ഡബ്ലിന്‍ സെന്‍ട്രല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ഐറിഷ് മാഫിയ തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനായി സ്‌പെയിനിലെ ലാന്‍സറോട്ടി ദ്വീപില്‍ നിന്നും താന്‍ അയര്‍ലണ്ടിലേയ്ക്ക് തിരികെയെത്തുമെന്നും ഹച്ച് അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആരെയും പോലെ തന്നെ തനിക്കും ജയസാധ്യതയുണ്ടെന്നും ഹച്ച് ഐറിഷ് ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ സെന്‍ട്രലില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച ഹച്ചിന് നാല് ടിഡി സീറ്റുകളുള്ള മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിരുന്നു. രാജ്യത്തെ രാഷ്ട്രീയ കക്ഷികളെയാകെ ഇത് ഞെട്ടിക്കുകയും ചെയ്തിരുന്നു.
ഫിനഗേല്‍ ടിഡിയും, മുന്‍ ധനകാര്യമന്ത്രിയുമായ പാസ്‌കല്‍ ഡോണഹോ വേള്‍ഡ് ബാങ്കിന്റെ ഉന്നതപദവി ഏറ്റെടുക്കാനായി രാജിവച്ചതോടെയാണ് ഡബ്ലിന്‍ സെന്‍ട്രലില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മെയ് 22-ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി മെയ് 1 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments