യൂറോപ്പിൽ ഏറ്റവുമധികം ഏകാന്തത അനുഭവിക്കുന്നത് അയർലണ്ടുകാർ എന്ന് പഠനം

By Rose Malayalam Desk

യൂറോപ്പില്‍ ഏറ്റവുമധികം ഏകാന്തത അനുഭവിക്കുന്നത് അയര്‍ലണ്ടുകാരാണെന്ന് പഠനം. യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ പഠന പ്രകാരം യൂറോപ്പിലെ 13% ആളുകളാണ് കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മിക്കവാറും സമയത്തും തങ്ങള്‍ ഏകാന്തത അുഭവിച്ചിരുന്നതായി പ്രതികരിച്ചത്. 35% പേര്‍ തങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ ഏകാന്തത അനുഭവിച്ചു എന്നും പ്രതികരിച്ചു.

അതേസമയം അയര്‍ലണ്ടില്‍ 20 ശതമാനത്തിലധികം പേരാണ് തങ്ങള്‍ ഏകാന്തത അനുഭവിച്ചതായി പറഞ്ഞത്. പട്ടികയില്‍ രണ്ടാമത് ലക്‌സംബര്‍ഗും, മൂന്നാമത് ബള്‍ഗേറിയയും, നാലാമത് ഗ്രീസുമാണ്.

മറുവശത്ത് ഏകാന്തത ഏറ്റവും കുറവ് അനുഭവിക്കുന്ന ജനങ്ങളുള്ളത് നെതര്‍ലൻഡ്, ചെക്ക് റിപ്പബ്ലിക്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നിവിടങ്ങളിലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഏകാന്തത മറികടക്കുന്നതിനായി പ്രത്യേക നയങ്ങള്‍ രൂപീകരിക്കണമെന്ന് ചാരിറ്റി സംഘടനയായ ALONE ഐറിഷ് സര്‍ക്കാരിനോടും, ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇന്ന് നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയായാണ് പഠനഫലം പുറത്തുവിട്ടത്. ALONE-നൊപ്പം Loneliness Taskforce Research Network-ഉം ചേര്‍ന്നാണ് സമ്മേളനം നടത്തുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments