അടുത്ത തെരഞ്ഞെടുപ്പിലും താന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് വ്യക്തമാക്കി ഫിയനാ ഫാള്‍ നേതാവും, പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍. ഈയിടെ നടന്ന ഇന്ധനവില പ്രതിഷേധവുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ മൂന്ന് പ്രായം കുറഞ്ഞ ടിഡിമാര്‍ മാര്‍ട്ടിന്റെ നേതൃത്വം പുനഃപരിശോധിക്കണമെന്ന് കാട്ടി കത്ത് നല്‍കിയിരുന്നെങ്കിലും മന്ത്രിമാര്‍ മാര്‍ട്ടിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നേതൃസ്ഥാനത്തുനിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.
താന്‍ നേതാവായി തുടരുന്നതിന് നിലവില്‍ വെല്ലുവിളികളൊന്നുമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മാര്‍ട്ടിന്‍, വെറും ഒന്നരവര്‍ഷം മുമ്പ് മാത്രമാണ് താന്‍ നേതാവായി തെരഞ്ഞടുക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. കാലാവധി പൂര്‍ത്തിയാക്കിക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും, ഈയിടെ നടന്ന പാര്‍ട്ടി പരിപാടിയില്‍ തനിക്ക് നല്ല വരവേല്‍പ്പാണ് ലഭിച്ചതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആഴ്ചയില്‍ ഏഴ് ദിവസമെന്നോണം താന്‍ ജനങ്ങള്‍ക്കൊപ്പം തന്നെ ചിലവിടുന്നയാളാണ്. താനിനിയും പാര്‍ട്ടിയില്‍ തുടരും, കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള കൂടുതള്‍ വഴികള്‍ തേടുകയും ചെയ്യും- മാര്‍ട്ടിന്‍ പറഞ്ഞു. ആദ്യമായി 1989-ല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച തനിക്ക് മോശം സമയങ്ങളെ പറ്റി വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments