അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തി

അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ ജൂനിയര്‍ ടീമംഗമായ മഹ്ജബിന്‍ ഹക്കിമിയെ ഈ മാസം ആദ്യം താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത് ഇവരുടെ കോച്ച് ആണ്. സംഭവം പുറത്തുപറയരുതെന്ന് ഹക്കിമിയുടെ കുടുംബത്തെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കോച്ച് പറഞ്ഞു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബില്‍ ഹക്കിമി കളിച്ചിരുന്നു. ക്ലബ്ബിന്റെ മികച്ച കളിക്കാരിലൊരാളുമായിരുന്നു അവര്‍. ഏതാനും ദിവസം മുമ്പ് ഇവരുടെ ഫോട്ടോ കഴുത്തറുത്ത നിലില്‍ സോഷ്യല്‍ … Read more