-ഉം ആണ് രാജ്യത്തിനായി വെങ്കല മെഡലുകള്‍ നേടിയത്. 2:27.47 സമയത്തില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് Róisín Ní Riain അയര്‍ലണ്ടിന്റെ മെഡല്‍ പട്ടികയിലേയ്ക്ക് പേര് ചേര്‍ത്തത്. 11.94 സെക്കന്‍ഡ് സമയത്തിലാണ് Orla Comerford വെങ്കല മെഡലിനായി ഓട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ … Read more

അമേരിക്കൻ ശക്തികളോട് ഏറ്റുമുട്ടാൻ ഐറിഷ് പട അമേരിക്കയിൽ; വടംവലി മത്സരം നാളെ

BLUECHIP TILES-ന്റെ സ്വന്തം AHA SEVENS അമേരിക്കയിൽ.  ഈ വരുന്ന തിങ്കളാഴ്ച്ച (സെപ്റ്റംബർ 2) ചിക്കാഗോയിൽ നടക്കുന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ ഇമ്മാനുവൽ ടോമിയുടെ നേതൃത്വത്തിൽ ടീം AHA അമേരിക്കയിൽ എത്തി. അയർലണ്ടിൽ കഴിഞ്ഞ രണ്ടുവർഷമായി നിരവധി മത്സരങ്ങളിൽ വിജയികളായ ആഹാ, ഇനി അമേരിക്കയിലും വിജയക്കൊടി പാറിക്കുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ  മാത്രം. ആഹായുടെ ചുണക്കുട്ടന്മാരായ Emmanuel Tomy, Abin Baby, Jins Pappachan, Jeneesh Jose, Jince George, Akhil Shibu, Mathew Kuriakose, … Read more

Alliance ക്രിക്കറ്റ് ടൂർണമെൻറ് ഓഗസ്റ്റ് 31-ന്

ഡബ്ലിൻ: ഈ വരുന്ന ഓഗസ്റ്റ് 31- ന് Alliance ക്രിക്കറ്റ് ടൂർണമെന്റ് ALSAA ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ഇതുവരെ നടന്ന മേജർ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കാതിരുന്ന ടീമുകളെ മാത്രം അണിനിരത്തി നടത്തുന്ന ഈ ടൂർണമെന്റിന്റെ സംഘാടകർ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്സ് (LCC) ആണ്. ടൂർണമെന്റ് ചാമ്പ്യന്മാരാകുന്ന ടീമിനു ഈ വർഷം സെപ്റ്റംബർ 14- നു നടക്കുന്ന ചാംപ്യൻസ് ലീഗുനു അവസരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. വിജയികളാകുന്നടീമിനു ക്യാഷ്പ്രൈസിന് പുറമെ സ്പൈസ്ബസാർ സ്പോൺസർ … Read more

കേരള സൂപ്പർ ലീഗിൽ പൃഥ്വിരാജിനോട് ഏറ്റുമുട്ടാൻ മറ്റൊരു നടൻ; കണ്ണൂർ ടീമിനെ സ്വന്തമാക്കി ആസിഫ് അലി

കൊച്ചി: കേരളത്തിലെ കാല്‍പ്പന്ത് പ്രേമികളെ ആവേശക്കൊടുമുടി കയറ്റാനൊരുങ്ങുന്ന സൂപ്പര്‍ ലീഗ് കേരളയുടെ കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം. പൃഥ്വിരാജിന് പിന്നാലെ സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലബ് ഉടമയായി നടന്‍ ആസിഫ് അലിയും രംഗത്തെത്തിയത്തോടെ, ഫുട്‌ബോള്‍ പോരിനൊപ്പം സിനിമാ താരങ്ങളുടെ പോരിനും കൂടി വേദിയാവുകയാണ് സൂപ്പര്‍ ലീഗ്. സൂപ്പര്‍ ലീഗ് കേരള ടീമായ കണ്ണൂര്‍ വാരിയേഴ്സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. ക്ലബില്‍ നിക്ഷേപം നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും … Read more

ഡബ്ലിനിൽ 4,000 പേർക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം; നിർമ്മാണ അനുമതി നൽകി സർക്കാർ

ഡബ്ലിനില്‍ 4,000 പേര്‍ക്ക് ഇരിക്കാവുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കി ഐറിഷ് സര്‍ക്കാര്‍. വെസ്റ്റ് ഡബ്ലിനിലെ Abbotstown-ലുള്ള Sport Ireland Campus-ല്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം ഐറിഷ് ക്രിക്കറ്റിന്റെ ഭാവിക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. 2030-ലെ പുരുഷ ടി20 ലോകകപ്പിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട്, സ്‌കോട്‌ലണ്ട് എന്നിവരോടൊപ്പം 2030 ലോകകപ്പിന് അയര്‍ലണ്ടും സംയുക്തമായി ആതിഥ്യമരുളുന്നുണ്ട്. ടെന്‍ഡര്‍ വിളിക്ക് ശേഷം 2025-ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണമാരംഭിക്കും. പ്രധാന സ്റ്റേഡിയം, പെര്‍ഫോമന്‍സ് സെന്റര്‍, പരിശീലനസ്ഥലങ്ങള്‍ എന്നിവയടങ്ങിയ … Read more